1) വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഭൂമി നിലമാണോ പുരയിടമാണോ എന്ന് പരിശോധിക്കുക.
2) വെള്ളം, വഴി, ഇലക്ട്രിസിറ്റി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുക. ജല ലഭ്യത പരിശോധിക്കേണ്ടത് അനിവാര്യമാണ്. സമീപ പ്രദേശങ്ങളിൽ അന്വേഷിക്കുകയോ, ടെക്‌നോളജി ഉപയോഗിച്ച് കണ്ടെത്തുകയോ ചെയ്യാം.
3) വഴിയുടെ സ്വഭാവം കൂടി അറിഞ്ഞു വെക്കുക. പൊതുവഴിയാണോ സ്വകാര്യ ഉടമയുടെ വഴി ആണോ എന്നുള്ള കാര്യങ്ങളൊക്കെ മുൻകൂട്ടി അറിഞ്ഞു വെക്കുക.
4) മണ്ണ് ഉറപ്പുള്ളതാണോ എന്ന് പരിശോധിക്കുക. കുറഞ്ഞ തുകയ്ക്കു ഭൂമി സ്വന്തമാക്കുമ്പോൾ മണ്ണിന്റെ ഘടന വീട് പണിക്കു അനുയോജ്യമല്ലെങ്കിൽ കൺസ്ട്രക്ഷൻ സമയത്തു അധിക ചെലവ് വരാൻ ഇടയുണ്ട്.
5) വാങ്ങുന്ന പ്ലോട്ട് റോഡ് ലെവലിൽ നിന്നും ഉയർന്നതോ താഴ്ന്നതോ എന്ന് നോക്കുക. റോഡ് ലെവലിന്റെയും പ്ലോട്ട് ലെവലിന്റെയും ഉയരം കണക്കിലെടുത്തു പരിശോധിക്കാം.
6) ഇന്നത്തെ സാഹചര്യം കണക്കിൽ എടുത്തു വെള്ളം കെട്ടി നിക്കുന്ന പ്രദേശമാണോ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശമാണോ എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
7) പ്ലോട്ടിന്റെ ഷേയ്പ്പും സ്വാഭാവികതയും പരിശോധിക്കാം. ലെവൽ വ്യതിയാനമുള്ള പ്ലോട്ട് ആണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ മുൻകൂട്ടി കൈകൊണ്ടു മുന്നോട്ടു നീങ്ങാം.
8) വെയ്സ്റ്റ് മാനേജ്‍മെന്റ് സംവിധാനവും ഡ്രെയ്നേജ് സിസ്റ്റവും പ്ലോട്ടിൽ സ്ഥാപിക്കാൻ ഉള്ള സൗകര്യം ഉണ്ടോ എന്നും, തൊട്ടടുത്ത പ്ലോട്ടിലെ ഡ്രെയ്നേജ് സംവിധാനം നമ്മുടെ പ്ലോട്ടിനെ ദോഷകരമായി ബാധിക്കുണ്ടോ എന്ന് കൂടി ശ്രദ്ധിക്കാം.
9) വാങ്ങുന്ന വസ്തുവിന്മേൽ കടമോ, നിലനില്കുന്ന കേസോ മറ്റു അവകാശികളോ ഇല്ലെന്നു ഉറപ്പു വരുത്തുക. ഒന്നിലധികം അവകാശികൾ ഉണ്ടെങ്കിൽ സ്ഥല വില്പനയിൽ ആർക്കും എതിർപ്പില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം കച്ചവടം നടത്തുക. ബാധ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ബാധ്യതകൾ ഇല്ല എന്ന് ഉറപ്പു വരുത്താം.
10) പ്ലോട്ടിനെ സംബന്ധിച്ചുള്ള രേഖകൾ എല്ലാം വളരെ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ആധാരം, മുൻ ആധാരം, കരം അടച്ച രസീത് എന്നിവ ഉൾപ്പെടെ എല്ലാം ബോധ്യപ്പെടാൻ ആയി ഒരു ലീഗൽ അഡ്വൈസറുടെ സേവനം തേടാവുന്നതാണ്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590