മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഈ വീട് കാലത്തിനൊപ്പം സഞ്ചരിക്കും

സമകാലീന ശൈലിയിൽ കാലാതീതമായ ഡിസൈൻ നയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീട്ടുകാർ ആഗ്രഹിച്ചതുപോലൊരു വീട് ഒരുക്കിയെടുത്തതിന് നൂറിൽ നൂറ് മാർക്ക് ഇവിടെ ശില്പിക്ക് കൊടുത്തിരിക്കുന്നു.

dhome-preferred-magazine

“കൽഹാര” എന്ന ഈ വീട് കാലത്തിനൊപ്പം സഞ്ചരിക്കും. വീടിന്റെ രൂപഭംഗിയ്ക്കും വീട്ടുകാരുടെ ജീവിതശൈലിയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഒരു അടിപൊളി വീടാണിത്. എറണാകുളത്ത് മാമംഗലം എന്ന സ്ഥലത്ത് 2770 സ്ക്വയർ ഫീറ്റിൽ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഇല്ല്യൂഷൻസ് ആർക്കിടെക്റ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ മനോജ് കുമാറാണ്. പരമ്പരാഗത ശൈലി ഘടകങ്ങളുടെ ചേരുവകൾ കൂട്ടിയിണക്കികൊണ്ട് ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് വീട്ടുകാരുടെ ആവശ്യങ്ങൾ അലങ്കാരങ്ങളാക്കി ഇവിടെ മാറ്റിയിരിക്കുന്നത്.

 

മൾട്ടിലെവൽ റൂഫിങ്ങാണ് എലിവേഷന്റെ പ്രധാന ആകർഷണം. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് ചെയ്ത് മാംഗ്ലൂർ ഓടാണ് ഇട്ടിരിക്കുന്നത്. അലുമിനിയത്തിൽ തീർത്ത ജനാലകളും ജാളി വർക്കും എല്ലാം എലിവേഷന്റെ ഭംഗിയാണ്.

ലളിതവും സുന്ദരവുമായ അകത്തളങ്ങൾ മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഫോർമൽ ലിവിങും, ഫാമിലി ലിവിങും ഇവിടെ കൊടുത്തിട്ടുണ്ട്. വലിയ ജനാലകളും വുഡൻ പാനലിങ്ങും സീലിങ്ങുമൊക്കെയാണ് ലിവിങ്ങിന്റെ ചാരുത. കാർപോർച്ച്, ലിവിങ് സ്പേസുകൾ, ഡൈനിങ്, പ്രയർ ഏരിയ എന്നിവയുടെ സീലിങ്ങിൽ ഫ്ലുട്ടഡ് ചാർക്കോൾ പാനലിങ്ങാണ് കൊടുത്തിട്ടുള്ളത്.

ഇളം നിറങ്ങളാണ് അകത്തളങ്ങളുടെ മനോഹാരിത. ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലും നൽകിയിരിക്കുന്ന നിറങ്ങളുടെ സാനിദ്ധ്യം ഇന്റീരിയറിന്റെ ആകെ ഭംഗിയോട് ചേർന്ന് പോകുന്നുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ്, ഡൈനിങ്, ഗസ്റ്റ് ബെഡ്‌റൂം, ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സർവന്റ്സ് റൂം എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ. പൂജാമുറി, സ്റ്റഡി ഏരിയ, അറ്റാച്ഡ് ബാത്റൂമോടു കൂടിയ മൂന്നു  കിടപ്പുമുറികൾ എന്നിങ്ങനെയാണ് മുകൾനിലയിലെ സൗകര്യങ്ങൾ.

മുകളിലേക്കുള്ള സ്റ്റെയർകേസിന് വുഡൻ പാനലിങ് ചെയ്ത പടവുകളാണ്. മുകളിൽ ഫ്ലോറിങ്ങിന് മൊറോക്കൻ  ടൈലാണ് വിരിച്ചിരിക്കുന്നത്. കിടപ്പുമുറികളെല്ലാം മുറികൾ ഉപയോഗിക്കുന്നവരുടെ രീതിയനുസരിച്ച് വ്യത്യസ്ത തീമിൽ ഡിസൈൻ ചെയ്തു.

ഡൈനിങ്ങിൽ നിന്നും വാഷ് ഏരിയയിലേക്കുള്ള മേൽക്കൂരയിൽ ഗ്ലാസ് കനോപ്പി കൊടുത്തു മനോഹരമാക്കി. ലാറ്ററേറ്റ് ഭിത്തിയും റസ്റ്റിക് ലുക്ക് പ്രദാനം ചെയ്യുന്നു.

സിംപിൾ ഫോമിൽ ഒരുക്കിയ പ്രയർ യൂണിറ്റും ശ്രദ്ധേയമാണ്. മൊറോക്കൻ ടൈൽ ഫ്ലോറിങ്ങാണ് ഇവിടെ ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത്. മെറ്റലിന്റെ റാഫ്റ്റുകളും CNC വർക്കുമാണ് പ്രയർ സ്പേസിന്റെ ഭംഗി.

മാസ്റ്റർ ബെഡ്‌റൂം, കിഡ്സ് റൂം, പേരന്റസ് റൂം, ഗസ്റ്റ് റൂം എന്നിങ്ങനെ നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. ജിപ്സം സീലിങ്ങാണ് നാല് കിടപ്പുമുറികളിലും നൽകിയിട്ടുള്ളത്. വലിയ ജനാലകളിൽ നിന്നെത്തുന്ന കാറ്റും വെളിച്ചവും മുറികളെ പ്രസന്നമാക്കുന്നു. കിഡ്സ്‌റൂമിന് അനുബന്ധമായുള്ള ബാൽക്കണിക്ക് ടെറാക്കോട്ട ജാളി നൽകി സുരക്ഷിതമാക്കി.

ഗ്രീൻ – വൈറ്റ് കോംപിനേഷന്റെ ഭംഗിയാണ് അടുക്കളയ്ക്ക്. കൗണ്ടർടോപ്പിന് നാനോ വൈറ്റാണ്. പ്ലൈവുഡിന്റേയും ലാമിനേറ്റ് ഫിനിഷിന്റേയും ക്യാബിനറ്റുകളാണ് കിച്ചനിൽ.

ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങൾ അലങ്കാരങ്ങളുടെ അതിപ്രസരണമില്ലാതെ ഒരുക്കിയെടുക്കാനായതാണ് ഈ വീടിന്റെ സവിശേഷത.

Architect / Engineer / Design Firm

Manoj Kumar M

Illusions Architectural Engineers & Interior designers

Kochi

Phone – 9447117701

 

Client                    – Dr.Sharath S & Dr.Priyadarshini M

Location               – Mamangalam, Ernakulam

Area                      – 2770 sqft

Site Area              –  6 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas