മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ചൂട് സഹിക്കാൻ കഴിയുന്നില്ലേ? ചൂട് കുറയ്ക്കാൻ ഉള്ള വഴികൾ

കേരളം വെന്തു ഉരുകുകയാണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല. അകത്തും പുറത്തും ചുട്ടുപൊള്ളുന്ന അവസ്ഥ. വീടിനകത്തു ഇരിക്കാൻ വയ്യ എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. എസി വാങ്ങാത്തവർ ചുരുക്കം. വീട് എങ്ങനെ തണുപ്പിക്കാം എന്ന് ചിന്തിച്ചു കണ്ണിൽ കാണുന്നതെല്ലാം ചെയ്‌തിട്ടും ചൂടിന് കുറവൊന്നും ഇല്ല. വീട് പണിയുന്ന സമയത്തു തന്നെ അല്പം ഒന്ന് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ചൂട് കുറക്കാവുന്നതാണ്.

 

എയർ കണ്ടീഷണറുകളെ പൂർണ്ണമായും ആശ്രയിക്കാതെ സുഖപ്രദമായ അന്തരീക്ഷം ലഭിക്കാൻ ചില ലളിതമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യാവുന്നതാണ്.

 

  • പരമാവധി ക്രോസ്സ് വെന്റിലേഷനുകൾ നൽകുന്നത് ചൂട് കുറയ്ക്കാൻ സാധ്യമാണ്. വലിയ ജനാലകളിൽ കൂടി കാറ്റ് ഉള്ളിലേക്ക് എത്തുന്നതിനാൽ ചൂടിന് ആശ്വാസം കിട്ടും. കോർണർ വിൻഡോ നൽകുന്നത് വായുവിന്റെ സുഗമമായ സഞ്ചാരത്തിന് നല്ലതാണ്.

 

  • വീട്ടിനുള്ളിൽ കുത്തിനിറച്ചു സാധനങ്ങൾ വെക്കാതെ സ്പെഷ്യസായി ഡിസൈൻ ചെയ്താൽ വായു കയറിയിറങ്ങുന്നതിന് സഹായകമാണ്. അകത്തളങ്ങൾ കഴിയുന്ന അത്ര വെളിച്ചവും വായുസഞ്ചാരമുള്ളതുമായി സൂക്ഷിക്കുക.

 

  • വലിയ ഗ്ലാസുകളിൽ നേരിട്ടുള്ള സൂര്യപ്രകാശം അവയിൽ വീഴുന്നതിന്റെ ഫലമായുണ്ടാകുന്ന ചൂട് കുറയ്ക്കുന്നതിനായി ബ്ലാക്ഔട്ട് കർട്ടനുകളും ബ്ലൈന്റുകളും ഉപയോഗിക്കാവുന്നതാണ്.

 

  • വീടിന്റെ ചുവരുകളിലും മേൽക്കൂരയിലും ഇളം നിറത്തിൽ ഉള്ള പെയിന്റുകൾ അടിക്കാം. ഇളം നിറത്തിലുള്ള പ്രതലങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ചൂട് ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുന്നു.

 

  • ഫ്ലാറ്റ് റൂഫ് പണിത ശേഷം ട്രെസ്സ് ഇട്ടു ഓട് പാകുന്നത് ചൂട് കുറയ്ക്കാൻ ഉപകരിക്കും. മേൽക്കൂര വാർക്കാതെ ട്രസ്സിട്ടു ഓടിട്ടാൽ ചൂട് നന്നേ കുറയും. സീലിങ്ങിൽ ജിപ്സം നൽകി ഫോൾസ് സീലിംഗ് ചെയ്യുന്നതും ചൂട് ഒരു പരിധി വരെ കുറയാൻ സഹായിക്കും.

 

  • പരമാവധി ഓപ്പൺ കൺസപ്റ്റ് അഥവാ തുറന്ന നയം സ്വീകരിക്കാം. ഇടഭിത്തികളുടെ എണ്ണം കുറക്കാം. തേക്കാത്ത ഭിത്തി ചൂട് കുറയ്ക്കും. സിമന്റ് ബ്ലോക്കുകൾക്കു പകരം മണ്ണിന്റെ ഇഷ്ടികയോ വെട്ടുകല്ലോ ഉപയോഗിക്കാവുന്നതാണ്. കോൺക്രീറ്റിന്റെ ഉപയോഗം കുറക്കുന്നതിനനുസരിച്ചു ചൂടും കുറയും.

 

  • ടെറസ് ഗാർഡനിങ് അഥവാ മേൽക്കൂരയിൽ ഒരു പൂന്തോട്ടം ഉണ്ടായിരിക്കുന്നത് നല്ലതാണ്. പച്ചപ്പ്‌ നേരിട്ടെത്തുന്ന സൂര്യപ്രകാശത്തെ തടസപ്പെടുത്തതിനാലും മണ്ണ് ഒരു പ്രകൃതിദത്ത ഇൻസുലേറ്ററായി പ്രവർത്തിക്കുന്നതിനാലും ചൂടിനെ ഒരു പരിധിവരെ തടസ്സപ്പെടുത്തുന്നു.

 

  • വീടിനു ചുറ്റും തണൽമരങ്ങൾ നട്ടും, ഉയരമുള്ള ചെടികളും വള്ളിച്ചെടികളും ഒക്കെ നട്ടുപിടിപ്പിക്കാവുന്നതാണ്.

 

  • ഫർണിഷിങ്ങുകളിൽ ഇളം നിറങ്ങളും കോട്ടൺ ബെഡ്ഷീറ്റുകളും അപ്ഹോൾസ്റ്ററിയും ഉപയോഗിക്കുന്നത് ആണ് നല്ലത്.

 

  • വൈദ്യുത ഉപകരണങ്ങൾ താപം സൃഷ്ടിക്കുന്നതിനാൽ ഉപയോഗമില്ലാത്തപ്പോൾ ഓഫ് ചെയ്യുക.
GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas