മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഫ്യൂഷൻ ഹോം – വ്യത്യസ്തമായൊരു വീട്

വെൺമയ്ക്ക് പ്രാധാന്യം വേണം, ധാരാളം ഫ്രീ സ്പേസ് വേണം, നാച്വറൽ ലൈറ്റ് ലഭ്യമാകണം, ലാൻഡ്സ്‌കേപ്പിനും പ്രാധാന്യം കൊടുക്കണം എന്നിങ്ങനെയുള്ള വീട്ടുകാരുടെ ആവശ്യങ്ങളെ മുൻനിർത്തിയാണ് വുഡ്നെസ്റ്റ് ഡെവലപ്പേഴ്‌സ് വീട് ഡിസൈൻ ചെയ്തു കൊടുത്തത്. ഫ്യൂഷൻ ശൈലിയാണ് വീടിന്റെ ഹൈലൈറ്റ്. കണ്ടംപ്രററി കൊളോണിയൽ ശൈലികളുടെ മിശ്രണമാണ് വീടിന്റെ മോടികൂട്ടുന്നത്. വിശാലമായ മുറ്റവും ലാൻഡ്സ്‌കേപ്പുമെല്ലാം എലിവേഷന്റെ ഭംഗിയെ എടുത്തു കാണിക്കുന്നുണ്ട്.

dhome-preferred-magazine

അകത്തളങ്ങളിലും ഫ്യൂഷൻ ശൈലി പിന്തുടർന്നിരിക്കുന്നത് ദൃശ്യമാണ്. നീളമുള്ള ലിവിങ് സ്പേസിനെ വുഡൻ സ്ട്രിപ്പുകളും ടെക്സ്ചർ വർക്കുകളും ആഢംബര ലിവിങ് സോഫയും എല്ലാം വെൽകമിങ് ഫീൽ കൊണ്ടുവരുന്നു.

ബെഡ്‌റൂമുകളിലെല്ലാം ഫ്യൂഷൻ ശൈലിയുടെ ചേരുവകളാണ് ഭംഗി. ഹെഡ്റെസ്‌റ്റ് വരുന്ന ഭാഗം ഹൈലൈറ്റ് ചെയ്താണ് നാല് മുറികളൂം ഡിസൈൻ ചെയ്തത്. അപ്പർ ലിവിങ്ങും ബാൽക്കണിയും രണ്ട് കിടപ്പുമുറികളുമാണ് മുകൾ നിലയിൽ ഒരുക്കിയത്. ബാക്കി സൗകര്യങ്ങളെല്ലാം താഴെ നിലയിൽ തന്നെ ഒരുക്കി. സീലിങ്ങിലും ഫ്ലോറിങ്ങിലുമെല്ലാം വൈവിധ്യമായ ഡിസൈൻ നയങ്ങൾ ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്.

കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും ഫർണിഷിങ്ങുകളുമാണ് ഇന്റീരിയറിന് മോടികൂട്ടുന്നത്. കൊളോണിയൽ കണ്ടംപ്രററി ശൈലികളുടെ മിശ്രണം തന്നെയാണ് അകത്തളങ്ങളുടേയും മനോഹാരിത.

കടുംനിറങ്ങളുടെ അഭാവവും ഫ്യൂഷൻ ശൈലിയുടെ വിന്യാസവും കൗതുകവസ്തുക്കളുടെ ക്രമീകരണവുമെല്ലാം വിശാലമായ സ്പേസിനെ ഉപയുക്തമാക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വീട്ടുകാർ അവരാഗ്രഹിച്ചതിലും വളരെ ഭംഗിയായി വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്.

Client – Vijo Lawrance & Anu Vijo
Location – Thumboor, Irinjalakuda
Area – 3400 sqft

Design – Woodnest Developers
Chalakudy
Phone – 70259 38888
GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas