മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

കുഞ്ഞൻ പ്ലോട്ടിലെ വല്യ വീട്

പ്ലോട്ട് കുറവ് ഒരു കുറവല്ല എന്ന് തെളിയിക്കുന്ന 2 .8 സെന്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി ഡിസൈൻ ചെയ്‌തിരിക്കുന്ന ഒരു വീടാണ് ഇത്.

dhome-preferred-magazine

വെറും 2 .8  സെന്റിൽ 1705 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും പണിതിരിക്കുന്ന മോഡേൺ വീട്.

 

കാർപോർച്ചും സിറ്റൗട്ടും ബാൽക്കണിയും എല്ലാം കൊടുത്തുകൊണ്ട് ചതുരാകൃതി ഉള്ള പ്ലോട്ടിൽ ചതുരാകൃതിയിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന അടിപൊളി വീട് ആണിത്. എറണാകുളം ജില്ലയിലെ പള്ളുരുത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

 

ഓപ്പൺ കൺസപ്റ്റിലാണ് അകത്തളങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, പാഷിയോ, മൂന്നു ബെഡ്റൂമുകൾ ഇത്രയുമാണ് ഈ വീട്ടിലെ സൗകര്യങ്ങൾ.  മിനിമലിസ്റ്റിക് ആൻഡ് എലഗന്റ് ബ്യൂട്ടി ആണ് ഇന്റീരിയറിന്. ഓരോ സ്‌പേസിനും ഉചിതമായ ക്രമീകരണങ്ങളും ഫർണിച്ചർ വിന്യാസവും ഉപയുക്തതയോടെ തന്നെ കൊടുത്തിരിക്കുന്നത് നമുക്ക് കാണാം.

മിനിമലിസ്റ്റിക് ആശയത്തിന്റെ പിന്തുണയോടെ ലിവിങ് സോഫയും ഭിത്തി അലങ്കരിക്കുന്ന ടെക്സ്ചർ ഫിനിഷിലുള്ള പെയിന്റിങ്ങും ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം കൊടുത്തു. സിറ്റിങ് സ്‌പേസിന്റെ ഓപ്പോസിറ്റ്  ഭിത്തിയിൽ ടിവി യൂണിറ്റ് കൂടി കൊടുത്തു.

ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർകേസിന് സ്ഥാനം കൊടുത്തിട്ടുള്ളത്. സ്റ്റെയർകേസിന്റെ ഹാൻഡ്‌റെയിൽ പാർട്ടീഷൻ യൂണിറ്റായി കൂടി നിലകൊള്ളുന്നു. ജി ഐ പൈപ്പാണ് ഹാൻഡ്‌റെയിലിന്റെ മെറ്റീരിയൽ. സ്റ്റെയറിനോട് ചേർന്ന് വരുന്ന ഭിത്തിയിൽ പ്രെയർ യൂണിറ്റിനും സ്ഥാനം കൊടുത്തു.

പോസിറ്റീവ് വൈബ് തരുന്ന ഒരു ഇടം ആണ് ഈ വീട്ടിലെ ഡൈനിങ്. ഇവിടെ ഒരുഭാഗത്തു പാഷിയോയും മറ്റൊരു വശത്തു ഗ്ലാസിന്റെ ഓപ്പണിംഗും കൊടുത്തു. നാച്ചുറൽ ലൈറ്റ് കിട്ടുന്നതിനായി പാഷിയോയിൽ പോളികാർബണേറ്റ് ഷീറ്റിങ് റൂഫ് ആണ് കൊടുത്തിട്ടുമുള്ളത്. ഭിത്തി അലങ്കരിക്കുന്നതിനായി ആർട്ടിഫിഷ്യൽ വെർട്ടിക്കൽ മഗാർഡനും കൊടുത്തു. പാഷിയോടു ചേർന്നാണ് വാഷ് ഏരിയ.

കോംപാക്ട് ഡിസൈൻ ആണ് അടുക്കളയ്ക്ക്. മറൈൻ പ്ലൈ ആണ് മെറ്റീരിയൽ. ഹൈ ഗ്ലോസ് ഫിനിഷിലുള്ള മൈക്ക ലാമിനേഷൻ ആണ് ഷട്ടറുകൾക്ക്. വെളിച്ചം ലഭ്യമാക്കുന്നതിനായി രണ്ടു വെന്റിലേഷനും കൂടി നൽകി.

ലളിതവും മനോഹരവും വിശാലവുമായിട്ടാണ് മാസ്റ്റർ ബെഡ്‌റൂം ഡിസൈൻ ചെയ്‍തിരിക്കുന്നത്. റൂം ഹൈലൈറ്റ് ചെയ്യുന്നതിനായി ഹെഡ് റസ്റ്റ് വരുന്ന ഭാഗത്തു ടെക്സ്ചർ പെയിന്റും പെയിന്റിങ്ങുകളും നൽകി. ടെക്സ്ചറിനു ചുറ്റും വുഡൻ ഫ്രെയിം കൂടി കൊടുത്തു. കോട്ട് വരുന്ന ഭാഗത്തു വുഡൻ ടൈൽ വിരിച്ചു.

സ്ഥലപരിമിതി വീടിന്റെ ഭംഗിക്കും സൗകര്യങ്ങൾക്കും തടസ്സമാകുമോ എന്ന ആശങ്കയാണ് ക്ലൈന്റിന് ഉണ്ടായിരുന്നത്. ഈ സംശയം മറികടന്നുകൊണ്ടുള്ള ഡിസൈൻ കൺസപ്റ്റുകളും ക്രമീകരണങ്ങളുമാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Architect / Engineer / Design Firm

Linson Jolly

WeArch developers

Ernakulam

Phone – 9539999885

 

Client                   – Mr.Benraj CA & Vineetha Benraj

Location              – Palluruthi, Ernakulam

Area                     – 1705 sqft

Site Area              – 2.8 cents

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas