മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

വ്യത്യസ്ത രൂപഭംഗി ; ഉള്ളിൽ മനം കവരുന്ന ഇന്റീരിയർ

അകത്തും പുറത്തുമായി സർപ്രൈസുകൾ നിറച്ചിരിക്കുന്നത് ഉപയുക്തമായ ഡിസൈൻ കൺസപ്റ്റുകളും ഡിസൈൻ ക്രമീകരണങ്ങളും കൊണ്ടാണ്.

dhome-preferred-magazine

എന്താണ് ഇങ്ങനെ ഒരു എലിവേഷൻ എന്ന് ചിന്തിച്ച് അതുവഴി പോകുന്നവരെല്ലാം ഒന്ന് നോക്കിയിട്ടേ കടന്നു പോകു. വ്യത്യസ്തമായ  എലിവേഷൻ. ലളിതമായ ഡിസൈൻ. ഇനി ഹൈലൈറ്റ് എന്താണെന്നുവെച്ചാൽ നീളത്തിൽ കൊടുത്തിരിക്കുന്ന GFRC മെറ്റീരിയൽ തന്നെയാണ്. ഒരാവശ്യവും ഇല്ലാതെ വെറുതെ കൊടുത്തിരിക്കുന്ന ഒന്നല്ല അത്. എയർ സർക്കുലേഷനും സ്വകാര്യതയും കണക്കിലെടുത്താണ് ഒരു ഡിസൈൻ എലമെന്റാക്കി ഇത് ഇവിടെ ക്രമീകരിച്ചത്. ഒരു ബോക്സ് എടുത്തു വെച്ചതു പോലെയാണ് എലിവേഷൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇന്റീരിയറിലേക്ക് എത്തിയാൽ വാ൦ വെൽകമിങ് ഫീൽ തരുന്നവിധമാണ് ഓരോ സ്പേസും ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, പൗഡർ റൂം, ഒരു ബെഡ്‌റൂം എന്നിങ്ങനെ താഴെ നിലയിലും അപ്പർ ലിവിങ് ഉൾപ്പെടെ മൂന്ന് കിടപ്പുമുറികൾ മുകളിലുമായിട്ടാണ് അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്.

ലിവിങ് കം ഡൈനിങ് ഓപ്പൺ കൺസെപ്റ്റിലാണ്. ബ്ലൂ കളർ സോഫയാണ് ലിവിങ്ങിലെ ആകർഷണം. ഡൈനിങ്ങിനോട് ചേർന്ന് സ്റ്റെയറിന് താഴെയായി ഒരു കോർട്ടിയാർഡിനും സ്ഥാനം കൊടുത്തു.

ഫാബ്രിക്കേറ്റഡ് സ്റ്റെയർ ആകർഷണീയമാണ്. സ്‌റ്റെപ്പിന് വുഡും ഹാൻഡ് റെയിലിന് എസ്.എസ് റോഡിൽ ഗോൾഡൻ പെയിന്റും നൽകിയാണ് ഭംഗിയാക്കിയത്. ഭിത്തികളിൽ അലങ്കാരങ്ങൾക്കായി നൽകിയിരിക്കുന്ന പെയിന്റിങ്ങുകൾ ശ്രദ്ധേയമാണ്. ഇത് കൂടാതെ ആർട്ടിഫാക്റ്റുകൾക്കും ഇന്റീരിയറിൽ സ്ഥാനം കൊടുത്തിട്ടുണ്ട്.

മൂന്ന് കിടപ്പുമുറികളും കളർ തീമുകളാൽ ശ്രദ്ധേയമാണ്. വാൾപേപ്പർ നൽകിയ ചുവരുകളും വുഡൻ ഫ്ലോറിങ്ങും ഫർണിഷിങ്ങുകളും മുറികളെ വളരെ മനോഹരമാക്കുന്നുണ്ട്. ഭിത്തിയിലെ ഡിസൈൻ പാറ്റേണിന്റെ തുടർച്ച സീലിങ്ങിലും നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്. എല്ലാ മുറികളിലും സ്റ്റോറേജ് സൗകര്യവും കൊടുത്തു. ഒരു മുറിയിൽ വർക്കിങ് ടേബിളും കസേരയും കൂടി കൊടുത്തു കൊണ്ടാണ് സ്പേഷ്യസ് ആക്കി ഡിസൈൻ ചെയ്തിരിക്കുന്നത്.

 

വുഡൻ ടൈലിന്റെ ഭംഗിയാണ് കിച്ചൻ ഡിസൈൻ. സ്‌റ്റോറേജ് ലാമിനേറ്റാണ്. മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജുകൾ ഇവിടെ ഉൾക്കൊള്ളിച്ചു.

നിറങ്ങൾ നൽകി വൈബ്രന്റ് ആൻഡ് എനർജറ്റിക് ഫീൽ തരുന്ന അകത്തളങ്ങളും ആകർഷണീയമായ എലിവേഷനും നൽകി ഇത്ര മനോഹരമായി ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഇല്ല്യൂഷൻസ് ആർക്കിടെക്റ്റ്സിലെ മനോജ് കുമാറാണ്.

Architect / Engineer / Design Firm

Manoj Kumar M

Illusions Architectural Engineers Interior Designers

Kochi

Phone – 9447117701

 

Client                     – Mr.Ramesh

Location               – Ernakulam

Area                      – 2700 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas