മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇത് പഴയ വീട് തന്നെയോ ! അടിമുടി മാറിയ വീട്

dhome-preferred-magazine

കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ ആകുമ്പോൾ പഴയ വീടിനെ മടുത്തു തുടങ്ങും. പുതിയ രീതിയിലും നയങ്ങളിലും ഉള്ള വീടുകൾ വെക്കാൻ ഉള്ള താല്പര്യം ഏറുമ്പോള് അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുക. ഉള്ള വീട് പൊളിച്ചു കളഞ്ഞു മറ്റൊന്ന് പണിയണോ, അതോ പഴയ വീടിനു രൂപമാറ്റം വരുത്തി പുതുക്കണോ എന്ന്. ഇവിടെ പഴയ വീടിനെ ഇന്നത്തെ ശൈലികൾക്കൊത്തു പുതുക്കിയത് എങ്ങനെ എന്ന് നോക്കാം.

 

മുറികൾ എല്ലാം തന്നെ ഉണ്ടായിരുന്നു എങ്കിലും കാലത്തിനൊത്തുള്ള സൗകര്യകുറവുകൾ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ആണ് പണി തുടങ്ങിയത്. നാലു ബെഡ്‌റൂമുകളും സൗകര്യങ്ങളുമായി 2800 സ്‌ക്വയർ ഫീറ്റിലാണ് പഴയ വീട് ഉണ്ടായിരുന്നത്. മാറ്റങ്ങൾ എല്ലാം ഈ ഒരു സ്ക്വയർഫീറ്റിൽ തന്നെ നിന്നുകൊണ്ട് ഒരുക്കിയെടുത്തു.

എലിവേഷനിലും പ്രകടമായ മാറ്റം കൊണ്ട് വന്നു, തനി മോഡേൺ ശൈലി എന്ന് തന്നെ പറയാം. കോംപൗണ്ട് വാളും ബാൽക്കണിയും പോർച്ചും എല്ലാം പ്രകടമായ മാറ്റത്തിനു വിധേയമായി . പഴയ പോർച്ച്  റൂഫ് തന്നെ ആയിരുന്നു കൊടുത്തിരുന്നത്. പുതുക്കിയപ്പോൾ അതിനു മുകളിലൂടെ വീണ്ടും ട്രസ്സ് വർക്ക്‌ ചെയ്‌തു റൂഫ് ചെയ്‌തതിന്‌ ശേഷം ഷിംഗിൾസ് വിരിച്ചു ഭംഗിയാക്കി. ബാൽക്കണിയിൽ അലുമിനിയം ഷീറ്റ് ചെയ്തതിന് ശേഷം താഴെ വുഡൻ ടൈൽ സീലിംഗ് ചെയ്തു. ഇവിടെ സിറ്റിങ് സ്‌പേസും പ്ലാന്റർ ബോക്‌സും എല്ലാം കൊടുത്തു മനോഹരമാക്കി.

പ്രധാന വാതിൽ തുറന്നു കയറി വരുന്ന ഭാഗത്തു വലതുവശത്തായി വുഡൻ പാനലിങ് ചെയ്ത കൺസോൾ യുണിറ്റ് മനോഹരമാണ്. പോർച്ചിനു അടുത്തായിരുന്ന പഴയ  ലിവിങ് റൂം അല്പം ഹൈറ്റ് കൂടി പുതുഛായ  നൽകി. ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈലാണ് പുതുക്കിയപ്പോൾ നൽകിയത്. ഫാൾസ് സീലിംഗ് ചെയ്തു.

ടെക്സ്ചർ വാൾ നൽകി, മെറ്റൽ ആർട്ട് വർക്കുകളും എല്ലാം അകത്തളങ്ങളുടെ ഭംഗി ഇരട്ടിയാക്കുന്നു. ലിവിങ് റൂമിലെ ഫർണിച്ചറുകൾ എല്ലാം കസ്റ്റമൈസ്ഡ് ചെയ്തു എടുത്തവയാണ്. ഫാമിലി ലിവിങ് സ്‌പേസിൽ L ഷേയ്പ് സോഫയും സെൻട്രൽ ടേബിളും TV യൂണിറ്റും എല്ലാം കൊടുത്തു. RCC  ആയിരുന്ന പഴയ സ്റ്റെയർ അതുപോലെ തന്നെ നിലനിർത്തി പുതുക്കിയെടുത്തു.

ഡൈനിങ്ങിനോട് ചേർന്ന് പുതിയതായി കോർട്ട്‌യാർഡ് നൽകി. അവിടെ തന്നെ പൂജാറൂമിനും ഇടം നൽകി. കോർട്ടിയാർഡിൽ നിന്നുള്ള വെട്ടം ഡൈനിങ് സ്‌പേസിനെ പ്രകാശപൂരിതമാക്കുന്നു.

കിടപ്പു മുറികൾ എല്ലാം ഇന്നത്തെ സൗകര്യങ്ങൾക്കും സൗന്ദര്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ ഒരുക്കി. മാസ്റ്റർ ബെഡ്റൂമിന് വാളിൽ വുഡൻ ബീഡ് അടിച്ചതിനു ശേഷം ടെക്സ്ചർ കൊടുത്തു. ഫ്ലോറിങ്ങിനു വുഡൻ ടൈൽ കൊടുത്തു.

അടുക്കളയ്ക്ക് ഗ്ലാസിന്റെ ചന്തമാണ്‌. കൗണ്ടർ ടോപ്പിനു വൈറ്റ് ഗ്ലാസ്സാണ്. അതിന്റെ തുടർച്ച തന്നെ വാളിലും നൽകി.

ഇങ്ങനെ പഴയവീട് പൊളിച്ചു കളയാതെ തന്നെ കാലാനുസൃതമായ മാറ്റങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് വീട് പണി തീർത്തു കൊടുത്ത് ഇല്ല്യൂഷൻ ആർക്കിടെക്സിലെ ആർക്കിടെക്റ്റ് മനോജ് കുമാറാണ്.

Architect / Engineer / Design Firm

Illusions Architectural Engineers Interior Designers

Kochi

Phone – 9447117701

 

Client       : Honey

Location  : Mulanthuruthy , Ernakulam

Area         : 2800 sqft

Site Area : 12 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas