മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ബെഡ്റൂമുകൾ എങ്ങനെ മനോഹരമാക്കാം?

സ്വസ്ഥമായിട്ട് ഉറങ്ങാനായുള്ളതാണ് കിടപ്പു മുറികൾ. അതുകൊണ്ടു തന്നെ വാരിവലിച്ചുള്ള ഡിസൈൻ നയങ്ങളും ആശയങ്ങളും മുറികളിൽ നൽകേണ്ടതില്ല. തിരഞ്ഞെടുക്കുന്ന നിറങ്ങൾക്കും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കണ്ണിനു അലോരസമാകാതെ വൈബ്രന്റ്‌ അല്ലാത്ത നിറങ്ങൾ വേണം. ഇങ്ങനെ ഉള്ള കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ കിടപ്പുമുറികൾ മനോഹരമാക്കാം. അതോടൊപ്പം തന്നെ അവ വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്.

 

ഒരു സാധാരണ ബെഡ്റൂമിന്റെ അളവ് 360 x 390 cm, 375 x 390 cm, 390 x 420 cm എന്നിങ്ങനെ കണക്കാക്കാം. ഈ ഒരു അളവിൽ വാഡ്രോബ് ഏരിയ കൂടി ഉൾപ്പെടുന്നതാണ്. ബെഡിനടിയിലും വാഡ്രോബിലുമായി പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ നൽകികൊണ്ട് സാധന സാമഗ്രികൾ എല്ലാം ചിട്ടയോടെ പുറത്തുകാണാതെ തന്നെ വയ്ക്കാവുന്നതാണ്. ബെഡ്‌റൂമുകളുടെ ആമ്പിയൻസ് മുറികൾക്ക് നൽകുന്ന നിറങ്ങളിലൂടെയും ഡിസൈൻ എലമെന്റുകളിലൂടെയും നിർണയിക്കാവുന്നതാണ്.

ഇളം നിറങ്ങളാണ് നല്ലത്. കോട്ടിന്റെ ഹെഡ്‌റെസ്റ്റ് വരുന്ന ഭാഗം ഹൈലൈറ്റ് ചെയ്യാവുന്നതാണ്. മുറികളിൽ നൽകുന്ന കളർ തീമിനോട് ചേർന്നുപോകുന്ന മറ്റു ഏതെങ്കിലും നിറങ്ങളോ, വാൾ പേപ്പറുകളോ, പെയ്റ്റിംഗുകളോ, ലെതർ, ജ്യുട്ട് എന്നി ഫിനിഷിങ്ങുകളിൽ വരുന്ന ഫ്രയിമുകളോ നൽകി വ്യത്യസ്തമാക്കാം. കൂടാതെ ഹെഡ്‌റെസ്റ്റിന്റെ തുടർച്ചയെന്നോണം സീലിങ്ങിലേൽക്കും ഈ പാറ്റേണുകൾ നൽകി വ്യത്യസ്തമാക്കാവുന്നതാണ്.

വാം ടോൺ തരുന്ന ലൈറ്റ് ഫിറ്റിങ്ങുകൾ തിരഞ്ഞെടുക്കാം. നമുക്ക് സന്തോഷം തരുന്ന പെയിന്റിങ്ങുകളോ ഫാമിലി ചിത്രങ്ങൾക്കോ ഭിത്തിയിൽ സ്ഥാനം കൊടുക്കാം.

 

കട്ടിൽ ആണ് പ്രധാനമായും ശ്രദ്ധകൊടുക്കേണ്ടത്. തടിയിൽ പണിയുന്ന കട്ടിലുകൾ ആണ് ഉത്തമം. ഇന്നത്തെ ഡിസൈൻ രീതികൾക്കൊത്തു ലോ ബെഡ് എന്ന ആശയം പ്രവർത്തികമാക്കാവുന്നതാണ്. ഫർണിച്ചറുകളുടെ തിരഞ്ഞെടുപ്പിലും അല്പമൊന്നു ശ്രദ്ധിക്കാം. ഓഫീസ് ടേബിളും ചെയറും ബെഡ്‌റൂമിൽ കൊടുക്കാം.

വിശാലമായ ജനൽ നല്കുന്നതിനൊപ്പം തന്നെ ബേ വിൻഡോ എന്ന എലെമെന്റിനും സ്ഥാനം കൊടുക്കാവുന്നതാണ്. സ്വസ്ഥമായി ഇരുന്നു വായിക്കാനും വിശ്രമിക്കാനും എല്ലാം ഈ സ്‌പേസ് ഉപയോഗിക്കാവുന്നതാണ്. തടിയുടെ ഫിനിഷിങ് നൽകി കുഷ്യനും കൊടുത്തുകൊണ്ട് ബേ വിൻഡോകൾ മനോഹരമാക്കാം.

ഫർണിഷിങ്ങുകളിലും മനോഹരങ്ങളായ ഡിസൈനുകൾ പരീക്ഷിക്കാവുന്നതാണ്. കർട്ടനുകളും കുഷ്യനുകളും പില്ലോ കവറിലും മാട്രസ്സിലും കംഫർട്ടറിലുമെല്ലാം പുതുമ കൊണ്ടുവരാൻ ശ്രമിക്കുകയും അതോടൊപ്പം തന്നെ ഇവ മെയിന്റയിൻ ചെയ്യുകയും വേണം.

ഫ്ലോറിൽ റഗുകളോ കാർപെറ്റുകളോ ഇടാവുന്നതാണ്. ഫ്ലോറിങ്ങിനു ടൈലോ ഗ്രാനൈറ്റോ ഒക്കെ ഉപയോഗിക്കാം. ഇത്രയൊക്കെ ചെയ്‍തിട്ട് മുറി അലങ്കോലമാക്കി ഇട്ടാൽ മുറിയുടെ ഭംഗിയും സ്വാഭാവികതയും നഷ്ടപ്പെടുകയും ശാന്തമായി ഉറങ്ങാനും സാധിക്കില്ല. അതുകൊണ്ടു തന്നെ വളരെ ചിട്ടയോടെ ചെയ്യുന്ന ക്രമീകരണങ്ങൾക്കൊപ്പം തന്നെ അവയുടെ പരിപാലനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas