മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇത് കാറ്റും വെട്ടവും വിരുന്നെത്തുന്ന വീട്

dhome-preferred-magazine

കോഴിക്കോട് പന്തീരാങ്കാവിൽ 15 സെന്റ് പ്ലോട്ടിൽ 2300 ചതുരശ്ര അടിയിലാണ് ഡോക്ടർ സനോജിന്റെയും കുടുംബത്തിന്റെയും വീട് സ്ഥിതി ചെയുന്നത്. ട്രോപ്പിക്കൽ കാലിക ശൈലിയുടെ അംശങ്ങളൊക്കെ ചേർത്തുകൊണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്ന ഈ വീടിന്റെ പ്രത്യേകത എന്താണെന്നു എന്ന് അറിയേണ്ടേ?

കോർട്ടിയാർഡിനാൽ സമൃദ്ധമായൊരു വീട്. ഇനി എങ്ങനെ ആണ് കോർട്ടിയാർഡ് വീടിന്റെ ഭാഗമായത് എന്ന് നോക്കാം. നിറയെ കാറ്റും വെട്ടവും കയറണം, പച്ചപ്പ്‌ വേണം, നീലാകാശം കാണണം, മഴപെയുന്നതു അറിയണം ഇതൊക്കെ ആയിരുന്നു വീട്ടുകാരുടെ അഭിലാഷങ്ങൾ.

 

ഈ അഭിലാഷങ്ങൾ എല്ലാം പങ്കു വെച്ചത് ആകാർ ആർക്കിടെക്‌സിനോട് ആണ്. അക്ഷരം പ്രതി അനുസരിക്കുന്നപോലെ ആണ് ഇവരുടെ ആവശ്യങ്ങൾ എല്ലാം സൗന്ദര്യവൽക്കരിച്ചു കൊടുത്തത്.

2 .7 X 3 .7  മീറ്റർ വലിപ്പത്തിൽ ആണ് കോർട്ടിയാർഡിന്റെ ക്രമീകരണം. കോർട്ടിയാർഡിനു മുകളിൽ സ്റ്റീൽ ഗ്രിൽ ഇട്ടു ഗ്ലാസ് പിടിപ്പിച്ചു.  കോർട്ടിയാർഡിന്റെ ഭിത്തിയുടെ ഒരു വശത്തു ടെറാക്കോട്ട ജാളി വർക്കാണ് പാർട്ടീഷൻ യൂണിറ്റായി കൊടുത്തിട്ടുള്ളത്.

ഡൈനിങ്, സ്റ്റെയർകേസ്, മാസ്റ്റർ ബെഡ്‌റൂം എന്നി സ്‌പേസുകൾക്കു നടുക്കായിട്ടാണ് കോർട്ടിയാർഡിനു സ്ഥാനം കൊടുത്തിട്ടുള്ളത് . ഇവിടം ഡബിൾ ഹൈറ്റ്‌ സ്‌പേസ് ആയതുകൊണ്ടുതന്നെ ഇവിടം സ്പെഷ്യസായി തോന്നുന്നതിനും ഇരു നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രണ്ടാം നിലയിലെ ഫാമിലി ലിവിങും ബെഡ്‌റൂമും ആണ് കോർട്ടിയാർഡിനോട് അനുബന്ധമായി വരുന്നത്.

പകൽവെട്ടം വളരെ സുഗമമായി കയറി ഇറങ്ങുന്നതിനാൽ വീട്ടകങ്ങൾ സദാ ഉന്മേഷത്തോടെ കാണനാകും. ഗ്രേയും മഞ്ഞയും കളർ കോമ്പിനേഷനിൽ ഒരുക്കിയിരിക്കുന്ന അകത്തളങ്ങളിൽ പച്ചപ്പിന്റെ സാനിധ്യവും കൂടി നൽകിയപ്പോൾ മനോഹരമായി.  ചൂട് വളരെ കുറക്കാൻ ഈ നിർമ്മാണ രീതികൾ സഹായകമായി എന്നുള്ളതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

വളരെ ലളിതമായ സജീകരണങ്ങൾ ആണ് കിടപ്പുമുറികളിൽ ഒരുക്കിയിട്ടുള്ളത്.

മിതമായ അലങ്കാരങ്ങൾ മാത്രമാണ് അകത്തളങ്ങളിൽ കൊടുത്തിട്ടുള്ളത്. ഒരിഞ്ചു സ്ഥലംപോലും പാഴാക്കാതെ ആണ് ഓരോ സ്‌പേസും ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവരുടെ ബഡ്ജറ്റിനുള്ളിൽ എല്ലാം നടപ്പാക്കിയിട്ടുള്ളത്.

Architect / Engineer / Design Firm

Aakar Architects

Calicut

email – aakarclt@gmail .com

Phone  – 9895223603, 9745533723

 

Client – Dr.Sanoj & Deepa

Location – Calicut

Area – 2300 sqft

Site Area – 15 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas