പ്രകൃതി സൗഹാർദ്ദ നിർമ്മാണ രീതികൾ മാത്രം അവലംബിച്ചുകൊണ്ടു മണ്ണും മനുഷ്യനുമായുള്ള അഭേദ്യ ബന്ധം സ്ഥാപിക്കുന്ന ഗേഹങ്ങൾ. പ്രകൃതിയെ അടുത്തറിഞ്ഞു പ്രകൃതിയിൽ നിന്നും ആവശ്യമുള്ളവ മാത്രം എടുത്തു നിർമ്മാണ വിദ്യകൾ മാത്രം നടത്തുന്ന ആർക്കിടെക്റ്റ് ബിജു ഭാസ്കർ. മൺവീടുകളുടെ തോഴൻ എന്ന് നിസംശയം നമുക്ക് ഇദ്ദേഹത്തെ വിളിക്കാം.
ഒരു കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പരമ്പരാഗത ആർകിടെക്ച്ചർ പഠനത്തിന് ശേഷം ഇന്ത്യയുടെ ഗ്രാമങ്ങളുടെ വിവിധ തലങ്ങളിലൂടെ ധാരാളം യാത്രകൾ നടത്തി. ശിൽപികൾ, ആദിവാസികൾ, ചിത്രകാരൻമ്മാർ, ആത്മീയഗുരുക്കന്മാർ, ഫോട്ടോഗ്രാഫർമാർ എന്നിവരെ കണ്ടുമുട്ടുകയും പല പല നിർമ്മിതികളെപ്പറ്റി അറിയുകയും പഠിക്കുകയും ചെയ്തു.
2009 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ച്ചറിൽ നിന്ന് ബിരുദം നേടി. തിരുവണ്ണാമലയിലെ ഒരു ഗ്രാമത്തിലേക്ക് കുടിയേറി. തണൽ നാച്ചുറൽ ഹോം എന്ന നാച്ചുറൽ ബിൽഡിങ് ബോധവൽക്കരണ ഗ്രൂപ് സ്ഥാപിച്ചു, ഇത്തരം നിർമ്മാണ രീതികളെ പറ്റിയുള്ള ക്‌ളാസ്സുകൾ വർക്ക് ഷോപ്പുകൾ എന്നിവ നടത്തുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രാചീന നിർമ്മാണ രീതികളും അവയുടെ പ്രാധാന്യവും സാധാരണകാരിലേക്കു എത്തിക്കാൻ ഒരു കൂട്ടായ്മ അദ്ദേഹം രൂപികരിച്ചു. ”തണൽ “ എന്നാണ് കൂട്ടായ്മയുടെ പേര്. ഇതിന്റെ സാരഥി ആയി ബിജു ഭാസ്കറും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം ഉണ്ട്. 2011 ലാണ് ബിജു ഭാസ്കറും അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ഭാസ്കറും തണലിന്റെ പ്രവർത്തങ്ങൾക്ക് തുടക്കം ഇട്ടത്.
മണ്ണും ചെളിയും മുളയും പനയും തെങ്ങും എന്നുവേണ്ട പ്രകൃതിദത്തമായതെന്തും തണൽ കൂട്ടായ്മയുടെ കരങ്ങളിലേക്ക് എത്തുമ്പോൾ ആത്മാവുള്ള വാസ സ്ഥലമാക്കി മാറ്റാൻ ഇവർക്ക് കഴിയുന്നു.
“പ്രകൃതി സൗഹാർദ നിർമ്മാണ രീതികളായ കോബ് (cob) അഡോബ് (Adobe) വാട്ടിൽ ആൻഡ് ഡബ്ബ് (Wattle and daub) കംപ്രസ്ഡ് മഡ് ബ്ലോക്ക് (compressed mud block) റാംഡ് എർത് (Rammed Earth) എന്നി രീതികളാണ് പ്രകൃതി സൗഹാർദ രീതികളിൽ ഉപയോഗിച്ച് വരുന്നത്. ഇങ്ങനെ പരമ്പരാഗത ശൈലികളിൽ നിന്നും പലതും പഠിച്ചു ഭൂമിക്കു ഇണങ്ങുന്ന തരം ഗ്രഹങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് ബിജു ഭാസ്കർ പറയുന്നു.
ഇങ്ങനെ നാളെയുടെ ഭാവിയ്ക്കായുള്ള നിർമ്മാണ സംസ്കാരത്തെ വാർത്തെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബിജു ഭാസ്കർ കൂട്ടി ചേർക്കുന്നു. ഈ രീതികളിലൂടെ പാരമ്പര്യ വിജ്ഞാനം സമാഹരിച്ചു കൊണ്ട് തനതു ഗൃഹ നിർമ്മാണ വിദ്യകൾ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് തണൽ എന്ന കൂട്ടായ്മ.
Contact Details
Thannal Natural Homes
Phone – 9385620884
www.thannal.com
thannalroots@gmail.com
Text courtesy – Resmy Ajesh
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590