മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

പ്രകൃതിയിൽ അലിയുന്ന വീട്

dhome-preferred-magazine

കുറ്റിച്ചെടികളും മരങ്ങളും നിറയുന്ന നീളമുള്ള പ്ലോട്ടിൽ നടപ്പാത ഒരുക്കിയാണ് വീട്ടിലേക്കുള്ള വഴിയൊരുക്കിയത്. മനോഹരമായൊരു ഗസേബുവും വീടും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് നിറഞ്ഞ് നിൽക്കുന്ന ഈ പച്ചപ്പാണ്. പ്രകൃതിയുടെ മനോഹാരിതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് വീടിന്റെ അകവും പുറവും ഡിസൈൻ ചെയ്തിട്ടുള്ളത്.

ഓപ്പൺ കൺസെപ്റ്റ് അഥവാ തുറന്ന നയം സ്വീകരിച്ചുകൊണ്ടാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ വേണമെന്നായിരുന്നു ക്ലിന്റിന്റെ ആവശ്യം. ഈ ആവശ്യങ്ങൾ ചിട്ടയോടെ അവരുടെ ജീവിതശൈലിയ്ക്ക് ഇണങ്ങും വിധം ക്രമപ്പെടുത്തി കൊടുത്തു. ഓപ്പൺ കൺസെപ്റ്റ് എന്ന ആശയത്തിലൂന്നിയാണ് ഓരോ സ്പേസും ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

പ്രകൃതിയും ശുദ്ധവായുവും കൊണ്ട് ചുറ്റപ്പെട്ട വീടിന്റെ മൂല്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്ന അവബോധത്തോടെതന്നെയാണ് സ്പേസുകളെ വിന്യസിച്ചിട്ടുള്ളത്. വലിയ ഫ്രെയിം നൽകിയിരിക്കുന്ന ജനാലകൾ പുറത്തെ കാഴ്ച ഭംഗി അനായാസം ഉള്ളിലേക്കെത്തിക്കുന്നതിനൊപ്പം തന്നെ അവയുടെ കടമയും നിർവഹിക്കുന്നുണ്ട്. കാറ്റും വെളിച്ചവും കയറിയിറങ്ങി പോകുന്നതിനാൽ സദാ പോസിറ്റിവിറ്റി അകത്തളങ്ങളിൽ നിലനിൽക്കുന്നു.

വിഷ്വൽ കണക്ഷൻ സൃഷ്ടിക്കുന്ന സ്പേസുകൾ തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ആന്തരികവും ബാഹ്യവുമായ മേഖലകളെ കൂട്ടിയിണക്കുകയും ഒരു ഇടം ഉപയോഗിക്കുന്നതിന്റെ അനുഭവം അംഗീകരിക്കുകയും ചെയ്യുന്നവിധത്തിലാണ് ക്രമീകരണങ്ങളെല്ലാം നടപ്പാക്കിയിട്ടുള്ളത്.

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകളിൽ നിന്നും കാഴ്ച ചെന്നെത്തും വിധം ഒരുക്കിയ കോർട്ടിയാർഡാണ് ഇന്റീരിയറിലെ ഫോക്കൽ പോയിന്റ്. പുറത്തെ പച്ചപ്പിന്റെ തുടർച്ച ഇവിടെയും കൊണ്ടുവന്നു മനോഹരമാക്കി. സ്വകാര്യത വേണ്ടയിടത്ത് അത് ഉറപ്പാക്കികൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് നടപ്പാക്കിയത്.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ഇന്റീരിയറിലെ വിശദാംശങ്ങൾ. സദാ സമയം ഊഷമളതയും ഓരോ സ്പേസും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നുണ്ട്. തടിയുടെ നിറമുള്ള കളർ പാലറ്റ് ന്യൂട്രൽ നിറങ്ങളുമായി ചേർന്ന് പോകുന്നു.

ജനലും വാതിലുമെല്ലാം തേക്കിൻ തടിയിലാണ് തീർത്തിരിക്കുന്നത്. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈൽ വിരിച്ചു. കിച്ചൻ ക്യാബിനറ്റുകൾക്ക് ലാമിനേറ്റ്സ് ഉപയോഗിച്ചു. കൗണ്ടർ ടോപ്പിന് വിട്രിഫൈഡ് സ്ലാബാണ്.

ബെഡ്‌റൂമുകളെല്ലാം സിംപിൾ ആൻഡ് എലഗന്റ് ലുക്ക് തരും വിധം ഡിസൈൻ ചെയ്തു. വിശാലമായ സ്പേസിൽ എല്ലാ ആധുനിക സൗകര്യങ്ങളും അനുവദിച്ചു കൊണ്ടാണ് മുറികൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുത്തുകൊണ്ടാണ് പരമ്പരാഗത ഘടകങ്ങൾ നിലനിർത്തികൊണ്ടുമാണ് ചെരിഞ്ഞ മേൽക്കൂര നൽകിയിട്ടുള്ളത്. ഋതുക്കളുമായി പൊരുത്തപ്പെടുന്നതിനും ട്രഡീഷണൽ ലുക്ക് പ്രദാനം ചെയ്യുന്നതിനും ഈ നിർമ്മാണ രീതി മുന്നിട്ട് നിൽക്കുന്നു.

Architect / Engineer / Design Firm

MM Jose

Mindscape Architects

Kanjirapally

Phone – 9447659970

 

Client                    – Mr.Jiby George

Location               – Pala, Kottayam

Area                      – 5397 sqft

Site Area              –  2 Acre

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas