ഇടുങ്ങിയ റോഡ് അവസാനിക്കുന്നിടത്ത് പണിതിരിക്കുന്ന ഈ വാസ്തു വിദ്യാ കെട്ടിടം ചലനാത്മകമായ പ്രവേശന കവാടമാക്കി മാറ്റുന്നു. കോണീയ ആകൃതിയിലുള്ള വിന്യാസങ്ങൾ ഉൾക്കൊള്ളുന്ന പുറംഭാഗം ഏകാന്തതയ്ക്ക് വിരാമമിട്ടുകൊണ്ട് സന്ദർശകരെ താമസ സ്ഥലത്തിന്റെ ഹൃദയഭാഗത്തേക്ക് അനായാസമായി നയിക്കുന്ന അന്തരീക്ഷം ഇവിടെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇവിടെ രണ്ട് വിഭാഗങ്ങളായിട്ടാണ് വീട് ഡിസൈൻ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ട്രോപ്പിക്കൽ മോഡേൺ എക്സ്റ്റീരിയറും ഇന്റീരിയറും എക്സ്റ്റീരിയറിൽ പരമ്പരാഗതമായ ചരിഞ്ഞ മേൽക്കൂരയും ആധുനികതയോട് ചേർന്ന് നിൽക്കുന്ന എലമെന്റുകളും സംയോജിപ്പിച്ചുകൊണ്ട് ദൃശ്യ സന്തുലിനത സൃഷ്ടിച്ചുകൊണ്ടാണ് വീടിന്റെ ഡിസൈൻ ക്രമീകരണങ്ങൾ ആരംഭിച്ചത്. കോംപൗണ്ട് വാളും ക്ലാഡിങ്ങും ലൂവർ ഡിസൈനും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കുന്ന ഡിസൈൻ എലമെന്റുകൾ കൂടിയാണ്. ഗ്ലാസിന്റെ ഓപ്പണിങ്ങുകളും തടിയുടെ ലൂവറുകളും എല്ലാം മുൻവശത്തെ സിലൗറ്റ് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഇന്റീരിയർ പാലറ്റ് മെറ്റീരിയലുകളിലേയും ഷേഡുകളിലേയും മാറ്റങ്ങളിലൂടെ വിവിധ ഉഷ്ണമേഖല മനസികാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു. ഇത് ഉഷ്ണമേഖലാ അന്തരീക്ഷത്തിന്റെ ഉന്മേഷദായകമായ സംയോജിത ആവിഷ്കാരം സൃഷ്ടിക്കുന്നു. ഇവിടെ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പാലറ്റ് സൂര്യന്റെ മൃദുവായ തിളങ്ങുന്ന ഷേഡുകൾ ഉപയോഗിച്ച് പ്രഭാതത്തിൽ ശാന്തത കൊണ്ടുവരുന്നു.
ഇവിടെ നൽകിയിരിക്കുന്ന പടികളും മുകളിലെ ലിവിങ് സ്പേസുകളും ദിവസത്തിന്റെ പരിവർത്തനത്തെ ചിത്രീകരിക്കുന്നു. പകൽ തണുക്കുകയും ഉഷ്ണമേഖലാ കാറ്റ് വീശാൻ തുടങ്ങുമ്പോൾ ആധുനികമായ രൂപകൽപന ചെയ്ത എല്ലാ പ്രകൃതിദത്ത വെളിച്ച സംവിധാനങ്ങളും സമൃദ്ധമായ സസ്യങ്ങളുടെ സാന്നിദ്ധ്യവും കാഴ്ചഭംഗി നൽകുന്നതിനൊപ്പം അകത്തളങ്ങളിൽ കുളിർമ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
വിശാലമായ ഗ്ലാസ് ഓപ്പണിങ്ങുകളും മരം, കല്ല്, ഇഷ്ടിക തുടങ്ങിയ ജൈവവസ്തുക്കളും താമസ സ്ഥലത്ത് ഉടനീളം നൽകിയത് ഇന്റീരിയറിന്റെ ആംപിയൻസ് കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ലിവിങ് റൂമിന്റെ ഒരു വശത്ത് സിമന്റ് ടെക്സ്ചർ മതിലും മറുവശത്ത് ഡബിൾ ഹൈറ്റിലുള്ള ഇഷ്ടിക ഫിനിഷ് മതിലുമാണ്. ഫ്ലോറിങ്ങിന് ലപ്പോത്ര ലതർ ഫിനിഷാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇൻഡസ്ട്രിയൽ ശൈലിയിലുള്ള സ്റ്റെയർകേസ് ലാൻഡ്സ്‌കേപ്പ് ഏരിയയായി അവതരിപ്പിക്കുന്നു. അതിനു താഴെയായി സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്ന റീഡിങ് കോർണറും ഉണ്ട്.
പ്ലോട്ട് ഇടുങ്ങിയത് കൊണ്ടുതന്നെ അവയുടെ പരിമിതികൾ മറികടക്കും വിധമുള്ള ഡിസൈൻ കൺസപ്റ്റുകൾ തന്നെയാണ് അകത്തളങ്ങളുടെ സവിശേഷത.സീലിങ് പാറ്റേണുകൾ, എക്സ്പൻസിവ് ഓപ്പണിങ്ങുകൾ, ഫ്ലൂയിഡ് സർക്കുലേഷൻ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ ഇന്റീരിയറിന്റെ ഹൈലൈറ്റുകളാണ്.
വിശാലമായ തുറന്ന ഫ്രയിമുകളും സ്കൈലൈറ്റുകളും വിശാലതയുടെ ഒരു മിഥ്യാബോധം ഇവിടെ സൃഷ്ടിക്കുന്നു. അകത്തളങ്ങളിലെ സൂര്യപ്രകാശവും സമൃദ്ധമായ പച്ചപ്പുമായി ഇഴുകി ചേരുന്നു. അതേ സമയം ഉയർന്നതും കോണാകൃതി ഉള്ളതുമായ സംയുക്ത മതിലുകളിലൂടേയും ലൂവറുകളിലൂടേയും സ്വകാര്യത നിലനിർത്തുന്നു.
ഇവിടെ കോംപാക്ട് ഡിസൈനിൽ ചെയ്തിരിക്കുന്ന അടുക്കള പ്രവർത്തനത്തിന് മുൻഗണന നൽകുമ്പോൾ മിനിമലിസത്തിന്റെ സാരാംശം ഉൾക്കൊള്ളുന്നു. ‘C’ ഷേയ്പ്പിലുള്ള കൗണ്ടറിന്റെ ഒരു ഭാഗത്ത് പാൻട്രിയും ഉയരമുള്ള യൂണിറ്റും സംയോജിപ്പിച്ചുകൊണ്ട് പാചക പ്രവർത്തനങ്ങൾക്ക് മതിയായ ഇടം നൽകുന്നു. പ്രകാശപൂരിതവും ഊഷ്മളവുമായ ടോണുകൾ ആ സ്ഥലത്തെ പ്രസന്നമാക്കുന്നു. സ്വകാര്യത ഉറപ്പാക്കുന്നതിനും ആവശ്യാനുസരണം സ്ഥലം വിപുലീകരിക്കുന്നതിനും ഒരു സ്ലൈഡിങ് ഡോറും നടപ്പിലാക്കുന്നു.
ഓരോ കിടപ്പുമുറിയും സമാധാനപരമായ അന്തരീക്ഷം കൊടുത്തുകൊണ്ട് മനോഹരമാക്കുന്നു. റീലാക്സിങ് സ്പേസായി ഇവിടം മാറുന്നു. എർത്തി ഫീൽ തരുന്ന ടെറാക്കോട്ട, നീല, പച്ച വർണങ്ങളും എല്ലാം മനോഹാരിതകളാണ്.
ഇന്നത്തെ സമകാലിക ആവശ്യങ്ങളും ഉഷ്ണമേഖല ജീവിതത്തിന്റെ സ്വതസിദ്ധമായ ശൈലിയെ തൃപ്തിപ്പെടുത്തുന്ന ബാഹ്യവും ആന്തരികവുമായ സന്തുലിതാവസ്ഥ ഈ വസതി വാഗ്ദാനം ചെയ്യുന്നു.
Architect / Engineer / Design Firm
Ar.Sonu Varghese
Mirror Window Architects
Irinjalakuda, Thrissur
Phone – 9567806333
Client – Mr.Ajeesh
Location – Irinjalakuda, Thrissur
Area – 3000 sqft
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590