മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഞങ്ങളെ സ്നേഹിക്കുന്ന വീട് – സ്വച്ഛവും സുന്ദരവുമായി താമസിക്കാൻ ഒരിടം

dhome-preferred-magazine

“എപ്പോഴും സന്തോഷമായി ഇരിക്കാൻ, ഞങ്ങൾക്ക് ഒത്തുകൂടാൻ, വിശ്രമിക്കാൻ ഒരിടം…. അതാണ് ഞങ്ങളുടെ വീട്. ജന്മനാട്ടിൽ സ്വച്ഛവും സുന്ദരവുമായി, താമസിക്കണം അതിനായിട്ടാണ് മഡ് ബ്രിക്സ് എന്ന ആർക്കിടെക്ച്ചർ സ്ഥാപനത്തിനെ ഞങ്ങൾ സമീപിക്കുന്നത്.” വീട്ടുടമ  പറയുന്നു. ദുബായിൽ ആണ് ഞങ്ങൾക്ക് ജോലി. അതുകൊണ്ടു താമസം അവിടെ ആണ്. അവിടത്തെ തിരക്കുകളിൽ നിന്ന് ഓടി വരുമ്പോൾ ഇവിടെ സ്വസ്ഥമായി നിൽക്കണം.

 

പ്രസിദ്ധമായ കൊടുങ്ങല്ലൂർ പട്ടണത്തിന്റെ അർദ്ധ നഗര പശ്ചാത്തലത്തിൽ ആണ് ഈ വസതി. ഇവിടെ ആർക്കിടെക്റ്റും ക്ലൈന്റും തമ്മിൽ ഉള്ള പരസ്പര ധാരണകളും ചർച്ചകളും വളരെ സുഗമമായി തന്നെ നടന്നതിനാൽ അതിന്റെ പ്രതിഫലനം വീട്ടിൽ കാണാനാകുന്നുമുണ്ട്. സുഹൃത്തുകൾക്കും അതിഥികൾക്കും പ്രത്യേക പരിഗണന ലഭിക്കത്തക്ക വിധത്തിൽ തന്നെയുള്ള കാര്യങ്ങൾ ഉൾക്കൊണ്ടും കണക്കിലെടുത്തുകൊണ്ടും, വീട്ടുകാരുടെ സാമൂഹിക ഇടപെടലുകൾ പരിഗണിച്ചുകൊണ്ടുമുള്ള ഡിസൈൻ രീതികളും നയങ്ങളും വളരെ ശ്രദ്ധാപൂർവം ഇവിടെ പരിഗണിച്ചിരിക്കുന്നതു കാണാം.

വീതിയുള്ള സൈറ്റും മാവും തുളസിത്തറയും ഉൾപ്പെടെ ഹരിതാഭ നിറഞ്ഞിരിക്കുന്ന ഇവിടെ അതിന്റെ ഭംഗി കേന്ദ്രീകരിക്കും വിധം അവയുടെ ഭംഗി നിലനിർത്തിക്കൊണ്ടാണ് വീടും വീട്ടകങ്ങളും രൂപപെടുത്തിയിരിക്കുന്നത്. ശാന്തമായ ലാൻഡ്സ്കേപ്പിങിന്റെ ഇടയിൽ നിൽക്കുന്ന ഗോൾഡൻ ഷവർ ട്രീ ഉള്ള സ്ഥലം കാഴ്ചഭംഗി പ്രദാനം ചെയ്യുന്നുണ്ട്.

പ്രവേശന കവാടത്തിനു അടുത്തുള്ള ഒരു ജലാശയം പുതുമയും കാഴ്ചഭംഗിയും നൽകുന്നു. നമ്മളെ സ്വാഗതം ചെയ്യുന്ന മനോഹരമായ ഒരു ഫോയറും ഇവിടെ ഉണ്ട്. ജലാശയത്തിൽ നിന്നെത്തുന്ന അവയുടെ ശബ്ദവും പ്രസന്നതയും അകത്തളങ്ങളിലെ മനോഹാരിതക്കു മാറ്റു കൂട്ടുന്നു. വീടിനു പുറത്തെ ചെടികളും സസ്യജാലകങ്ങളും തീർക്കുന്ന  മനോഹര  ദൃശ്യം  വീട്ടകങ്ങളിൽ പ്രതിഫലിക്കും വിധമാണ് വലിയ ജനാലകളും ഓപ്പൺ സ്‌പേസുകളും കൊടുത്തിരിക്കുന്നത്.

കാറ്റും വെളിച്ചവും കിരണങ്ങളും അരിച്ചിറങ്ങുന്ന അകത്തളങ്ങളിൽ കളർ പാലറ്റ് എന്നിവ ഇന്റീരിയറിൽ ആമ്പിയൻസ് കൂട്ടുന്ന ഘടകങ്ങൾ ആണ്. സ്വച്ഛവും സുന്ദരവുമായ അകത്തളങ്ങൾ കൃത്യമായ ഡീറ്റൈലിങ്ങിലൂടെ ആണ് ക്രമീകരിച്ചിട്ടുള്ളത്.  പ്രൈവറ്റ് ലിവിങ് സ്‌പേസാണ് ഇന്റീരിയറിലെ ഫോക്കൽ പോയിന്റ്. നാല് ചുവരുകൾ നൽകിയ മുറി എന്നതിൽ ഉപരി, ഇവ മറ്റു എല്ലാ സ്‌പേസുകളേയും ബന്ധിപ്പിച്ചുകൊണ്ടു ഈ സ്‌പേസ് നിലകൊള്ളുന്നു.

കോർട്ടിയാർഡുകളാൽ സമൃദ്ധമായ ഇവിടം നിറഞ്ഞ പച്ചപ്പിന്റെ മാസ്മരികതയാണ് വീട്ടിൽ പോസിറ്റിവിറ്റി നിറക്കുന്നത്. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിൽ ഉള്ള ഫർണിച്ചറുകൾ, ന്യുട്രൽ നിറങ്ങൾ, വലിയ ജനാലകൾ, പാർട്ടീഷൻ യൂണിറ്റുകൾ, ടെക്സ്ച്ചേർഡ് ഭിത്തികൾ, ഗ്ലാസിന്റെ ഓപ്പണിങ്ങുകൾ, ഫർണിഷിങ്ങുകൾ,  ലാംപ് ഷേഡുകൾ, ആർട്ടിഫക്റ്റുകൾ എന്നിങ്ങനെ എല്ലാത്തിലും വ്യത്യസ്തമായ ഡിസൈൻ രീതികൾ അവലംബിച്ചുകൊണ്ടാണ് ആത്മാവുള്ള അകത്തളങ്ങൾ ആക്കി മാറ്റിയിരിക്കുന്നത്.

ഓപ്പൺ കൺസപ്റ്റും സ്റ്റെയറിനു സമീപമുള്ള ജാളി വർക്ക്‌ ചെയ്ത മതിലും ഡിസൈൻ എലെമെന്റായി മാറുന്നതിനൊപ്പം തന്നെ  അവയുടെ കർമ്മവും കൃത്യമായി നിർവഹിക്കുന്നുണ്ട്. വിശാലമായ മുറിയിലേക്ക് കാറ്റും വെളിച്ചവും എത്തിക്കാൻ ഇവ സഹായിക്കുന്നുണ്ട്.

5 കിടപ്പുമുറികളാണ് ഇവിടെ ഉള്ളത്. ക്ലൈന്റിന്റെ ആവശ്യങ്ങൾ അതേപടി പാലിച്ചുകൊണ്ടാണ് എല്ലാ മുറികളും ഒരുക്കിയിട്ടുള്ളത്. ഏറ്റവും മികച്ച ഉൽപ്പന്നങ്ങളും   ഡിസൈൻ രീതിയുമാണ് കിടപ്പുമുറികളിൽ നൽകിയിരിക്കുന്നത്. വാഡ്രോബ് യൂണിറ്റുകളും അറ്റാച്ചഡ് ബാത്റൂമും എല്ലാം എല്ലാ മുറികളിലും നൽകിയിട്ടുണ്ട്.

ഇങ്ങനെ ഏറ്റവും മനോഹരമായ സ്‌പേസുകളെ ജീവസ്സുറ്റതാക്കി മാറ്റിയപ്പോൾ വീട്ടുകാർക്ക് തങ്ങൾ പ്രതീക്ഷിച്ചതിലും ഒരു പിടി മുന്നിൽ  തന്നെ തങ്ങളുടെ വീട് പണി കഴിഞ്ഞു കിട്ടിയതിന്റെ സന്തോഷത്തിൽ ആണ്.

Architect / Engineer / Design Firm

Ar. Surya Prasanth

MuDBricks Architects,

Thrissur

Phone – 7012335176

 

Client –  Mrs. Shani and Mr. Subramanian

Location –  Kodungallur, Thrissur

Area –  4810 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas