മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

വീട് കാണാൻ എത്തുന്നവരുടെ തിരക്കാണ് ഇവിടെ

dhome-preferred-magazine

5200 സ്ക്വയർ ഫീറ്റിൽ പാലക്കാട് വിളത്തൂരിൽ സ്ഥിതി ചെയുന്ന ഈ വീട് ഷിഹാബിന്റെയും കുടുംബത്തിന്റെയുമാണ്. പണി തീർന്ന അന്ന് മുതൽ വീട് കാണാൻ എത്തുന്നവരും വീട് കണ്ടു ഇതിന്റെ ആർക്കിടെക്ടിനെ വിളിക്കുന്നവരും കുറവല്ല.

 

“ഒരു സുഹൃത്ത് വഴി ആണ് ഈ പ്രൊജക്റ്റ്‌ ഞങ്ങളിലേക്ക് എത്തി ചേരുന്നത്. കോവിഡ് തടസ്സങ്ങൾ ഉണ്ടാക്കിയാൽ അല്പം ബുദ്ധിമുട്ടി എങ്കിലും വീട് ക്ലൈന്റ് ഉദ്ദേശിച്ചതിലും ഒരുപടി മുന്നിൽ തന്നെ ഏറ്റവും ഭംഗിയായി തീർത്തു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു “ വീടിന്റെ ശില്പികളായ മുഹമ്മദ് ഫാസിലും മുഹമ്മദ് ഫാരിസും പറയുന്നു.

നീളത്തിലുള്ള ഡിസൈൻ രീതി തന്നെയാണ്  എലിവേഷന്റെ മുഖമുദ്ര. അതുവഴി കടന്നു പോകുന്ന ആരുമൊന്നു നോക്കി പോകുന്ന ഒരു മൊഞ്ചുള്ള വീട് തന്നെ. ഇവിടെ ലാൻഡ്സ്കേപ്പിനെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടു എലിവേഷൻ രൂപകൽപന ചെയ്‌തതു സർക്കിളുകളും ലീനിയർ ലൈനുകളും പോലെയുള്ള ഡിസൈൻ എലെമെന്റുകൾ നൽകി കൊണ്ടാണ്.

വീട്ടുകാരുടെ സ്വാകാര്യതയ്ക്കു  മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട്  വാസ്തുവിദ്യയിൽ ചില വിസ്മയങ്ങൾ തീർത്തത് ഏറ്റവും ലളിതവും സുന്ദരവുമായിട്ടാണ് എലിവേഷൻ രൂപകൽപന ചെയ്‌തതു. മുൻവശത്തെ വരാന്തയിൽ നിന്ന് തുടങ്ങുന്നു അകത്തളത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പ വൈദഗ്ധ്യം.

വിശാലമായ അകത്തളത്തിന്റെ തടസമില്ലാത്ത കാഴ്ചകൾ  ഉപയുക്തതയോടെ ക്രമീകരിച്ചിരിക്കുന്നത് കാണാനാകുന്നുണ്ട്. ഒരു സ്‌പേസിൽ നിന്ന് മറ്റൊരു സ്‌പേസിലേക്കുള്ള ഒഴുക്കും വിശാലതയ്ക്കു ഒപ്പം തന്നെ സ്വകാര്യതക്കു തുല്യ പ്രാധാന്യം നൽകിയുള്ള ഡിസൈൻ നയങ്ങൾ തന്നെയാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റെയർകേസ് എന്നിങ്ങനെ എല്ലാ സ്‌പേസുകളിലും സ്‌പേഷ്യസ് ബ്യൂട്ടി നൽകികൊണ്ട് ഉപയുക്തമാക്കി. ന്യുട്രൽ നിറങ്ങളും ടെക്സ്ചർ വർക്കുകളും ഓപ്പൺ റ്റു ഓൾ  സംവിധാനവും  എല്ലാം കൃത്യതയോടെ ക്രമീകരിച്ചു.

കാറ്റും വെളിച്ചവും യഥേഷ്ടം കയറി ഇറങ്ങി പോകുകയും അകത്തെ കോർട്ടിയാർഡിന്റെ പച്ചപ്പും സ്‌കൈലൈറ്റും പുറത്തു നൽകിയിരിക്കുന്ന സ്വിമ്മിംഗ് പൂളും  എല്ലാം അതിന്റെ കടമ കൃത്യമായി വഹിക്കുകയും അകത്തളങ്ങളിലെ ആമ്പിയൻസു കൂട്ടുവാൻ സഹായിക്കുകയും ചെയുന്നു.

വീട്ടിലെ മൂന്നു വ്യത്യസ്ത കിടപ്പു മുറികളിൽ നിന്ന് നേരിട്ട് കാഴ്ച ചെന്നെത്തും വിധമാണ് സ്വിമ്മിങ് പൂളിന്റെ  ക്രമീകരണം. എന്നാൽ പൊതുസ്ഥലങ്ങളിൽ നിന്ന് ഇവിടേക്കുള്ള കാഴ്ച സാധ്യമാവുകയുമില്ല.

അകത്തും പുറത്തും നൽകിയിരിക്കുന്ന പച്ചപ്പിന്റെ സാനിധ്യവും നീല നിറത്തിലുള്ള സ്വിമ്മിങ് പൂളും എല്ലാം വീടിന്റെ ആകെ ഭംഗി കൂട്ടുന്ന ഘടകങ്ങൾ ആണ്.,ഇഷ്ടത്തിനൊത്തു ഡിസൈൻ ചെയ്ത എല്ലാ സ്‌പേസുകളിലും എത്ര സമയം ചിലവഴിച്ചാലും മതിയാകുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്.

Architect / Engineer / Design Firm

Ar. Mohammed Fazil  & Ar. Muhammed Faris

Cognition Design Studio

Palakkad

Phone – 9567892276

 

Client – Mr. Shihab Paraliyil

Location – Vilathur

Area – 5200 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas