മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ജീവിതശൈലിയ്ക്ക് അനുസൃതമീ അകത്തളങ്ങൾ

ഉൾത്തളങ്ങളിലേക്ക് എത്തിയാൽ വെൺമയുടെ കളർ തീമിന് ഫർണിച്ചറുകളുടേയും പാർട്ടീഷൻ യൂണിറ്റുകളുടേയും വുഡൻ നിറമാണ് ബ്രേക്ക് തരുന്നത്.

ആറ് സെന്റ് സ്ഥലത്ത് റെക്റ്റാംഗുലർ പ്ലോട്ടിലാണ് വീട് സ്ഥിതിചെയ്യുന്നത്. കാറ്റും വെളിച്ചവും നിറഞ്ഞ പ്ലോട്ടായതുകൊണ്ടു തന്നെ ഈ ഊർജ്ജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഇന്റീരിയറിന്റെ പ്രത്യേകത.

 

മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് ഡിസൈൻ നയങ്ങൾ ഓരോ സ്പേസിലും പ്രാവർത്തികമാക്കിയിട്ടുള്ളത്. ചെടികളോടും പുരാതനവസ്തുക്കളോടും താൽപര്യമുള്ള ക്ലൈന്റ് ഇവ പ്രദർശിപ്പിച്ചുകൊണ്ടുള്ള സ്പേസുകൾക്കാണ് മുൻഗണന നൽകിയത്. സ്പേസിങ്ങിന് പ്രാധാന്യം കൊടുത്തുകൊണ്ട് ലിവിങ്, ഡൈനിങ്, കിച്ചൻ, കിടപ്പ് മുറികൾ എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റ് ഡിസൈൻ ക്രമീകരണങ്ങളാണ് എക്സ്റ്റീരിയറിന്റെ ഭംഗി. പ്രൊജക്ഷനുകളോ ഡിസൈൻ എലമെന്റുകളോ ഒഴിവാക്കിയുള്ള എലിവേഷനും മിനിമലിസം എന്ന ആശയത്തിനെ പിൻതാങ്ങുന്നു. കുറഞ്ഞ സ്പേസിലാണെങ്കിലും ലാൻഡ്‌സ്‌കേപ്പിന് ഇടം കൊടുത്തു. ഉണ്ടായിരുന്ന പഴയ ചെടികളൊക്കെ ലാൻഡ്‌സ്‌കേപ്പിൽ ഉപയോഗിച്ചു.

ജനലുകൾക്ക് യു പി വി സി സ്ലൈഡിങ് ഡോറുകളാണ് കൊടുത്തത്. ഫർണിഷിങ്ങുകളായ കർട്ടനും ബ്ലെൻഡുകളും വൈറ്റ് തീം തന്നെ പിന്തുടർന്നത് വിശാലത തോന്നിപ്പിക്കുന്നുണ്ട്. ഗ്രാൻഡ് ആയിത്തന്നെയാണ് ലിവിങ് സ്പേസ് ഡിസൈൻ. പാർട്ടീഷൻ യൂണിറ്റും സ്ലൈഡിങ് ഡോറും ആർട്ടിഫാക്റ്റും റിച്ച് ലുക്ക് തരുന്നു.

സ്റ്റെയർകേസിന് അടിയിലും ഹരിതാഭ കൊണ്ടുവന്നു. ഇവിടെ സീലിങ്ങിൽ സ്ട്രിപ്പുകൾ നൽകി ലൈറ്റ് ഫിറ്റിങ്ങുകളും ഏർപ്പെടുത്തിയത് സ്റ്റെയർ ഏരിയയോട് നീതി പുലർത്തുന്നു.

വൈറ്റ് + വുഡ് കളർ തീം പിന്തുടർന്നാണ് ഇന്റീരിയറിനെ മനോഹരമാക്കിയിരിക്കുന്നത്. ഫ്ലോറിങ്ങിന് ഗ്രേ ടോൺ കൊടുത്തു. വിട്രിഫൈഡ് ടൈലുകളും മാറ്റ് ഫിനിഷ് ടൈലുകളുമാണ് ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത്. ബാത്റൂമുകളിൽ ഗ്ലോസി ഫിനിഷ് ടൈലാണ് വിരിച്ചിരിക്കുന്നത്. സ്പേസിങ് കൂടുതലായി തോന്നുവാൻ ഇത്തരം ടൈലുകൾ നല്ലതാണ്.

ഉൾത്തളങ്ങളിലേക്ക് എത്തിയാൽ വെൺമയുടെ കളർ തീമിന് ഫർണിച്ചറുകളുടേയും പാർട്ടീഷൻ യൂണിറ്റുകളുടേയും വുഡൻ നിറമാണ് ബ്രേക്ക് തരുന്നത്.

മൂന്ന് ബെഡ്‌റൂമുകളാണ് ഇവിടെ. മൂന്ന് തീമുകളിലാണ് ഡിസൈൻ. ഒരെണ്ണം കിഡ്സ് റൂമാണ്. മാസ്റ്റർ ബെഡ്റൂമിന്റെ ഒരു വശത്ത് സ്ലൈഡിങ് വിൻഡോസ് കൊടുത്തു. പുറത്ത് പച്ചപ്പിനു ഇടം കൊടുത്തത് മുറിയുടെ ആംപിയൻസ് കൂട്ടുന്നു. ബെഡ്‌റൂമുകളിൽ ഫ്ലോറിങ്ങിന് ഡാർക്ക് ഷേയ്ഡുള്ള വിട്രിഫൈഡ് മാറ്റ് ഫിനിഷ് ടൈലാണ് വിരിച്ചിരിക്കുന്നത്. എല്ലാ മുറികളിലും സീലിങ് കൊടുത്തിരിക്കുന്നതും കാണാം.

ഇവിടെ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും തമ്മിൽ കണക്ട് ചെയ്യുന്നതിന് വേണ്ടിയാണ് ക്ലൈന്റിന്റെ കൂടി ഇഷ്ടം അനുസരിച്ച് ടിവി യൂണിറ്റ് അപ്പർ ലിവിങ്ങിൽ കൊടുത്തു. മുകളിലെ സ്പേസുകൂടി ഉപയോഗിക്കണം എന്ന ആവശ്യമാണ് ഇങ്ങനെ നിവർത്തിച്ചത്. ഫസ്റ്റ് ഫ്ലോറിൽ യൂട്ടിലിറ്റി സ്പേസിനും ഇടം കൊടുത്തു. ലോൺട്രി സ്പേസും അയേൺ സ്പേസും എല്ലാം ഇവിടെ  ഉൾപ്പെടുത്തി.

ഇവിടെ ആർക്കിടെക്റ്റും ക്ലൈന്റും തമ്മിലുള്ള സുഹൃത്ത് ബന്ധം ആശയങ്ങൾ കൈ മാറുന്നതിനും പരസ്പര ധാരണയിൽ എത്തിച്ചേരുന്നതിനും സഹായകമായി. ഇന്റീരിയറിന് മുൻതൂക്കം നൽകിയുള്ള പ്ലാനിൽ ഓരോ സ്പേസിന്റേയും ആംപിയൻസ് നമ്മുക്ക് അനുഭവേദ്യമാകുന്നുണ്ട്.

Architect / Engineer / Design Firm

Ar. Nijas K S

Hayath Architects,

Changanacherry

Phone – 8129656242

Email: hayatharchitects@gmail.com

 

Client                    – Mr. Sameer

Location                – Kayamkulam

Area                      – 2200 sqft

Site Area               – 6 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas