മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇവിടെ ‘ജാലകങ്ങൾ’ വിസ്മയം തീർക്കുന്നു

കൊച്ചി നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓഫീസ് ആണ് CAM Windows. ജാലകങ്ങൾക്കായുള്ള പുതിയ ഷോറൂം നഗരത്തിലെ പ്രധാന റോഡിലേക്ക് കാഴ്ച ചെന്നെത്തും വിധമാണ് ഓഫീസ് സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. വാണിജ്യപരമായ സ്വഭാവമുള്ള ഓഫീസ് ആണ്. വ്യവസായിക ഇന്റീരിയർ തീമിനെ ആസ്പദമാക്കിത്തന്നെയാണ് ഓഫീസിന്റെ ഡിസൈൻ ക്രമീകരണങ്ങളെല്ലാം.

ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടീൽ സോഫ ഉപയോഗിച്ച് സുഖപ്രദമായ കാത്തിരിപ്പ് ഏരിയയിലേക്ക് നമ്മളെ സ്വാഗതം ചെയ്യും വിധമാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ഭിത്തിയിൽ സെയ്‌ലർ വിൻഡോ സ്ഥാപിച്ചിരിക്കുന്ന ഡിസ്പ്ലേ യൂണിറ്റിലേക്ക് നോക്കുമ്പോൾ മറുവശത്ത് മെറ്റീരിയൽ കാർഡുകൾ ഡിസ്പ്ലേ ചെയ്തിരിക്കുന്നതും സന്ദർശകന്റെ ഉള്ളിൽ ജിജ്ഞാസ ഉണർത്തും വിധമാണ്.

2200 സ്ക്വയർഫീറ്റിലാണ് വിസ്മയം തീർക്കും വിധം ഓരോ യൂണിറ്റുകളും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ലൂം ആർക്കിടെക്റ്റിലെ മിഥുൻ.ഒ.മാധവന്റെ നേതൃത്വത്തിലാണ് CAM Windows Experience Centre ഇത്ര മനോഹരമായും ഉപയുക്തമായും ഡിസൈൻ ചെയ്തിരിക്കുന്നത്.

വൃത്താകൃതിയിലുള്ള സെയ്‌ലർ വിൻഡോ യുണിക്കായി സ്വിച്ചബിൾ ഗ്ലാസിന്റെ പ്രദർശനമായിട്ടാണ് ഇവിടെ രൂപകൽപന ചെയ്തുവെച്ചിരിക്കുന്നത്. കൂടാതെ അലൂമിനിയം സീലിങ് ചാനലുകളും ലിനിയർ ലൈറ്റുകളും കൊണ്ട് നിർമ്മിച്ച മനോഹരമായി കമ്പനിയുടെ പേര് ചെയ്തിരിക്കുന്നതിലേക്ക് ശ്രദ്ധ ചെന്നെത്തുംവിധം റിസപ്ഷനിൽ ഹൈലൈറ്റ് ചെയ്തു.

ഇന്റീരിയർ ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ലൈനുകളുടെ ഉപയോഗം, നിറങ്ങൾ, മെറ്റീരിയൽ എന്നിവയിലൂടെ സന്ദർശകരുടെ കണ്ണുകളെ ആകർഷിക്കാൻ ഉതകുംവിധമാണ് ചെയ്തിട്ടുള്ളത്.

റിസപ്ഷന്റെ വലതുവശത്തേക്ക് എത്തുമ്പോൾ എം.എസ് ഫ്രെയിം വർക്കിൽ ചെയ്തിരിക്കുന്ന ഇൻസ്റ്റലേഷൻ ഡിസ്പ്ലേകൾ കാണാനാകും. ഇവിടം വാക് ആൻഡ് വ്യൂ മോഡ് ഉപയോഗിച്ച് ഉല്പന്നങ്ങൾ പരിശോധിക്കാനും അതിന്റെ വ്യക്തത മനസിലാക്കാനും കസ്റ്റമേഴ്സിന് സാധിക്കും.

ഏറ്റവും കംഫേർട്ട് ആയ രീതിയിലാണ് എം.ഡിമാരുടെ ക്യാബിൻ, സ്റ്റാഫുകൾക്കാണെങ്കിലും സന്ദർശകർക്കാണെങ്കിലും ടോയ്‌ലെറ്റും മറ്റ് സൗകര്യങ്ങളും വളരെ ഉപയുക്തമായിട്ടാണ് ഇവിടെ ആർക്കിടെക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇങ്ങനെ കോർപ്പറേറ്റ് ഓഫീസിന്റെ ഇന്റീരിയർ ഓരോ ഇടവും വളരെ സൂക്ഷ്മതയോടെ ഊഷ്മളമായ ആംപിയൻസ് ലഭിക്കത്തക്കവിധത്തിൽ നിറങ്ങളുടെ തെളിച്ചത്തിലും മെറ്റീരിയലുകളുടെ ഗുണനിലവാരത്തിലും നീതിപുലർത്തികൊണ്ട് ചിട്ടപ്പെടുത്തിയപ്പോൾ കസ്റ്റമേഴ്സിന് അനുഭൂതിയായി മാറി. വളരെ എളുപ്പത്തിൽ ഓരോന്നും മനസിലാക്കുവാനും തിരഞ്ഞെടുക്കുവാനും സാധിക്കുന്നു എന്നതുതന്നെയാണ് ഈ ഓഫീസിന്റെ സവിശേഷത.

Architect / Engineer / Design Firm

DesignLoom Studio Architects

Kochi

Phone – 9495181756

 

Project Name – Cam Windows Experience Centre

Location – Kochi

Built-up Area – 2200 Sq.Ft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas