മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഹരിതഭൂവിലെ ഹർഷം

വിശാലമായ പ്ലോട്ടിൽ വാസ്തുവിദ്യാശാസ്ത്രങ്ങളുടെ നിർമ്മാണതത്വങ്ങളൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ വീട് പണിതിരിക്കുന്നത്.

dhome-preferred-magazine

ഏതൊരു  മലയാളിയുടേയും ആഗ്രഹമാണ് വയസാകുമ്പോൾ എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് വെച്ച് അവിടെ വിശ്രമ ജീവിതം നയിക്കണം എന്നത്. ഇവിടെയും അങ്ങനെ രണ്ട് പേരുടെ ആഗ്രഹത്തിൻ മേൽ പിറന്ന സ്വപ്നമാണ് ഹർഷം എന്ന് പേരിട്ടിരിക്കുന്ന ഈ വീട്. നിറഞ്ഞ പച്ചപ്പിനുള്ളിലെ ജീവനുള്ള വീട്.

 

വിശാലമായ പ്ലോട്ടിൽ വാസ്തുവിദ്യാശാസ്ത്രങ്ങളുടെ നിർമ്മാണതത്വങ്ങളൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ വീട് പണിതിരിക്കുന്നത്. പഴയ തറവാടു വീടുകളെ സൗന്ദര്യശാസ്ത്രം ഓരോ ഇടങ്ങളിലും നൽകികൊണ്ട് ഉപയുക്തമായ ഡിസൈൻ പാറ്റേണുകളും നയങ്ങളും ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്.

തൊടിയിലെ മാവും മരങ്ങളും പരമാവധി നിലനിർത്തിക്കൊണ്ടുതന്നെ പറമ്പിൽ കൃഷിക്കുള്ള സൗകര്യം കൂടി കൊടുത്തുകൊണ്ടാണ് വീട്ടുകാരുടെ ആവശ്യം പോലെ വീടിന്റെ സ്ട്രക്ച്ചർ പൂർത്തിയാക്കി കൊടുത്തത്. പച്ചപ്പിൽ നിന്നെത്തുന്ന കാറ്റും കുളിർമയും ഉൾത്തളങ്ങളിൽ കയറിയിറങ്ങി പോകും വിധത്തിൽ തന്നെയാണ് ഓപ്പണിങ്ങുകളുടേയും ജനാലകളുടേയും ക്രമീകരണം. പൂമുഖത്തിനോട് ചേർന്നുതന്നെ ചെറിയൊരു കുളം കൂടി ഇവിടെ കൊടുത്തിട്ടുണ്ട്. പൂമുഖത്ത് ഇരിക്കുമ്പോൾ മരച്ചില്ലകൾ തണൽ വിരിക്കുന്ന നിഴലും വെളിച്ചവും തരുന്ന പോസിറ്റിവിറ്റി ഒന്നു വേറെ തന്നെയാണ്.

അകത്തളങ്ങളിലേക്ക് എത്തിയാൽ വിശാലമായ സ്പേസിനെ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ വിന്യസിച്ചു. അതിഥികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡൈനിങ് എക്സ്റ്റന്റ് ചെയ്യാൻ പാകത്തിന് കൊടുത്തിരിക്കുന്ന സ്പേസും ശ്രദ്ധയാകർഷിക്കുന്നതാണ്. പഴയ തടികൾ പുനരുപയോഗിച്ച് പണിതിരിക്കുന്ന സാധനസാമഗ്രികളൊക്കെ പഴമയുടെ ആഢ്യത്വം കൂടി പകരുന്നുണ്ട്.

ഇനി എടുത്തുപറയേണ്ട ഒരു കാര്യം വീട്ടിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും പരിപാലനം എളുപ്പമാക്കും വിധമുള്ള ക്രമീകരണങ്ങളാണ് എല്ലാം എന്നുള്ളതാണ്.

അകത്തളത്തിൽ കൊടുത്തിരിക്കുന്ന കോർട്ടിയാർഡാണ് ഇന്റീരിയറിന്റെ മുഴുവൻ ആംപിയൻസും നിർണയിക്കുന്നത്. പുറത്തെ പച്ചപ്പിന്റെ തുടർച്ച ഉൾത്തളങ്ങളിലും കൂടി നൽകികൊണ്ട് ഭംഗി കൂട്ടി. ജാളി വർക്കുകൾ നൽകിയ നീളൻ ജനാലകൾ അവയുടെ കർമ്മം കൃത്യമായി നിർവഹിക്കുന്നുണ്ട്. ജാളി വർക്കുകൾ നല്കിയതുകൊണ്ട് സുരക്ഷയ്ക്ക് നെറ്റും കൂടി കൊടുത്തിട്ടുണ്ട്.

ലളിതവും സുന്ദരവും ശാന്തതയും നിറയുന്ന കിടപ്പുമുറികളാണ് എല്ലാം. ബേവിൻഡോ കൂടി കൊടുത്തുകൊണ്ടാണ് മുറികളുടെ ക്രമീകരണം. കിളി വാതിലുകൾ പോലെതന്നെ നൽകിയിരിക്കുന്ന ജനാലകൾ പ്രകൃതിയുടെ പച്ചപ്പിലേക്ക് മിഴി തുറക്കുന്നു.

മുകളിലേക്കുള്ള സ്റ്റെയർ കയറി എത്തുന്ന ലാൻഡിങ്‌സ്പേസ് പ്രത്യേകതയോടെ ഡിസൈൻ ചെയ്തു. സിറ്റിങ് സ്പേസ് കൂടി നൽകി വിശ്രമിക്കാനും വായിക്കുവാനും സാധിക്കും വിധമാണ്. ഇവിടെ കൊടുത്തിട്ടുള്ള ജനലിന്റെ തുടർച്ചയായാണ് ഹാൻഡ്റെയിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളോടെ ഓപ്പൺ കിച്ചനാണ് ഇവിടെ ഡിസൈൻ ചെയ്തിട്ടുള്ളത്. കിച്ചനിൽ നിന്ന് പൂമുഖത്തേക്ക് നോട്ടം ചെല്ലും വിധമാണ് ക്രമീകരണം.

 

ഇങ്ങനെ മിനിമലിസ്റ്റിക് ആശയങ്ങളെ വീട്ടുകാരുടെ ജീവിതശൈലിയ്ക്കൊത്ത് ഡിസൈൻ ചെയ്ത് കൊടുക്കുന്നതിൽ നൂറ് ശതമാനവും നീതി പുലർത്താൻ കഴിഞ്ഞു എന്ന് ഡിസൈൻ ടീമും, വിശ്രമജീവിതം നയിക്കാൻ കിട്ടിയ ഈ ഒരിടം ഏറ്റവും പ്രിയപ്പെട്ടതാകുന്നു എന്ന് വീട്ടുകാരും പറയുന്നു.

Architect / Engineer / Design Firm

Ar.Shyamraj Chandroth & Ar.Aziya H Mondal

ViewPoint Designs

Thrissur

Phone – 9846965441

 

Client                    – Mr.Unnikrishnan & Mrs.Soumini

Location               – Manalur, Thrissur

Area                      – 1900 sqft

Site Area              – 1 Acre

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas