
എല്ലാ നാളുകളും ദിനങ്ങളും മരം മരിക്കുന്നതിന് നല്ലതല്ല എന്നാണ് വെയ്പ്പ്. മരങ്ങൾ മുറിക്കാൻ അനുയോജ്യമല്ലാത്ത നാളുകൾ “ പാടകാരി “ നാളുകൾ എന്നാണ് അറിയപ്പെടുന്നത്. നിർമ്മാണയോഗ്യമായ മരങ്ങൾ മുറിക്കുമ്പോൾ ആണ് ഇവ നോക്കേണ്ടത്. അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം എന്നി നാളുകൾ നല്ലതല്ല എന്നാണ് പറയുന്നത്. ആഴ്ചയിൽ ബുധനും വ്യാഴവും ഉത്തമവും ഞായറും വെള്ളിയും മാധ്യമവും തിങ്കൾ, ചൊവ്വ, ശനി എന്നി ദിവസങ്ങൾ വർജ്യവുമാകുന്നു. ഓരോരോ മരങ്ങളും ഓരോരോ കാലത്താണ് മുറിക്കേണ്ടത് എന്ന് ശാസ്ത്രം പറയുന്നുണ്ട്.
അതുപോലെ തന്നെ വളർച്ച നിൽക്കുന്നതിന് മുൻപേ മരം വെട്ടാൻ പാടില്ല എന്നും പറയുന്നുണ്ട്. വളർച്ച എത്തിയ തടി മുറിക്കുമ്പോൾ അതിന്റെതായ പ്രയോജനം നമുക്ക് ലഭിക്കും. ഇനി മരങ്ങൾ മുറിക്കുമ്പോൾ മരങ്ങളോട് അനുവാദം ചോദിക്കണം എന്നും പറയുന്നുണ്ട്. അവയെ പൂജിക്കണം. ആ മരത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾക്കെല്ലാം മറ്റൊരു ഇടം കൊടുക്കണം എന്നും, മുറിക്കുന്നതിന്റെ തലേന്ന് ആണ് പൂജ ചെയ്യേണ്ടത്. തലേന്ന് രാത്രി പൂജ ചെയ്തു നേരം പുലരുമ്പോൾ മരം മുറിക്കുന്നതാണ് ഉചിതം.
ഇനി വീടിന്റെ ഏതു ഭാഗത്താണോ മരം ഉപയോഗിക്കുന്നത് അതിനും ചിട്ടവട്ടങ്ങൾ ഉണ്ട്. വൃക്ഷത്തിന്റെ കട – തല നോക്കി വേണം ഓരോ ഭാഗത്തേക്കും തിരഞ്ഞെടുക്കാൻ. വൈദഗ്ധ്യമുള്ള ആശാരിമാർക്കു ഇത് തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ടു ഇതുപോലെ ഉള്ള കാര്യങ്ങൾ അങ്ങനെ ഉള്ള ആശാരിമാരെ കൊണ്ട് ചെയ്യിക്കാം.
വീടിന്റെ പ്രധാന ഭാഗങ്ങൾക്കെല്ലാം ഗുണമേൻമയുള്ള തടികൾ നോക്കി ഉപയോഗിക്കാം. ശാസ്ത്രം പറയുന്നത് കല്പാന്തകാലത്തോളം നിലനിൽക്കുന്ന ഈടും ഉറപ്പുമുള്ള മരങ്ങൾ ഉപയോഗിക്കാം എന്നാണ്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590