മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ക്യാൻവാസിൽ ചിത്രം വരച്ചതുപോലൊരു വീട്

പക്ഷികളുടെ കലപില ശബ്‌ദവും അവയുടെ വരവും പോക്കും ആയിരുന്നു വീടിരിക്കുന്ന പ്രദേശത്തെ ഏറ്റവും പ്രധാന സവിശേഷത.

dhome-preferred-magazine

തലമുറകളുടെ ആവശ്യങ്ങൾ കാലക്രമേണ മാറിക്കൊണ്ടിരിക്കും. അവരെ തൃപ്തിപ്പെടുത്താൻ പാകതയുള്ള ഒരു ഹോം, അതും പൂർവ്വിക ഭവനത്തിന്റെ ഊഷ്മളതയും വികാരവും ഹൃദയത്തിൽ നിറയണം. വേറൊന്നും ആലോചിക്കാതെ എത്തിച്ചേർന്നത് മൈൻഡ്സ്‌കേപ്പ് ആർക്കിറ്റെക്റ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ ജോസിലേക്കാണ്.

 

കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും അൽപ്പം മാറി സ്ഥിതി ചെയ്യുന്ന പച്ചപ്പും റബ്ബറും നിറഞ്ഞ സൈറ്റാണ് ക്ലൈന്റിന് ഉടമസ്ഥതയിൽ ഉണ്ടായിരുന്നത്. സൈറ്റിലേക്ക് എത്തുമ്പോൾ അൽപ്പം ഉയർന്നു വരുന്ന റോഡിലൂടെയാണ് എത്തിച്ചേരുന്നത്. ഉയർന്നു കിടക്കുന്ന പ്ലോട്ടായതുകൊണ്ടുതന്നെ അതിന്റെ സ്വാഭാവികത നിലനിർത്താനും ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് ചെന്നെത്താനും സാധ്യമായുള്ള ഒരു മീഡിയമായിട്ടാണ് ആർക്കിടെക്റ്റ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഫോയറിൽ നിന്നും അടുത്തുള്ള പർവ്വതങ്ങളുടെ വിദൂര കാഴ്ചകൾ ആസ്വദിക്കാം. മനോഹരമായ ലാൻഡ്‌സ്‌കേപ്പും പച്ചപ്പുമാണ് ഇവിടെ വീടിനെ ഒരു ക്യാൻവാസ് ചിത്രമാക്കി മാറ്റിയിരിക്കുന്നത്. പക്ഷികളുടെ കലപില ശബ്‌ദവും അവയുടെ വരവും പോക്കും ആയിരുന്നു വീടിരിക്കുന്ന പ്രദേശത്തെ ഏറ്റവും പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ ഈ സവിശേഷതകളെ ചുറ്റിപ്പറ്റിത്തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

തുറന്നതും സ്വതന്ത്രവുമായ ചുറ്റുപാടിനേയും അവയുടെ മാസ്മരിക സൗന്ദര്യത്തേയും വീടിനു ഉള്ളിലേയ്ക്ക് ആവാഹിക്കുകയാണ് ഇവിടെ ആർക്കിടെക്റ്റ് ചെയ്തിരിക്കുന്നത്. പുറംകാഴ്ചകളുടെ അതേ ഭംഗി അകത്തളങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് ഒരുക്കിയ നടുമുറ്റമാണ് ഇന്റീരിയറിന്റെ സവിശേഷത. ഈ കോർട്ടിയാർഡിനെ ബന്ധിപ്പിച്ചുകൊണ്ടാണ് അകത്തളങ്ങളിലെ ഓരോ സ്പേസും ഡിസൈൻ ചെയ്തിരിക്കുന്നത്.

ആധുനികതയുടെ മൂല്യങ്ങളെല്ലാം തന്നെ കോർത്തിണക്കികൊണ്ട് പോസിറ്റീവ് എനർജി പ്രദാനം ചെയ്യുംവിധമാണ് ഓരോ മുക്കുംമൂലയും വരെ ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഫർണിച്ചറുകളും ന്യൂട്രൽ നിറങ്ങളും ഡിസൈൻ എലമെന്റുകളും അകത്തളങ്ങളുടെ ആംപിയൻസ് നിർണയിക്കുന്ന ഘടകങ്ങളാണ്. ലളിതമായ വീടിന്റെ മെറ്റീരിയൽ പാലറ്റാണ് മറ്റൊരു ഭംഗി.

വെളുത്ത ഭിത്തികൾ, മരം, തറയുടേയും സീലിങ്ങിന്റേയും പാറ്റേണുകൾ എന്നിവ മോഡേൺ രൂപകൽപനയിലൂടെ വ്യത്യസ്‍തമാക്കി ബിൽറ്റ് ഇൻ വാർഡ്രോബുകളും മറ്റ് ഫർണിച്ചറുകളും പോലുള്ള വിശദാ൦ശങ്ങളിൽ തടിയുടെ പ്രാധാന്യം കൊടുത്തിരിക്കുന്നത് വീടിന്റെ മോണോക്രോം പാലറ്റിന് തീവ്രതയും ഊഷ്മളതയും സൃഷ്ടിക്കുന്നുണ്ട്. പരമാവധി എല്ലാ സ്റ്റോറേജുകളും തുറന്ന ഡിസ്പ്ലേ യൂണിറ്റുകളും അതത് സ്ഥലങ്ങളിൽ മറച്ചു വെച്ചുകൊണ്ടുതന്നെ ഉറപ്പാക്കുന്നത് വീടിനുള്ളിലെ തടസ്സമില്ലാത്ത സ്വതന്ത്ര ഇടങ്ങളാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്‌റൂം, ഫാമിലി ലിവിങ് എന്നീ ഇടങ്ങൾക്കിടയിൽ തുടർച്ച സൃഷ്‌ടിക്കും വിധമാണ് പ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്.  പകൽ ജീവനുള്ള ഇടവും രാത്രി ഉറങ്ങുന്ന ഇടവുമായിട്ടാണ് എല്ലാ സ്പേസും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത് എടുത്തു പറയേണ്ട വീടിന്റെ ഒരു സവിശേഷതയാണ്. ഈ സവിശേഷത ഇവിടെ അന്വർത്ഥമാകുമ്പോൾ ലാളിത്യത്തിന്റേയും പരസ്പര ബന്ധത്തിനേയും ഊട്ടിയുറപ്പിക്കാൻ ഈ വീട്ടിലെ വാസ്തുവിദ്യയ്ക്ക് സാധിക്കുന്നു.

ലിവിങ്റൂമിലേയും ഫാമിലിറൂമിലേയും വലിയ ജനാലകൾ പുറത്തേക്ക് തടസമില്ലാത്ത കാഴ്ചകൾ നൽകുന്നതിനൊപ്പം തന്നെ അവയുടെ ധർമ്മവും നിർവഹിക്കുന്നു. വായുവിന്റെ സ്വതന്ത്രമായ ഒഴുക്ക് ഉൾത്തളങ്ങളിലേക്ക് എത്തുമ്പോൾത്തന്നെ നമ്മുക്ക് അനുഭവിക്കാൻ സാധിക്കുന്നു. പ്രകൃതിദത്ത വെളിച്ചം ദിവസം മുഴുവനും ഇന്റീരിയറിൽ നിറയ്ക്കുകയും വീടിനെ കൂടുതൽ ഊർജക്ഷമത ഉള്ളതാക്കുകയും ചെയ്യുന്നു.

എടുത്തു പറയേണ്ട മറ്റൊരു സ്പേസാണ് വീടിന്റെ അടുക്കള. കേരളത്തിലെ പരമ്പരാഗത വീടുകളിൽ എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും അകന്ന് വീടിന്റെ അവസാന ഭാഗത്തായിരിക്കും അടുക്കള ഡിസൈൻ ചെയ്യുന്നത്. എന്നാൽ ഇവിടെ കിച്ചൻ ആസൂത്രണം ചെയ്തത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ആഴത്തിൽ വിശദീകരിച്ചുകൊണ്ടാണ്. സ്വീകരണമുറിയ്ക്ക് തൊട്ടുപിന്നിൽ പ്രധാന ഇടങ്ങൾക്ക് അടുത്താണ് അടുക്കള പണിതിരിക്കുന്നത്.

കുടുംബങ്ങൾക്കിടയിൽ ഒരു ഇഴയടുപ്പം വളർത്തുന്നതിന് എല്ലാ ഇടങ്ങളിലും ഓപ്പൺ കോൺസെപ്റ്റിന് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ സ്വകാര്യത വെണ്ടയിടത്ത് അത് ഉറപ്പാക്കിയിരിക്കുന്നതും നമുക്ക് കാണാനാകും.

ലളിതവും സുന്ദരവും വിശാലവുമായ കിടപ്പുമുറികളിൽ കുട്ടികൾ വരച്ച സ്കെച്ചുകളും പെയിന്റിങ്ങുകളും ചുവരുകളിൽ പ്രദർശിപ്പിക്കുകയും കുടുംബത്തിന്റെ ഫോട്ടോഗ്രാഫുകൾ പൊതുഇടങ്ങളുടെ ഭാഗമാക്കി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭിത്തിയിൽ ലിനിയർ സ്ലിറ്റുകൾ ഉള്ള ഒരു സ്റ്റഡി സ്പേസ് നൽകിയതാണ് മാസ്റ്റർ ബെഡ്റൂമിലെ ഹൈലൈറ്റ്. ഫ്ലോറിങ്ങിൽ ചുവട് വെക്കാൻ അനുവദിക്കുന്ന കോട്ടാസ്റ്റോണും മുകളിൽ നൽകിയിട്ടുള്ള പച്ചനിറത്തിലുള്ള സ്ട്രിപ്പും പച്ചയുടെ ആവരണവുമെല്ലാം മുറികളുടെ ഭംഗിയാണ്.

മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് ഡൈനിങ്ങും കിച്ചനും ഡിസൈൻ ചെയ്തത്. ഡൈനിങ് ഏരിയ ഉൾകൊള്ളുന്ന ഭാഗത്തിന്റെ വിപുലീകരണമായിട്ടാണ് അടുക്കള മാറുന്നത്. സ്റ്റെയിൻലസ് സ്റ്റീൽ ക്യാബിനറ്റുകളും ഫ്ലോറുമായും പൊരുത്തപ്പെടുന്ന ഗ്രേ ടൈൽ ബാക്ക്സ്പ്ലാഷും എല്ലാം മിനിമലിസത്തിന് പിന്തുണ നൽകുന്നു.

 

പരമ്പരാഗത കുടുംബങ്ങളിൽ ദൃഢമായ ബന്ധങ്ങൾ കണക്കിലെടുത്ത് ആധുനിക ജീവിതത്തിലേക്ക് കാലാനുസൃതമായ സ്വഭാവത്തിന്റെ വിശാലത കൊണ്ടുവരാൻ ഓരോ ഇടങ്ങളും ഇവിടെ സംസാരിക്കുന്നത് കാണാം.

ഇങ്ങനെ സമകാലിക ചുവരുകളും പരന്ന മേൽക്കൂരയും ചുറ്റുപാടുമായ പൊരുത്തപ്പെടുന്ന സമാന നിറങ്ങളും പുറംമോടിയ്ക്ക് ഭംഗിയേകുന്നു. കുടുംബ പാരമ്പര്യങ്ങളും പ്രാദേശിക കാലാവസ്ഥാ സമകാലീന ജീവിതശൈലി എന്നിങ്ങനെ സമന്വയിപ്പിച്ചുകൊണ്ടുള്ള ആശയങ്ങളും ഘടകങ്ങളും താമസിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ നൽകിക്കൊണ്ടാണ് ഈ വീട് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമായി മാറ്റിയിരിക്കുന്നത്.

Architect / Engineer / Design Firm

Principal Architect – M .M. Jose

Firm Name               – Mindscape Architects, Pala

Phone                         – 9447659970

Type of Project         – Residence

 

Name of  The Client – Mr Shanu & Jasmine

Location                      – Kanjirapally

Total Area                   – 3200 sqft

 

Photographs             – Manu Jose Photography

Text courtesy            – Resmy Ajesh

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas