മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

അടിമുടി പുതുമകൾ ! വ്യത്യസ്തമായ ആകൃതിയ്ക്ക് പിന്നിലെ രഹസ്യം അറിയാം

ട്രോപ്പിക്കൽ റൂഫ് ലൈൻ ആണ് വീടിന്റെ ഹൈലൈറ്റ്. ഈ റൂഫിനെ ഒരു ഡിസൈൻ എലമെന്റായി കൂടി കാണാം.

dhome-preferred-magazine

ഇതൊരു ഗോവൻ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന വീടാണ്. ദി ബ്രീസ് ഹൗസ്. 16 സെന്റ് പ്ലോട്ടിലാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. ട്രോപ്പിക്കൽ റൂഫ് ലൈൻ ആണ് വീടിന്റെ ഹൈലൈറ്റ്. ഈ റൂഫിനെ ഒരു ഡിസൈൻ എലമെന്റായി കൂടി കാണാം.

പ്രകൃതിയോട് സംവദിക്കുന്നതിനായി ഒരുക്കിയ ബഫ്ഫർ സോണുകൾ കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും വെളിച്ചം കടന്നെത്തുന്നതിനു വേണ്ട പ്രൊവിഷനുകൾ അവയുടെ കർമ്മം കൃത്യമായി നിർവഹിക്കുകയും ചെയുന്നുണ്ട്.

എലിവേഷനിലെ റൂഫിങ് പാറ്റേണും ലൂവറുകളും കോമ്പൗണ്ട് വാളും  എല്ലാം പരസ്പരം ചേർന്ന് പോകുന്നുണ്ട്. റൂഫിങ് രീതി തന്നെയാണ് എലിവേഷനിലെ ഹൈലൈറ്റ്. വീട്ടിലേക്കുള്ള പ്രവേശന കവാടത്തിന് ഇരുവശവുമായി നിറച്ചിരിക്കുന്ന ഹരിതാഭ എലിവേഷന്റെ പ്രൗഢ ഭംഗി നില നിർത്തുന്നു.

പരമ്പരാഗത സങ്കൽപമായ ത്രിശാലതയെ ചുറ്റിപ്പറ്റിയാണ് വീടിന്റെ ഡിസൈൻ എന്നുള്ളത് എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. മധ്യഭാഗത്തുള്ള മുറ്റത്തിന് ഇരുവശവുമായിട്ടാണ് സ്‌പേസുകൾ ഇവിടെ വിന്യസിച്ചിട്ടുള്ളത്. അകത്തും പുറത്തുമായി നൽകിയ പച്ചപ്പിന്റെ സാന്നിധ്യം വീട്ടകങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നു.

യൂട്ടിലിറ്റി സ്‌പേസുകളുടെ വിന്യാസം മറ്റു സ്‌പേസുകളുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിലാണ് ഓരോ സോണും ഡിസൈൻ ചെയ്‍തിരിക്കുന്നത്. അൺബിൽറ്റ്, സെമി ബിൽറ്റ്, ബിൽറ്റ് സോണുകൾ എന്നിവയുടെ ഡിസൈൻ ക്രമീകരണങ്ങൾ പ്രകടമാകും വിധം ചിട്ടപ്പെടുത്തി.  വിഘടിപ്പിച്ചിരിക്കുന്ന മൈക്രോ എഡ്ജ് സംവിധാനം  ഉപയോഗപ്പെടുത്തിയാണ് ട്രോപ്പിക്കൽ റൂഫ് ലൈൻ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.

മിനിമലിസം എന്ന ആശയത്തിൽ ഊന്നിക്കൊണ്ടു തന്നെയാണ് ആക്സസറീസുകളുടെയും ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള ഓരോന്നും വിന്യസിച്ചിരിക്കുന്നത്. ഗ്രൗണ്ടിൽ തന്നെ നൽകിയിട്ടുള്ള റൂഫ്‌ലൈൻ ഹൃദ്യമായ സ്വാഗതത്തോടെയുള്ള എൻട്രി സോൺ പൂർത്തിയാകുന്നു. എൻട്രി സോണിൽ നിന്നും സെമി ബിൽറ്റ് ഏരിയയിലേക്കാണ് എത്തുന്നത്.

ഫോയറും ഫോർമൽ ലിവിങും മനോഹരമായ ബുദ്ധ കോർട്യാർഡ് ഉൾപ്പെടുന്ന ഭാഗവും പ്രസന്നത നിറയുന്നു. വെണ്മയുടെ അതിപ്രസരണവും  അകത്തേയും പുറത്തെയും പച്ചപ്പും വിശാലമായ ഇടങ്ങളും അകത്തളങ്ങളുടെ മാറ്റു കൂട്ടുന്നു. വീട്ടുകാരുടെ ലൈഫ് സ്റ്റൈൽ യോജിക്കുന്ന സ്‌പേസുകളാണ് ഇന്റീരിയറിൽ ഭംഗി നിർണയിക്കുന്നത്.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ഫർണിച്ചറുകളുടെ ഡിസൈൻ. വെണ്മയും വിശാലതയും നിറയുന്ന ബെഡ്‌റൂം സ്‌പേസുകൾ ശാന്തവും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

പുറം കാഴ്ചകളോട് സംവദിച്ചുകൊണ്ടു ഭക്ഷണം പാകം ചെയ്യാൻ സാധ്യമാകും വിധം അടുക്കള ക്രമീകരിച്ചു. വീടിനുള്ളിലെ പരമാവധി ഓപ്പണിങ്ങുകൾ നിറയെ കാറ്റും വെട്ടവും അകത്തളങ്ങളിൽ കയറി ഇറങ്ങി പോകുന്നതിനു അനുവദിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ സ്‌പേസിലും പ്രസന്നത നിറയ്ക്കുന്നു.

ഇങ്ങനെ കേരളത്തിലെ കാലാവസ്ഥയോടു നീതിപുലർത്തി തന്നെ ക്ലൈന്റിന്റെ ജീവിത ശൈലിയോട് ഇണങ്ങുന്ന സ്‌പേസുകൾ ഏറ്റവും അനുയോജ്യമായി തന്നെ ഡിസൈൻ ചെയ്തു കൊടുത്തതാണ് ഇവിടെ ആർക്കിടെക്ടിന്റെ വിജയം.

Architect / Engineer / Design Firm

Abhilash Balan

Greencanopy innovations

Thrissur

Phone -9745764625

 

Client                     – Ranjith Nath & Ragi Rajan

Location               – Thrissur

Area                      – 4200 sqft

Site Area              – 16 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas