മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ആശയങ്ങൾ അന്വർത്ഥമാക്കിയ വീട്

ബിസിനസുകാരനായ വീട്ടുടമയുടെ ആവശ്യങ്ങൾ അനുസരിച്ചു കൊണ്ട് അവരുടെ പേഴ്സണലും പ്രഫഷണലും ആയ കാര്യങ്ങൾ ഉപയുക്തതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു അടിപൊളി വീടാണ് ഇത്.

dhome-preferred-magazine

ടൗണിൽ നിന്നും അല്പം ഉള്ളിലേക്ക് കയറി ഉള്ള ഒരു പ്ലോട്ടാണ്. റെക്ടാംഗുലർ ആകൃതിയിലാണ് പ്ലോട്ട് ഉണ്ടായിരുന്നത്. പ്ലോട്ടിന് മുന്നിലായി ഒരു പോക്കറ്റ് റോഡും ചുറ്റിനും ധാരാളം വീടുകളുമാണ് ഉണ്ടായിരുന്നത് . ബന്ധുക്കളും അടുത്തടുത്ത പ്ലോട്ടിൽ ഉണ്ടായിരുന്നതുകൊണ്ടുതന്നെ പ്രധാന ഗെയ്റ്റ് കൂടാതെ ഒരെണ്ണം കൂടി കൊടുത്തതു ക്ലൈന്റിന്റെ ആവശ്യപ്രകാരം ആയിരുന്നു.

 

മനോഹരമായ ലാൻഡ്സ്കേപ്പും എലിവേഷന്റെ ഭംഗി കൂട്ടുന്നുണ്ട്.   ഫ്രണ്ട് യാർഡിൽ ഇരിക്കുമ്പോൾ ഒരു റിസോർട് സ്‌പേസിൽ ഇരിക്കുന്ന ഫീൽ വേണമെന്ന ആവശ്യപ്രകാരം ട്രോപ്പിക്കൽ ചെടികളും പേൾ ഗ്രാസും ഒക്കെ നൽകി. നടക്കാനുള്ള സ്‌പേസിൽ മാത്രമാണ് പേവിങ് സ്റ്റോൺ നൽകിയത്. മുറ്റത്തു ഉണ്ടായിരുന്ന മാവിനെ അതേപടി നിലനിർത്തി ചുറ്റും പെബിൾ കോർട്ട് കൊടുത്തു മനോഹരമാക്കി.

ഇവിടെ എലിവേഷന് അധിക പ്രാധാന്യം കൊടുക്കാതെ അകത്തളങ്ങൾക്കു ആവശ്യപ്രകാരമുള്ള സ്‌പേസുകൾ വിന്യസിക്കുകയാണ് ആർക്കിടെക്ട് ഇവിടെ ചെയ്തത്. റൂഫിങ്ങിന് 40 ശതമാനം മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചിട്ടുള്ളത്. ബാക്കി ജി ഐ കൊടുത്തു ക്ലേ ടൈൽ ഉപയോഗിച്ച് കവർചെയ്തത് കൊണ്ട് ചൂട് നന്നേ കുറയുകയും രൂപ ഭംഗി കിട്ടുകയും ചെയ്തു. മേറീനോ എന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് എക്സ്റ്റീരിയർ കവർ ചെയ്തത്.

പ്രകൃതിയുടെ സ്രോതസുകൾ ആയ കാറ്റും വെട്ടവും അകത്തളങ്ങളിൽ കയറി ഇറങ്ങി പോകുന്നതിനുള്ള കൃത്യമായ വെന്റിലേഷനുകൾ നൽകിക്കൊണ്ടും, ട്രോപ്പിക്കൽ കാലാവസ്ഥ കണക്കിൽ എടുത്തുകൊണ്ടും സ്ലോപ് റൂഫുകൾ കൂടി ഉൾപ്പെടുത്തി മഴവെള്ളം കൃത്യമായി ഭൂമിയിൽ പതിക്കത്തക്ക സംവിധാനങ്ങൾ നല്കികൊണ്ടുമാണ് ഡിസൈൻ ക്രമീകരണങ്ങൾ ഇവിടെ നൽകിയിട്ടുള്ളത്. അകത്തെ ഡിസൈൻ നയങ്ങൾക്കൊത്തുള്ള എലെമെന്റുകൾ  മാത്രമാണ് എക്സ്റ്റീരിയറിൽ വന്നിട്ടിട്ടുള്ളത്.

കാർപോർച്ച്  സെപ്പറേറ്റ് ആയിത്തന്നെ കൊടുത്തു. പോർച്ചിൽ നിന്നും നേരെ സിറ്റൗട്ടിലേക്കു പ്രവേശിക്കാവുന്ന രീതിയിലാണ് ക്രമീകരണം. കൂടാതെ ലിവിങ് റൂമിന്റെയും  ഇടയിൽ വരുന്ന പാസേജ് വഴിയും പോർച്ചിലേക്കു ഇറങ്ങാവുന്നതാണ്.

ഇവിടെ വീട്ടുടമ ഒരു ബിസിനസ്കാരനാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ക്ലൈന്റ്സ് വീട്ടിൽ വന്നുപോകുന്നവരാണ്. അതിനാൽ അവരെ കൂടി സ്വാഗതം ചെയുന്ന രീതിയിൽ ആകണം ക്രമീകരണങ്ങൾ എന്ന് വീട്ടുടമ പറഞ്ഞത് അനുസരിച്ചു ആണ് വീടിന്റെ ഡിസൈൻ ക്രമീകരണങ്ങൾ.

 

ആ ഒരു ആവശ്യം മുൻനിർത്തി വീടിന്റെ ലിവിങും ഗസ്റ്റ് ബെഡ്‌റൂമും വീടിന്റെ മറ്റു പ്രൈവസിയെ ബാധിക്കാതെ ഒരുക്കി കൊടുത്തു.  വിശാലമായ മുറികളാണ് അകത്തളങ്ങളുടെ സവിശേഷത. വലിയ ഒരു ഹാളും താഴെ നിലയിലാണ്. മൂന്ന് കിടപ്പു മുറികൾക്കും ഗ്രൗണ്ട് ഫ്ലോറിൽ തന്നെ സ്ഥാനം കൊടുത്തു. കൂടാതെ ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, പ്രയർ സ്‌പേസ്, കോമൺ ടോയിലെറ്റ് എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ.

ഫോർമൽ ലിവിങ്ങിന്റെ ഒരു ഭാഗം 3 ഡി പാനൽ ചെയ്തു കളർ കൊടുത്തു. സീലിങ്ങിൽ പ്ലൈവുഡ് വിത്ത് വെനീർ നൽകി ഹൈലൈറ്റ് ചെയ്തു. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും കൊടുത്തു. വൈബ്രന്റ് കളറുകൾ മാറ്റി നിർത്തിക്കൊണ്ടാണ് ഫർണിഷിങ്ങുകൾ ചെയ്‌തിട്ടുള്ളത്.

വുഡൻ തീമും വൈറ്റ് തീമും ആണ് അകത്തളങ്ങളുടെ ഭംഗി. സിമന്റ് ഫിനിഷും ടെക്സ്ചർ വർക്കുകളും എല്ലാം ഇന്റീരിയറിൽ ആമ്പിയൻഡ് നൽകുന്നുണ്ട്. ഇവിടെ ഹാളിൽ നിന്നുമാണ് മുകളിലേയ്ക്കുള്ള സ്റ്റെയറിനു സ്ഥാനം. സ്റ്റെയർകേസിനു ജി ഐ ചെയ്ത് വുഡൻ കോട്ടിങ്ങും കൊടുത്തു.

അറ്റാച്ചഡ് ബാത്റൂമോട് കൂടിയ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് മുകളിലെ സൗകര്യങ്ങൾ.

ഇവിടെ ആഡംബരം എന്നതിനേക്കാൾ ഫങ്ഷണലി എങ്ങനെ സിമ്പിൾ ആക്കാം എന്ന കൺസപ്റ്റ് മുൻനിർത്തി ആണ് ഓരോ സ്‌പേസും ഇവിടെ ഡിസൈൻ ചെയ്‌തിട്ടുള്ളത് എന്നതുകൊണ്ട് തന്നെ പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും ഈ വീട് തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നത്.

ഇവിടെ വീട്ടുകാർ അവരുടെ ആവശ്യങ്ങൾ പറഞ്ഞു സമീപിച്ചപ്പോൾ ഫൈനൽ ഔട്ട്പുട്ട് ഇത്ര ഗംഭീരം ആകുമെന്ന് കരുതിയില്ല എന്ന് വീട്ടുകാരും പറയുന്നു. അവർ ആഗ്രഹിച്ചതുപോലെ ഒരു വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും.

Architect / Engineer / Design Firm

Ar.Sandeep.T.V.

Dhi tact Architects

Kannur

Phone – 9746982661

Sandeepsathyan992@gmail.com

 

Client                   – Mr.Kunjabdulla

Location              – Cheruvathoor

Area                     – 2600 sqft

Plot Area             – 40 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas