
“ബഡ്ജറ്റ്” നിർമ്മാണ സാമഗ്രികൾക്കെല്ലാം വില കുത്തനെ ഉയർന്നു പോകുന്നു എന്ന് കരുതി വീട് പണി നടത്താതെ ഇരിക്കാനും കഴിയില്ല. ഈ വീട് ഒന്ന് നോക്കി വെച്ചോ. ഇവിടെ സകല പണികളും തീർത്തത് ക്ലൈന്റ് പറഞ്ഞ ബഡ്ജറ്റിനുള്ളിൽ നിന്ന് തന്നെയാണ്. DHITAC ആർക്കിടെക്റ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ സന്ദീപാണ് ഈ വീടിന്റെ ശിൽപ്പി. വളരെ കൃത്യമായ ധാരണയും ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പും എല്ലാം ബഡ്ജറ്റ് ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്ന് സന്ദീപ് പറയുന്നു.
റോഡ് ലെവലിൽ നിന്നും അല്പം താഴ്ന്നു ഉണ്ടായിരുന്ന പ്ലോട്ടിനെ ലെവൽ ആക്കി പില്ലർ കൊടുത്തുകൊണ്ടാണ് വീടിന്റെ സ്ട്രക്ച്ചർ ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. സ്ളാബ് നൽകി കൊണ്ടാണ് ഗ്രൗണ്ട് ഫ്ലോർ എന്ന ആശയം ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ഒരു ബെഡ്‌റൂം മാത്രം ഇവിടെ കൊടുത്തുകൊണ്ട് ഡിസൈൻ ഇവിടെ പൂർത്തിയാക്കി. ഈ ഒരു ഡിസൈൻ ക്രമീകരണത്തിന്റെ പേരിലും ബഡ്‌ജറ്റ് അധികമാകാതെ ശ്രദ്ധിച്ചു.
ആഡംബരങ്ങൾക്കു പ്രാധാന്യം നൽകേണ്ടതില്ല എന്ന് വീട്ടുടമ ആർക്കിടെക്റ്റിനോട് ആദ്യമേ തന്നെ പറഞ്ഞിരുന്നു. അകത്തായാലും പുറത്തായാലും ലളിതമായ ഡിസൈൻ നയങ്ങൾക്കാണ് മുൻ തൂക്കം നൽകിയത്. ലളിതമായി തന്നെ എലിവേഷനും ചെയ്തു. പരിക്കുകളും സിമന്റ് ബ്ലോക്കുകളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ചൂട് പരമാവധി കുറയ്ക്കുന്നതിനായി ഹൈറ്റ് കൂട്ടി റൂഫ് ടൈൽ നൽകി സ്ലോപ്പ്, ഫ്ലാറ്റ് റൂഫിങ് രീതികൾ നൽകി എലിവേഷൻ ഭംഗിയാക്കി. ജനലുകളും വാതിലുകളും UPVC കൊടുത്ത് ബഡ്ജറ്റ് കുറയ്ക്കാനായി.
ഇനി അകത്തളങ്ങളിലേക്ക് എത്തിയാൽ ജിപ്സം ഫാൾസ് സീലിംഗ്, പാനലിങ് വർക്കുകൾ, ഹാങ്ങിങ് ലൈറ്റുകൾ എന്നിങ്ങനെയൊക്കെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈനാണ് ഇന്റീരിയറിലെ വ്യത്യസ്തമാക്കുന്നത്. ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈൽ തിരഞ്ഞെടുത്തു. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കിങ് കിച്ചൻ, കോമൺ ബാത്രൂം, മൂന്നു ബെഡ്റൂമുകൾ, സ്റ്റഡി സ്‌പേസ് എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ. വൈറ്റ് ആൻഡ് ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും സൺഫീസ്റ്റ് യെല്ലോ നിറവും എല്ലാം അകത്തളങ്ങളുടെ ആംബിയൻസ് നിർണ്ണയിക്കുന്നു. ജി ഐ പെയിന്റ് ഫിനിഷിന്റെ ഭംഗിയാണ് സ്റ്റെയർകേസിന്.
ഡബിൾ ഹൈറ്റ് സ്‌പേസിലാണ് ലിവിങ് ഡിസൈൻ. ഫസ്റ്റ് ഫ്ലോറിലെ ബെഡ്റൂമിലേക്ക് കണക്റ്റിവിറ്റിയും ഈ ഒരു ഡിസൈൻ കൊണ്ട് ലഭ്യമായി. ഡബിൾ ഹൈറ്റ് വരുന്ന സ്‌പേസിൽ ബ്രിഡ്ജ് നൽകി സ്റ്റെയർകേസിനെയും ബെഡ്‌റൂമുകളെയും തമ്മിൽ ബന്ധിപ്പിച്ചു. വീട്ടിലെ അംഗങ്ങൾ തമ്മിൽ എളുപ്പത്തിൽ ഉള്ള ആശയവിനിമയം സാധ്യമാക്കി. ആധുനിക സൗകര്യങ്ങൾ എല്ലാം നൽകി കൊണ്ടാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തത്. ഇവിടെയും ആഡംബരങ്ങൾക്കോ ആർഭാടങ്ങൾക്കോ ഉള്ള ഡിസൈൻ എലമെന്റുകൾ ഒന്നും തന്നെ ഇല്ല.
മോഡുലാർ കിച്ചനാണ്. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിനു. കബോർഡുകൾക്കു മറൈൻപ്ലൈ ലാമിനേറ്റ്സും നൽകി. ചെറിയ കുടുംബം ആയതുകൊണ്ട് തന്നെ കിച്ചണിൽ ഫോൾഡബിൾ ഡൈനിങ് സ്‌പേസും കൊടുത്തു.
ക്ലൈന്റ് ഉദ്ദേശിച്ച ബഡ്ജറ്റിൽ സർവ്വ പണികളും തീർത്തു താക്കോൽ കൈമാറി. വീട്ടുകാർ ആഗ്രഹിച്ചതുപോലെ നിറയെ കാറ്റും വെളിച്ചവും കിട്ടുന്ന ആഡംബരത്തിന്റെ പ്രതീകങ്ങൾ ഒന്നും നൽകാതെ മിനിമലിസം എന്ന ആശയം അർത്ഥവത്താക്കും വിധം ഒരുക്കിയാണ് ഈ വീട് ഡിസൈൻ ചെയ്‌തത്.
Architect / Engineer / Design Firm
Ar.Sandeep.T.V
Dhitact Architects
Kannur
Phone – 9746982661
Client – Mr. Krishnan
Location – Thiruvanathapuram
Area – 1494 sqft
Site Area – 6 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590