മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

എയർകണ്ടീഷണറുകൾ വാങ്ങുമ്പോൾ

വേനൽകാലത്തെ താപനില സഹിക്കാവുന്നതിലും കൂടുതലായി. എസി ചൂടപ്പം പോലെ വിറ്റു പോകുന്നു. എയർകണ്ടീഷണറുകൾ അവശ്യ വസ്തുവായി മാറികഴിഞ്ഞു. ഇനി ഇവ വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 • ബ്രാൻഡ്, വില, എനർജി എഫിഷ്യൻസി, സെയിൽസ് സപ്പോർട്ട്, സർവീസ് എന്നിവയെപ്പറ്റിയുള്ള കാര്യങ്ങളിൽ കൃത്യത ഉറപ്പ് വരുത്തുക.

 

 • എയർകണ്ടീഷണറിന്റെ കപ്പാസിറ്റി മുറിയുടെ വലിപ്പം അറിഞ്ഞുവേണം തിരഞ്ഞെടുക്കാൻ.

 

 • 100 – 120 സ്ക്വയർഫീറ്റ് ഉള്ള മുറിയ്ക്ക് ഒരു ടൺ എസിയും അതിനു മുകളിൽ സ്ക്വയർഫീറ്റ് വരുന്ന മുറിയ്ക്ക് 2 ടൺ എസിയുമാണ് ഉചിതം.

 

 • നേരിട്ട് വെയിൽ അടിക്കുന്ന മുറികൾക്ക് 5 ടൺ എസി ആയിരിക്കും നല്ലത്.

 

 • 100 സ്ക്വയർഫീറ്റിൽ താഴെയുള്ള മുറികൾക്ക് 8 ടൺ ഉള്ള എയർകണ്ടീഷണറും ഇപ്പോൾ ലഭ്യമാണ്.

 

 • സ്ലിറ്റ് എയർകണ്ടീഷണറുകൾ ആണ് കൂടുതൽ ആയി പ്രചാരത്തിൽ ഉള്ളത്.

 • കൂടുതൽ ഈർപ്പം കൂടിയ പ്രദേശത്താണ് താമസിക്കുന്നത് എങ്കിൽ ആംപിയൻറ് ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈമോഡ് ഫങ്ക്ഷനുള്ള എസി യൂണിറ്റുകൾ പരിഗണിക്കാവുന്നതാണ്.

 

 • വിൻഡോ എസികൾ, സ്പ്ലിറ്റ് എസികൾ, പോർട്ടബിൾ എസികൾ, സെൻട്രൽ എസികൾ എന്നിവയുൾപ്പെടെ വിവിധ തരം എയർകണ്ടീഷണറുകൾ ഉണ്ട്. ആവശ്യങ്ങളും ബഡ്ജറ്റും നോക്കി തിരഞ്ഞെടുക്കാം.

 

 • ഒരു ടൺ എയർകണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 6 യൂണിറ്റ് വൈദ്യുതി ചിലവാകും.

 

 • എയർകണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ, വാതിലുകൾ, മറ്റ് ദ്വാരങ്ങൾ എന്നിവയിൽ കൂടി വായു അകത്തേക്ക് കടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

 

 • എയർകണ്ടീഷണറിന്റെ ഫിൽട്ടർ 6 മാസത്തിൽ ഒരിക്കൽ വൃത്തിയാക്കുക.

 

 • എയർകണ്ടീഷണറിന്റെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പ് വരുത്തുക.

 

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Sponsored Ad

Commercial Architecture

Arts & Crafts

Vastu

Flats & Villas