മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ലക്ഷ്വറി ഹോം – അകത്തളത്തിൽ അതിശയം തീർക്കുന്ന വീട്

അകത്തും പുറത്തും വ്യത്യസ്തതകൾ ഉള്ള ഹൈഏൻഡ് വീട്. ലക്ഷ്വറി ഹോം തന്നെയാണ് 6695 സ്ക്വയർഫീറ്റിൽ പണിതിരിക്കുന്നത്. മോഡേൺ ട്രോപ്പിക്കൽ അപ്പ്രോച്ച് നൽകിയാണ് ആകെ ഡിസൈൻ ചെയ്തത്. എലിവേഷനിലെ പ്രൊജക്റ്റ് ചെയ്തു നിൽക്കുന്ന ബോക്സ് ടൈപ്പ് ഡിസൈനും വുഡൻ എലമെന്റുകളും പ്രൗഢി കൂട്ടുന്നു.

 

കാർ പോർച്ചിന് മുകളിൽ പണിതിരിക്കുന്ന ഗസേബുവാണ് എലിവേഷന്റെ ഹൈലൈറ്റ്. തച്ചുശാസ്ത്ര പ്രകാരം നൽകിയ റൂഫിങ്ങും സീലിങ്ങിലെ കൊത്തുപണികളും പില്ലറും എല്ലാം പരമ്പരാഗത ശൈലിയോട് നീതി പുലർത്തുന്നുണ്ട്.എലിവേഷന്റെ മനോഹാരിതയോട് ചേർന്ന് പോകുന്ന  കോംപൗണ്ട് വാളും ഗേറ്റും വ്യത്യസ്തമാണ്. സ്പേഷ്യസ് & ഹൈഎൻഡ് ആശയമാണ് അകത്തളങ്ങളുടെ ഹൈലൈറ്റ്.

വീടിന്റെ പ്രധാനവാതിലാണ് അകത്തേക്ക് കയറുന്നതിന് മുമ്പുള്ള മറ്റൊരാകർഷണം. 5 മീറ്റർ ടോൾ സ്ട്രക്ച്ചറിൽ ഹച്ചിങ്‌ ഗ്ലാസാണ് ഡോറിന് ഉപയോഗിച്ചത്. ഇത് ഇ൦പോർട്ട് ചെയ്തതാണ്.

പ്രധാന വാതിൽ തുറന്നാൽ നേരേ നോട്ടം ചെന്നെത്തുന്നത് പൂജാമുറിയിലേക്കാണ്. തുറന്നതും വിശാലവുമായ സ്‌പേസുകളാണ് ആകെ. വുഡൻ എലമെന്റുകളാണ് ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ഇറ്റാലിയൻ മാർബിളിന്റെ പാനലിങ്ങുകളും ക്ലാഡിങ് വർക്കുകളുമെല്ലാം പ്രൗഢഗംഭീരമാക്കുന്നു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, സെൻട്രൽ കോർട്ടിയാർഡ്, ഡൈനിങ്, കിച്ചൻ, ഗസ്റ്റ് ബെഡ്‌റൂം, പാരന്റ്‌സ് റൂം എന്നിങ്ങനെയാണ് ഗ്രൗണ്ട് ഫ്ലോറിലെ സൗകര്യങ്ങൾ. 

സെൻട്രൽ കോർട്ടിയാർഡാണ് ഗ്രൗണ്ട് ഫ്ലോറിലെ മറ്റൊരു ആകർഷണീയത. നീളൻ സ്പേസുകളും പാസ്സേജുകളുമെല്ലാം വളരെ ഉപയുക്തമായ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാനാകും.

തടിയുടെ ചന്തത്തിൽ ഒരുക്കിയിരിക്കുന്ന പൂജ മുറിയും ഇതിന്റെ മുകൾ ഭാഗത്തായി കൊടുത്തിരിക്കുന്ന ബുദ്ധയുടെ റിലീഫ് വർക്കും വുഡൻ പർഗോളയുമെല്ലാം ആഢ്യത്വം പകരുന്ന എലമെന്റുകളാകുന്നു.

വലിയ ജനാലകളും ഗ്ലാസ് ഓപ്പണിങ്ങുകളുമെല്ലാം നല്ല പോലെ വായുവും വെളിച്ചവും കയറി ഇറങ്ങാൻ സഹായിക്കുന്നു. വുഡൻ സീലിങ് പാറ്റേണുകളുടെ മാസ്മരികതയാണ് മറ്റൊരു ആകർഷണം. ഫർണീച്ചറുകളായാലും ഫർണിഷിങ്ങുകളായാലും മോഡേൺ ശൈലി പിന്തുടർന്നിരിക്കുന്നത് കാണാനാകും.

മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. തടിയുടെ ചന്തമാണ് മാസ്റ്റർ ബെഡ്റൂമിന്റെ മാസ് മാസ്മരികത. മച്ചിനെ ഓർമിപ്പിക്കുന്ന സീലിങ് പാറ്റേണും ഹെഡ് റെസ്‌റ്റിലെ വുഡൻ പാനലിങ്ങും ഫ്ലോറിങ്ങും എന്നു വേണ്ട എല്ലാം തന്നെ കണ്ണിനും മനസിനും കുളിർമ നിറയ്ക്കുന്ന ഇടങ്ങളാക്കിയാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്.

5 മുറികളും വ്യത്യസ്ത തീമുകളിലും പാറ്റേണിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. മുറികളിൽ താമസിക്കുന്നവരുടെ അഭിരുചികൾ കണക്കിലെടുത്താണ് ഡിസൈൻ നയങ്ങളെല്ലാം പ്രാവർത്തികമാക്കിയിട്ടുള്ളത്.

മൂന്ന് കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തീയേറ്റർ എന്നിങ്ങനെയാണ് മുകൾനിലയിലെ സൗകര്യങ്ങൾ. പുറത്തെ കാഴ്ച ഭംഗി ആവോളം നുകരാനും അകത്തളങ്ങളിലേക്ക് ആനയിക്കാനും ഉതകുംവിധമാണ് ഡിസൈൻ ക്രമീകരങ്ങളെല്ലാം തന്നെ കൊടുത്തിട്ടുള്ളത്.

ഇവിടെ ഉടമയ്ക്ക് വേണ്ടത് ലക്ഷ്വറി ഹോം ആയിരുന്നു അതുകൊണ്ടു തന്നെ കെട്ടിലും മട്ടിലും ഏറ്റവും ഭംഗിയിലും പ്രൗഢഗംഭീരമാക്കി ഡീറ്റൈയിലിങ്ങുകൾ നൽകി ഡിസൈൻ ചെയ്ത് മനോഹരമാക്കി പണിതത് സംസ്‌കൃതി ആർക്കിടെക്റ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ സുജിത് കെ നടേഷ് ആണ്.

Architect / Engineer / Design Firm

Ar.Sujith K Nadesh

Sanskriti Architects,

Kochi

Phone – 9495959889

 

Client – Rajeev

Location – Tripunithura

Area – 6695 sqft

Bedrooms – 5

Site Area – 11 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas