മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

പച്ചപ്പിന് നടുവിലെ സുന്ദരഗേഹം

dhome-preferred-magazine

ആരും കൊതിക്കുന്നൊരു വീട്. രൂപഭംഗികൊണ്ടും വ്യത്യസ്തതകൊണ്ടും പ്രദേശത്തെ താരമാണ് ഈ വീട്. 5 അടി ഉയർന്നിട്ടാണ് പ്ലോട്ട് നിലനിന്നിരുന്നത്. ഈ ഒരു കാരണത്താലാണ് ഒരു നില വീട് മതി എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ പ്ലോട്ടിന്റെ ലെവൽ വ്യതിയാനങ്ങൾ അതേപടി നിലനിർത്തികൊണ്ട് വീട് ഡിസൈൻ ചെയ്തത്. ഈ ലെവൽ വ്യതിയാനങ്ങളുടെ പ്രതിഫലനം വീടിന്റെ റൂഫിങ്ങിലാണ് കാണാനാവുക.

 

വീടിന്റെ കാർ പോർച്ച് വേറിട്ടാണ് പണിയുന്നതെങ്കിലും വീടിന്റെ ആകെ ഡിസൈനോട് ചേർന്ന് പോകുന്നതും വീടുമായി കണക്റ്റഡ് ആയിരിക്കുകയും ചെയ്യണം എന്ന് ക്ലൈന്റ് പറഞ്ഞതനുസരിച്ച് വീടിന്റേയും പോർച്ചിന്റേയും നടുഭാഗത്തായി വൃത്താകൃതിയിലുള്ള ഡിസൈൻ എലമെന്റും ഗ്രീനറിയും സിറ്റിങ് സ്പേസും നൽകി മനോഹരമാക്കി.

എലിവേഷനിലും സ്ഥിരം കണ്ടുവരുന്ന ശൈലികളെ മാറ്റിപിടിച്ചു കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. സ്ലോപ്പ് റൂഫിന്റെ മാസ്മരികത എടുത്തുകാണിക്കുന്ന ഡിസൈൻ നയങ്ങളാണ് എലിവേഷനിലെ ഹൈലൈറ്റ്. റൂഫ് ഏരിയയിലെ ടെറസ് സ്പേസിലേക്ക് എത്താൻ പുറത്തു നിന്ന് ഒരു സ്റ്റെയർകേസ് കൂടി കൊടുത്തു. ഹാൾ ആയി ഉപയോഗിക്കാനും അത്യാവശ്യം പാർട്ടി നടത്താനുള്ള സ്പേസായും ഇത് ഉപകരിക്കും.

എക്സ്റ്റീരിയറിൽ ക്ലാഡിങ് സ്റ്റോൺ നൽകി ഭംഗിയാക്കി. ബ്രൗൺ, വുഡൻ, ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ നിറങ്ങളുടെ സംയോജനം അതിമനോഹരമായി ഈ വീട്ടിൽ വിന്യസിച്ചിരിക്കുന്നത് കാണാം. പച്ചപ്പിനിടയിൽ ഈ നിറങ്ങളാൽ മനോഹരമാക്കികൊണ്ടാണ് വീട് നിലകൊള്ളുന്നത്. ലാൻഡ്സ്‌കേപ്പിങ്ങിൽ കോബിൾ സ്റ്റോൺ വിരിച്ച് ഭംഗിയാക്കി. നാച്വറൽ പെബിൾ ഇട്ടിട്ടുണ്ട്. വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നതിന് ഗാർഡനിൽ ഉൾപ്പെടെ ലൈറ്റിങ്ങും കൊടുത്തു.

നിറയെ കാറ്റും വെട്ടവും കയറിയിറങ്ങുന്ന ഡിസൈൻ ക്രമീകരണങ്ങളാവണം വേണ്ടതെന്ന് വീട്ടുകാർ ആദ്യമേതന്നെ പറഞ്ഞിരുന്നു. കിടപ്പുമുറികളെല്ലാം കോമൺ സൈസിൽ നിന്നും വ്യതിചലിച്ചു കൊണ്ട് നല്ല സ്പേഷ്യസാകും വിധം വേണം ഡിസൈൻ ചെയ്യേണ്ടതെന്നും പറഞ്ഞിരുന്നു. കളർ തീമിലും വ്യത്യസ്തത കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടിരുന്നു.

സീലിങ്ങിന് ജിപ്സം ബോർഡാണ്. സിംപിൾ ഫോമിലാണ് ഡിസൈൻ പാറ്റേൺ നൽകിയിട്ടുള്ളത്. ഇന്റീരിയറിൽ ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ടെക്സ്ചർ വർക്കുകളും നൽകി മനോഹരമാക്കിയിട്ടുണ്ട്.

വൈബ്രന്റ് ഫീൽ തരുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. ബെഡ്‌റൂമുകളിലും ഈ ഒരു ആംപിയൻസ് കിട്ടുന്നതിന് വേണ്ടി കളർ പാലറ്റുകൾ കൊടുത്തു. അപ്ഹോൾസ്റ്ററി, ഫർണിച്ചറുകൾ എന്നിവയിലൊക്കെ ഈ ഒരു ലുക്ക് ആൻഡ് ഫീൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലെ ഡിസൈൻ എലമെന്റുകളുടെ തുടർച്ച അകത്തളങ്ങളിലും കൂടി നൽകിയിട്ടുണ്ട്.

കിച്ചൻ കബോർഡുകളും മറ്റ് യൂണിറ്റുകളുമെല്ലാം സിന്തറ്റിക് പിവിസി ബോർഡാണ് ഉപയോഗിച്ചിട്ടുള്ളത്. വെനീറാണ് എല്ലാ ഏരിയകളിലും നൽകിയത്. കിച്ചൻ മുഴുവൻ വാട്ടർപ്രൂഫാണ്. പിവിസി വിത്ത് പിയു ഫിനിഷാണ് വാട്ടർപ്രൂഫ് മെറ്റീരിയൽ. ബാക്കി വൈറ്റ്, ബെയ്ജ്, ഗ്രേ കോംബിനേഷൻ വരുന്നതെല്ലാം ഹൈഗ്ലോസ് പിയു ഫിനിഷാണ് നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിന് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. തടിപ്പണികൾക്കെല്ലാം തേക്കാണ്.

ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെ കോർത്തിണക്കി അതിമനോഹരമായ വീട് സമ്മാനിച്ചത് വുഡ്‌നെസ്റ്റ് ഡെവലപ്പേഴ്‌സാണ്.

Architect / Engineer / Design Firm

Woodnest Developers Pvt Ltd

Chalakudy, Thrissur

Phone  – 7025938888

 

Client                    – Mr.Saneesh & Mrs.Divya Saneesh

Location               – Cherupuzha, Kannur

Area                      – 3613 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas