മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ലാളിത്യമുണ്ടിവിടെ, വര്‍ണ്ണ പൊലിമയും

ലാളിത്യവും പ്രൗഢിയും ഏറിയും കുറഞ്ഞും വിന്യസിക്കപ്പെട്ട ഈ ഇന്‍റീരിയര്‍ ആദ്യ കാഴ്ചയില്‍ തന്നെ മനം നിറയ്ക്കും.

ഓരോ സ്പേസിലും പല വര്‍ണ്ണങ്ങള്‍, വ്യത്യസ്തമായ ഡിസൈന്‍ എലമെന്‍റുകള്‍. ചിലയിടങ്ങളെ ലാളിത്യം കൊണ്ട് നിര്‍വചിക്കുമ്പോള്‍, ചില ഏരിയകള്‍ വേറിട്ടു നില്‍ക്കുന്നത്, പ്രൗഢിയും പൊലിമയും കൊണ്ടാണ്. ലാളിത്യവും പ്രൗഢിയും ഏറിയും കുറഞ്ഞും വിന്യസിക്കപ്പെട്ട ഈ ഇന്‍റീരിയര്‍ ആദ്യ കാഴ്ചയില്‍ തന്നെ മനം നിറയ്ക്കും.

 

ലിവിങ് ഏരിയകളില്‍ ഡിസൈന്‍ ഘടകങ്ങള്‍ മിനിമലായാണ് ഉപയോഗിച്ചത്.  സിറ്റൗട്ടില്‍ നിന്ന് പ്രവേശിക്കുന്ന ഫോര്‍മല്‍ ലിവിങ് ഏരിയയില്‍, പാരലല്‍ രീതിയില്‍ കസ്റ്റമൈസ് ചെയ്ത ഫാബ്രിക്ക് ഫിനിഷിലുള്ള ഹെവി കുഷ്യന്‍ സോഫയാണ് ഇരിപ്പിടം. കസ്റ്റംമെയ്ഡായ കണ്‍സോള്‍ ടേബിളിനു മുകളില്‍ ഇന്‍ഡോര്‍ പ്ലാന്‍റ് ക്രമീകരിച്ചു. കോര്‍ണര്‍ ഏരിയയില്‍ ഒരു ഇന്‍ഡോര്‍ പാമും കാണാം.

കളര്‍ തീമിനോട് ചേര്‍ന്നു പോകുന്ന, ഫ്രെയിംഡ് പെയിന്‍റിങ് ഭിത്തിയെ അലങ്കരിക്കുന്നുണ്ട്. ഈ സ്പേസിന്‍റെ ഇടതു വശത്തെ ഡോര്‍ നയിക്കുന്നത് ഗസ്റ്റ് ബെഡ്റൂമിലേക്കും രണ്ടു വശത്തുമായുള്ള ആര്‍ക്കിട്രേവുകള്‍ വഴി പ്രവേശിക്കുന്നത്, ഫാമിലി ലിവിങ്ങിലേക്കും പൂജ ഏരിയയിലേക്കുമാണ്. സെമി ഓപ്പണ്‍ കോണ്‍സെപ്റ്റിലാണ് കോമണ്‍ ഏരിയകളെല്ലാം പ്ലാന്‍ ചെയ്തത്.

വലിയൊരു ഹാളിന്‍റെ ഭാഗമായാണ് ഫാമിലി ലിവിങ് ക്രമീകരിച്ചത്. ഒലീവ് ഗ്രീന്‍ നിറത്തില്‍, കസ്റ്റമൈസ് ചെയ്ത ലോഞ്ചര്‍ സോഫയും നേവി ബ്ലൂ, വൈറ്റ് നിറങ്ങളിലുള്ള ത്രോ കുഷ്യനും ചേര്‍ത്ത്, മനോഹരമായാണ് ഇവിടെ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. വെനീര്‍ – പിവിസി മെറ്റീരിയല്‍ കോമ്പിനേഷനില്‍ ടീപോയും ടിവി യൂണിറ്റും ചെയ്തിരിക്കുന്നു. ഈ രണ്ടു ഫര്‍ണിച്ചറിനെയും പി യു ഫിനിഷ് നല്‍കി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

പ്രെയര്‍ ഏരിയ ഈ സ്പേസിന്‍റെ ഭാഗമാണ്. സ്റ്റോറേജ് യൂണിറ്റും ഓട്ടോമാന്‍ ചെയറും പ്രെയര്‍ ഏരിയയോട് ചേര്‍ന്ന് ഉള്‍ക്കൊള്ളിച്ചു. ഭിത്തിയെ മനോഹരമാക്കുന്നത് മെറ്റല്‍ വാള്‍ ഡെക്കോറാണ്. ഫ്ളോറിങ്ങിന് ഇളം ബെയ്ജ് നിറത്തിലുള്ള ടൈല്‍ തെരഞ്ഞെടുത്തത്, സ്പേസുകളില്‍ ഏറെ അനുയോജ്യമാണെന്നു കാണാം.

വുഡന്‍ ഫിനിഷിന്റേയും പി യു ടെക്സ്ചറിന്റേയും കോമ്പിനേഷനാണ്, ഡൈനിങ് ഏരിയയെ പ്രൗഢമാക്കുന്നത്. പിവിസി-വെനീര്‍-പിയു മെറ്റീരിയല്‍ കൂട്ടുകള്‍ ചേര്‍ത്തൊരുക്കിയ പാര്‍ട്ടീഷന്‍ ഷോ വാള്‍ ഡൈനിങ്ങിനും ഫാമിലി സ്പേസിനും ഇടയില്‍ നല്ലൊരു ഹൈലൈറ്റാകുന്നു. ക്രോക്കറി ക്യാബിനറ്റുകള്‍, പി യു ഫിനിഷില്‍ ഒരുക്കിയ കൗണ്ടര്‍, വിന്‍റേജ് ക്ലോക്ക്, സിംഗിള്‍ പെന്‍ഡന്‍റ് ലൈറ്റ് എന്നിവയെല്ലാം ചേരുമ്പോള്‍ ഊണ്‍മുറി ഹൃദ്യമാകുന്നു. തടി കൊണ്ട് പണിത ഗ്ലാസ് ടോപ്പ് ടേബിളും കുഷ്യന്‍ ടോപ്പ് കസേരകളുമാണ് ഫര്‍ണിച്ചറായി വരുന്നത്.

മാസ്റ്റര്‍ ബെഡ്റൂമിനെ വേറിട്ടു നിര്‍ത്തുന്നത്, ഡാര്‍ക്ക് ടീല്‍ ഗ്രീനും വൈറ്റും ചേര്‍ന്ന മനോഹരമായ കളര്‍ കോമ്പിനേഷനാണ്. ഭിത്തിയിലെ പാറ്റേണ്‍ പാനലിങ്ങും ടീല്‍ ഗ്രീന്‍ – വൈറ്റ് നിറങ്ങളുടെ പെയിന്‍റിങ് ഫിനിഷും മാസ്ററര്‍ ബെഡ്റൂമിന്‍റെ ഗാംഭീര്യത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു. സൈഡ് ടേബിളിന്‍റെ തുടര്‍ച്ച പോലെയാണ് ഇവിടെ ബേ വിന്‍ഡോ ഒരുക്കിയത്. സീബ്ര ബ്ലൈന്‍ഡ്സ് ജനല്‍ മറയായി നല്‍കി. ഇന്‍ഡോര്‍ പ്ലാന്‍റുകളുടെയും ഫ്രെയിംഡ് പെയിന്‍റിങ്ങിന്‍റെയും അലങ്കാരം ഇവിടെയും തുടരുന്നു.

നേവി ബ്ലൂ – ഗ്രേ നിറവിന്യാസമാണ് ഗസ്റ്റ് ബെഡ്റൂമില്‍ വരുന്നത്. ബ്ലൂ നിറത്തിലുള്ള കുഷ്യനിങ് നല്‍കിയ ക്രെഡന്‍സയും ത്രോ കുഷ്യനും വാഡ്രോബിന്‍റെ തുടര്‍ച്ചയായി ക്രമീകരിച്ചു. വൈറ്റ് കളറിലുള്ള പിയു ഫിനിഷ് ഷട്ടറുകള്‍ നല്‍കിയാണ് വാഡ്രോബ് ഒരുക്കിയത്. ക്രെഡന്‍സയുടെ തുടര്‍ച്ചയായി റൈറ്റിങ് ഡെസ്കും കുഷ്യന്‍ ടോപ്പ് ചെയറും നല്‍കി.

മൂന്നാമത്തെ ബെഡ്റൂമിലും ഒലീവ് ഗ്രീന്‍ കളര്‍ കുഷ്യനോടു കൂടിയ ക്രെഡന്‍സ വരുന്നു. മറ്റ് ബെഡ്റൂമുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രേ കളര്‍ പിയു പെയിന്‍റ് ഫിനിഷിലാണ് വാഡ്രോബിന്‍റെ ഷട്ടറുകളും അപ്പര്‍ ഹെഡ് സ്റ്റോറേജ് യൂണിറ്റുകളും ഒരുക്കിയത്. വുഡന്‍ ടെക്സ്ചറില്‍ പാറ്റേണ്‍ ലൈനുകള്‍ ചേരുന്ന സ്റ്റോറേജ് സ്പേസും ഈ കിടപ്പുമുറിയിലുണ്ട്. റൈറ്റിങ് ഏരിയയും ചെയറും ഇവിടെയും ഒഴിവാക്കിയിട്ടില്ല.

മള്‍ട്ടി പേസ്റ്റല്‍ കളറിലുള്ള ഫാബ്രിക്ക് ഫര്‍ണിഷിങ്ങാണ് ഇവിടെ തെരഞ്ഞെടുത്തത്. കട്ടിലിന്‍റെ ഇരു വശങ്ങളിലായി വാള്‍ മൗണ്ടഡ് ലൈറ്റും ഉള്‍ക്കൊള്ളിച്ചു. ബ്ലൂ – ഗ്രേ കളര്‍ തീം തന്നെയാണ് നാലാമത്തെ ബെഡ്റൂമിലും വരുന്നത്. ഫ്രെയിംഡ് പെയിന്‍റിങ്ങും വാള്‍മൗണ്ടഡ് ലൈറ്റും ഇവിടെ ഡെക്കോറുകളായി ഉള്‍ക്കൊള്ളിച്ചു.

ടെറസ് ഏരിയയില്‍ ട്രസ് റൂഫ് നല്‍കിയാണ് ഹോം തിയേറ്റര്‍ ഒരുക്കിയത്. വര്‍ക്കേരിയക്ക് പുറത്തുള്ള സ്റ്റെയര്‍ റൂമില്‍ നിന്ന് ഹോം തീയേറ്ററിലേക്ക് പോകാം. സിമന്‍റ് ഫൈബര്‍ ബോര്‍ഡ്, കാര്‍പെറ്റ് ഫ്ളോറിങ്, സൗണ്ട് പ്രൂഫ് ഫാബ്രിക്ക് കവറിങ് എന്നിവയെല്ലാം ചേര്‍ത്താണ് ഇവിടെ അക്വസ്റ്റിക്ക് ഇഫക്റ്റ് സാധ്യമാക്കിയത്. ഈ സ്പേസിന്‍റെ ഭാഗമായി ചെറിയൊരു ബാര്‍ ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

പേസ്റ്റല്‍ ഗ്രീന്‍ നിറം കിച്ചനെ ഹൃദ്യമാക്കുന്നു. വൈറ്റ് നിറത്തിന്‍റെ കോമ്പിനേഷന്‍ പേസ്റ്റല്‍ ഗ്രീനിന് കൂടുതല്‍ മികവേകുന്നു. U ആകൃതിയില്‍ ഒരുക്കിയ കൗണ്ടര്‍ടോപ്പില്‍ വരുന്നത് നാനോ വൈറ്റാണ്. ധാരാളം സ്റ്റോറേജ് ക്യാബിനറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. പിവിസി – വെനീര്‍ കോമ്പിനേഷനില്‍ പണിത സ്റ്റോറേജ് ഏരിയകള്‍ക്കെല്ലാം പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള പിയു ഫിനിഷാണ് നല്‍കിയത്. ഇതേ നിറത്തിലുള്ള സീബ്ര ബൈന്‍ഡ്സും ഉപയോഗിച്ചു.

നിറങ്ങളുടെ തെരഞ്ഞെടുപ്പാണ് ഈ ഇന്‍റീരിയറില്‍ ഏറെ ശ്രദ്ധേയം. ക്രെഡന്‍സ, ബേ വിന്‍ഡോ, റൈറ്റിങ് ടേബിള്‍ പോലെയുള്ള സൗകര്യങ്ങള്‍ ഓരോ സ്പേസിലും നല്‍കിയത് പ്ലാനിങ്ങിന്‍റെ മികവാണ്. ഫര്‍ണിഷിങ്ങിലെ നിലവാരവും ശ്രദ്ധേയമാണ്. അകത്തള അലങ്കാര സാധ്യതകളെ മനോഹരമായി നടപ്പില്‍ വരുത്തിയിരിക്കുന്നതായി കാണാം ഈ ഇന്‍റീരിയറില്‍.

Architect / Engineer / Design Firm

Woodnest  Developers Pvt Ltd

Chalakkudy

Phone  – 70259 38888

 

Client                    – Lijo

Location               – Puthenchira, Trissur

Area                      – 2300 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas