മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

സ്വകാര്യതയും സൗന്ദര്യവും കണ്ടംപ്രററി അഴകിൽ

വീട്ടുകാരുടെ മനസറിഞ്ഞ ഉൾത്തളങ്ങൾ ഒരുക്കുന്നതിൽ മികവും തികവും ഉണ്ടാവാൻ അല്പം ബുദ്ധിമുട്ടാണ്. ഓരോ സ്പേസും വീട്ടിൽ ചിലവഴിക്കുന്നവരുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള സൗകര്യങ്ങൾക്കൊപ്പം ഭംഗിയും ഏർപ്പെടുത്തുമ്പോൾ ആംപിയൻസ് ആകെ മാറും.

ഈ വീട്ടിലെ ഓരോ സ്‌പേസും ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിഥികളെ വരവേൽക്കുന്ന മുറി മുതൽ ഓരോ ഇടവും വളരെ ഉപയുക്തമായി തന്നെ ഭംഗിയാക്കിയത്. എന്തൊക്കെ ഒരുക്കി കൊണ്ടാണ് അകത്തളങ്ങൾ വീട്ടുകാരുടെ ഇഷ്ടപെട്ട ഇടങ്ങൾ ആയി മാറിയത് എന്ന് നമുക്ക് നോക്കാം.

ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്റൂമുകൾ എന്നിങ്ങനെയാണ് അകത്തള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരിക്കുന്നത്.

പ്രകൃതിയുടെ സ്രോതസ്സുകളായ കാറ്റും വെട്ടവും ലഭിക്കത്തക്ക വിധത്തിൽ കോമൺ ലിവിങ്ങിലും ഫാമിലി ലിവിങ്ങിലും ചുവരുകളിൽ വലിയ ഗ്ലാസ് വിൻഡോസ് കൊടുത്തു.

സീലിങ് പാറ്റേണിൽ ജിപ്സം സീലിങ്ങും വുഡൻ സീലിങ്ങും ചെയ്തു അതിൽ പ്രൊഫൈൽ ലൈറ്റുകളും കൊടുത്തു ഭംഗിയാക്കി.  ലിവിങ് ഏരിയയിൽ ഇട്ടിരിക്കുന്ന ഫർണിഷ് ചെയ്‌തിട്ടുള്ള പ്രീമിയം സോഫ ലക്ഷ്വറി ലുക്ക് തരുന്നു. ഹൈഎന്റ് മെറ്റീരിയലുകളും ഉത്പന്നങ്ങളും ഫർണിച്ചറുകൾ, ഫർണിഷിങ്ങുകൾ, വാൾ ഡിസൈൻ ഹൈലൈറ്റുകൾ, പ്രൊഫൈൽ ലൈറ്റ് ഫിറ്റിങ്ങുകൾ, ഹാങ്ങിങ് ലാംപ് ഷേഡുകൾ എന്നിവയാണ് ഇന്റീരിയറിനെ ലക്ഷ്വറി ആക്കുന്നത്.

ഫാമിലി ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ എന്നിവ പരസ്പരം കണക്റ്റ് ആകുന്ന വിധത്തിൽ ഒരുക്കി. കോർണർ വാൾ ഡിസൈനുകളും, ഡൈനിങ് ടേബിൾ, ചെയർ എന്നിവ ഡൈനിങ് ഏരിയയെ മനോഹരമാക്കുന്നു.

കിച്ചണിൽ ഉപയോഗിച്ചിട്ടുള്ള ഗ്രേ വൈറ്റ് കോമ്പിനേഷനും വുഡൻ ഫിനിഷും വുഡൻ ഓവർ ഹെഡ് വർക്കും, നാനോ വൈറ്റ് ടോപ്പും എലഗന്റ് ലുക്ക് തരുന്നു.

കിടപ്പുമുറികൾ എല്ലാം പ്രീമിയം ക്വാളിറ്റിയിൽ ഒരുക്കി. ബെഡ് പാനൽ വർക്കുകൾ ടെക്സ്ചർ വർക്കുകൾ,  കോട്ട്, സൈഡ് ടേബിൾ, വാഡ്രോബ് യൂണിറ്റുകൾ, സ്റ്റഡി ടേബിൾ എന്നിങ്ങനെ എല്ലാം സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ തന്നെ ഡിസൈൻ ചെയ്‍തിരിക്കുന്നത് കാണാം. രണ്ടു നിലകളിലായി നാല് കിടപ്പുമുറികളാണ് ഒരുക്കിയിട്ടുള്ളത്. കിഡ്സ് ബെഡ്‌റൂമും ആകർഷകമായ രീതിയിൽ ഒരുക്കി .ഹെഡ് ബോർഡിലെ ഡിസൈൻ എലെമെന്റുകളും ഭിത്തിയിൽ കുട്ടികളുടെ പേരെഴുതിയിരിക്കുന്നതും എല്ലാം വ്യത്യസ്തമാണ്.

എല്ലാ മുറികളും പരസ്പരം കണക്റ്റ് ആകുന്ന വിധത്തിൽ ഓപ്പൺ കൺസപ്റ്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് എന്നാൽ സ്വാകാര്യതയും ഉറപ്പാക്കി കൊണ്ട് ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുത്തതു.

സോഷ്യൽ മീഡിയ വഴി വുഡ്‌നെസ്റ്റിന്റെ പല പ്രൊജക്റ്റുകളും കണ്ടു ഇഷ്ടപെട്ടാണ് സ്വപ്നഭവനമൊരുക്കാൻ രാജേഷും കുടുംബവും വുഡ്‌നെസ്റ്റിനെ ഏൽപ്പിച്ചത്.

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas