മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

സമകാലീന തനിമയിൽ ആവശ്യങ്ങൾ അറിഞ്ഞൊരുക്കിയ ഇന്റീരിയർ

കണ്ടംപ്രററി ഡിസൈൻ നയത്തിലെ നേർരേഖകളുടെ സംയോജനത്തിലൂടെ ഉരുത്തിരിഞ്ഞ സൗന്ദര്യമാണ് അകത്തളങ്ങളുടെ ഭംഗി. ലിവിങ്, ഡൈനിങ്, കിച്ചൻ, മാസ്റ്റർ ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ബാൽക്കണി എന്നിങ്ങനെയാണ് അകത്തള സൗകര്യങ്ങൾ. മൂന്ന് ബെഡ്റൂമിനോടും ചേർന്ന് പച്ചപ്പിന്റെ സാനിദ്ധ്യമറിയിച്ച് ബാൽക്കണികളും കൊടുത്തു. ഇവ കൂടാതെ ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസിന്റെ വലിയ ഓപ്പണിങ് കൊടുത്തു.

 

ഇന്റീരിയറിന്റെ ആംപിയൻസിനനുസരിച്ച് പണിത കസ്റ്റംമെയ്ഡ് ഫർണീച്ചറുകളാണ് അകത്തളങ്ങൾ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല ക്ലൈന്റിന്റെ പ്രത്യേക താൽപര്യാർത്ഥം പഴയ വീട്ടിൽ ഉണ്ടായിരുന്ന ദിവാൻകോട്ടിനെ രൂപമാറ്റം വരുത്തി ആട്ടുകട്ടിലാക്കി പുനരുപയോഗിച്ചു. ഇതൊരു പരമ്പരാഗത ശൈലി ഭംഗി പ്രദാനം ചെയ്യുന്നുമുണ്ട്.

പരമ്പരാഗത ശൈലിയുടേയും സമകാലീനശൈലിയുടേയും ചേരുവകളാണ് ലിവിങ്ങിന്റെ മനോഹാരിത. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ടെക്സ്ചർ വർക്കിന്റെ ചാരുതയിലാണ്. ഈ ഒരു തീമിനോട് ചേർന്ന് പോകും വിധമാണ് വുഡൻ ലാമിനേഷൻ കൊടുത്ത സീലിങ് പാറ്റേണും ഡിസൈൻ ചെയ്തിട്ടുള്ളത്. വുഡൻ ലാമിനേറ്റ്സിൽ തൂക്കിയിട്ടിരിക്കുന്ന ഹാങ്ങിങ് ലൈറ്റും ഭിത്തിയിൽ നൽകിയിരിക്കുന്ന ആർട്ടിഫാക്ടും എല്ലാം ലിവിങ്ങിന്റെ ചന്തം കൂട്ടുന്ന ഘടകങ്ങളാണ്.

വിശാലതയും ഒപ്പം തന്നെ സ്വകാര്യതയും തരും വിധമാണ് ലിവിങ്ങിനേയും ഡൈനിങ്ങിനേയും വേർതിരിച്ചിട്ടുള്ളത്. പാർട്ടീഷൻ യൂണിറ്റിന് വുഡൻ സ്ട്രിപ്പ് റാക്കും കൊടുത്തു. അതിനുള്ളിൽ ക്യൂരിയോസും വെച്ചു. ഈ ഭാഗത്തെ ഭിത്തിക്ക് സ്റ്റോൺക്ലാഡിങ് കൊടുത്തു ഭംഗിയാക്കി.

ഡൈനിങ്ങിൽ തന്നെയാണ് പൂജ സ്പേസിനും സ്ഥാനം. സ്റ്റോൺ ക്ലാഡിങ്ങിന്റേയും വുഡിന്റേയും അകമ്പടിയിലാണ് പൂജ സ്പേസ് ഒരുക്കിയത്. ഡൈനിങ് ടേബിൾ ഇട്ടിരിക്കുന്ന ഭാഗത്തെ സീലിങ്ങിൽ കട്ടിങ് നൽകി ഹാങ്ങിങ് ലൈറ്റും കൊടുത്തു. ഊഞ്ഞാലിനും ഈ ഏരിയയിൽ സ്ഥാനം കൊടുത്തു.

ഡൈനിങ് കം കിച്ചന്റെ ഇടയിലായി നൽകിയ പാസേജിലാണ് വാഷ് കൗണ്ടറിനും സ്ഥാനം. വെർട്ടിക്കൽ വുഡൻ പില്ലറും, ഹാങ്ങിങ് ലൈറ്റും, റൗണ്ട് മിററും, പച്ചപ്പും വാഷ് കൗണ്ടറിന് വ്യത്യസ്ത ഭംഗി തരുന്നുമുണ്ട്. റസ്റ്റിക് ഫിനിഷ് തരുന്ന വിട്രിഫൈഡ് ടൈലാണ് ഇവിടെ ഒട്ടിച്ചിരിക്കുന്നത്.

 

അൾട്രാ മോഡേൺ കിച്ചനിൽ കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റാണ്. ഷട്ടറുകൾക്ക് അക്രിലിക് ലാമിനേഷനാണ് ഉപയോഗിച്ചത്. പരമാവധി സ്റ്റോറേജ് യൂണിറ്റുകളും റാക്കുകളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗ്ലോസി ഫിനിഷിന്റെ ഭംഗിയും ഉപയോഗിച്ചിരിക്കുന്ന ഉൽപന്നങ്ങളും മെറ്റീരിയലുകളും കിച്ചനെ ഹൈടെക് ആക്കുന്നുണ്ട്.

എലഗന്റ് ലുക്കിലാണ് ബെഡ്റൂമുകളെല്ലാം ഡിസൈൻ ചെയ്തത്. മാസ്റ്റർ ബെഡ്റൂമിൽ ഹെഡ് ബോർഡിൽ ലെതറും ടെക്സ്ചർ ഫിനിഷും നൽകി ഹൈലൈറ്റ് ചെയ്തു. സീലിങ് പാറ്റേണും വുഡൻ സ്ട്രിപ്പുകളും ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം മുറികളുടെ ആംപിയൻസ് കൂട്ടുന്നുണ്ട്. മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാൻ ഗ്ലാസ് ഡോറാണ് കൊടുത്തത്. ബാൽക്കണിയിൽ പച്ചപ്പിന്റെ സാനിദ്ധ്യം കൊടുത്തത് കണ്ണിന് കുളിർമയും മുറികളിൽ പോസിറ്റിവിറ്റിയും നിറയ്ക്കുന്നു. ഗ്ലോസി വൈറ്റ് ഫിനിഷ് സ്ലൈഡിങ് ഷട്ടറുകളാണ് വാഡ്രോബ് യൂണിറ്റുകൾക്ക്. കോട്ടിന് അടിയിലായിട്ട് സ്റ്റോറേജ് സൗകര്യം കൊടുത്തു.

വെൺമയ്ക്ക് പ്രാധാന്യം നൽകിയാണ് കുട്ടികളുടെ മുറി ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് പേർക്ക് ഇരിക്കാവുന്ന സ്റ്റഡി ടേബിളിനും മുറികളിൽ സ്ഥാനം നൽകി. വാർഡ്രോബ് യൂണിറ്റും കബോർഡുകളും റാക്കും എല്ലാം ഈ മുറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ സ്വകാര്യതയ്ക്കും വിശാലതയ്ക്കും മനോഹാരിതയ്ക്കും മുൻതൂക്കം നൽകികൊണ്ട് ക്ലൈന്റിന്റെ ജീവിതശൈലിക്ക് ഇണങ്ങും വിധം ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

Architect / Engineer / Design Firm

Prasad Pulikodan

IdeeStudio, Kochi

Phone – 98959 425533, 79022 23767

www.ideestudio.in

 

Client – Nishanth Rajashekhar

Location – Vazhakala, Kochi

Area – 1165 sqft

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Sponsored Ad

Commercial Architecture

Arts & Crafts

Vastu

Flats & Villas