മലപ്പുറം കൊണ്ടോട്ടിയിൽ 8000 സ്ക്വയർഫീറ്റിൽ സ്ഥിതി ചെയ്യുന്ന വാസ്തുശില്പ വിസ്മയം ആണ് ഈ വീട്. അറ്റിക്സ് ആർക്കിടെക്റ്റ്സാണ് ഈ വീടിനെ ഏറ്റവും ആഡംബരത്തോടെയും സൗകര്യങ്ങളോടെയും ഡിസൈൻ ചെയ്തത്. 1 ഏക്കറിലാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. 5 കോടിയാണ് വീടിന്റെ ബഡ്ജറ്റ്. സൈറ്റിൽ പഴയ വീട് ഉണ്ടായിരുന്നു. വീട് നിന്നിരുന്ന ഭാഗം താഴ്ന്നിട്ടും പിറകിലേക്കുള്ള പ്ലോട്ട് ഉയർന്നിട്ടുമാണ് ഉണ്ടായിരുന്നത്. കാലത്തിനൊത്തുള്ള സൗകര്യങ്ങൾ പഴയ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പുതിയതൊന്ന് പണിയുവാൻ തീരുമാനിച്ചു.
പ്ലോട്ടിന്റെ സ്വാഭാവികതയെ മാറ്റി മറിക്കാതെ തന്നെ റോഡിൽ നിന്നും കാഴ്ച ഭംഗി ലഭിക്കത്തക്ക വിധത്തിൽ ഡിസൈൻ ഡെവലപ്പ് ചെയ്തു. ഇവിടെ വീട്ടുടമ ഒരു രാഷ്ട്രീയക്കാരനും ബിസിനസ് മാനും ആണ്. അതുകൊണ്ടുതന്നെ വരുന്ന അതിഥികളുടെ എണ്ണവും വളരെ കൂടുതൽ ആണ്. ഈ ഒരു കാര്യത്തിന് മുൻഗണന കൊടുത്തുകൊണ്ടാണ് വീടിന്റെ ആകെ ഡിസൈൻ. അഥിതികൾക്കും വീട്ടുകാർക്കും ഉള്ള സ്വകാര്യതയെ കണക്കിലെടുത്തുകൊണ്ടാണ് പാർക്കിംഗ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ആർക്കിടെക്റ്റ് ഇവിടെ നടപ്പിലാക്കിയത്.
മനോഹരമായ ലാൻഡ്സ്കേപ്പിങ് തന്നെയാണ് എലിവേഷന്റെ ഭംഗി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നത്. കോബിൾ സ്റ്റോൺ പാകിയ നടപ്പാതയും ഹരിതാഭയും ഭംഗിയാണ്. ഗേറ്റ് കടന്നു കയറി വരുമ്പോൾ ഗസ്റ്റുകൾക്കായി പ്രത്യേകം കാർ പാർക്കിങ് വരെ കൊടുത്തു. പ്ലോട്ടിന്റെ ഉയരവ്യത്യാസം കാർ പാർക്കിങ് ആക്കി മാറ്റിയെടുത്തു. ഈ പാർക്കിങ് സ്പേസിന്റെ മുകളിൽ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. എത്ര കാർ വേണമെങ്കിലും പാർക്ക് ചെയ്യാനുള്ള സംവിധാനം ലാൻഡ്സ്കേപ്പിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഇവ കൂടാതെ മുകളിൽ രണ്ടു കാർ പാർക്കിങ് സ്പേസ് കൂടി ഉൾപ്പെടുത്തിയാണ് എലിവേഷൻ ഡിസൈൻ.
വീട്ടിലേക്ക് നടന്നു അടുക്കുമ്പോൾ ആദ്യം കണ്ണിലുടക്കുന്നതു വിശാലമായ ഓപ്പൺ ലിവിങും അതിനു മുകളിലായി നൽകിയിരിക്കുന്ന ഗസ്റ്റ് ബെഡ്റൂമും ആണ്. ഈ ഓപ്പൺ സ്പേസിൽ നിന്ന് തന്നെയാണ് ബെഡ്റൂമിലേക്കുള്ള സ്റ്റെയറും. റോഡിൽ നിന്നും കാഴ്ച ലഭിക്കുന്നതിന് വേണ്ടിയാണ് നീളൻ സ്പേസിൽ ഇങ്ങനൊരു ഡിസൈൻ ചെയ്തത്. വരുന്ന അഥിതികൾക്കു താമസിക്കണമെങ്കിൽ ഈ ബെഡ്റൂം ഉപയോഗിക്കാം.
വീടിന്റെ സ്ട്രക്ച്ചറിൽ നിന്നും വീണ്ടും ഒരു എക്സ്റ്റൻഷൻ നൽകിയത് ഭംഗിക്കും അതോടൊപ്പം തന്നെ മഴപെയ്യുമ്പോൾ വെള്ളം അകത്തേക്ക് കയറുന്നതിനു തടയിടുകയും ചെയ്യുന്നു. ഈ ഒരു രീതി അവലംബിച്ചതിനാൽ ഭംഗിക്കൊപ്പം ഉപകാരപ്രദമാവുകയും ചെയ്യുന്നു. തെക്കു പടിഞ്ഞാറു ആയതുകൊണ്ട് തന്നെ നല്ലപോലെ കാറ്റ് ഇവിടെക്കെത്തും. പച്ചപ്പിന്റെ മനോഹാരിത ലാൻഡ്സ്കേപ്പിന്റെ തുടർച്ചയെന്നോണം വീട്ടകങ്ങളിലേക്കും എത്തിക്കുന്നുണ്ട്.
വീടിന്റെ എൻട്രൻസ് വരുന്ന ഭാഗത്തെ സിറ്റൗട്ടിനോട് കണക്റ്റ് ചെയ്തു കൊണ്ട് നീളത്തിൽ സിറ്റിംഗ് സൗകര്യങ്ങൾ കൂടി കൊടുത്തു. നീളത്തിൽ തന്നെ ഡിസൈൻ ചെയ്ത സ്റ്റെപ്പുകളും, വിശാലമായ സ്പേസും പ്രത്യേകതയാണ്. ഇറ്റാലിയൻ മാർബിളാണ് ഫ്ലോറിങ്ങിനു ഭംഗിയും ഉറപ്പും തരുന്നത്. കോർട്യാർഡുകളാൽ സമൃദ്ധമാണ് വീട് എന്ന് തന്നെ പറയാം. പ്രധന വാതിലിനോട് ചേർന്ന് തന്നെ താഴേക്കു മനോഹരമായ ഒരു സ്പേസ് കാണാം. ഈ സ്പേസിലൂടെ ചെന്നെത്തുന്നത് വലിയൊരു മുറ്റത്തേക്കാണ്.
പ്ലോട്ടിന്റെ ഉയരവ്യത്യാസം നിലനിർത്തിക്കൊണ്ടു തന്നെ ഡ്രൈവറുടെ റൂം, ഇലക്ടിക് റൂം, ജെനെറേറ്റർ എന്നിങ്ങനെ ഒരു സ്റ്റെപ്പ് താഴ്ത്തി ഡിസൈൻ ചെയ്തു. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ കണ്ണിൽ ഉടക്കുന്നത് വലിയ വാതിലാണ്. തേക്കിൻ തടിയിലാണ് വാതിൽ തീർത്തിട്ടുള്ളത്. ഒറ്റ പാളിയിലാണ് വാതിൽ ഡിസൈൻ.
ഇടനാഴിയെ ഓർമ്മിപ്പിക്കുന്ന പാതയിലൂടെയാണ് അകത്തളത്തിന്റെ മനോഹാരിതയിലേക്കു എത്തുന്നത്. പാതയുടെ ഒരു വശത്തു കോർട്യാർഡും മറുവശത്തു ഫോർമൽ ലിവിങുമാണ്. കോർട്യാർഡിലേക്കുള്ള കാഴ്ചക്കായി പ്യുവറ്റഡ് വിൻഡോ ആണ്. ആവശ്യം ഉള്ളപ്പോൾ തുറക്കുകയും അടക്കുകയും ചെയ്യാൻ സാധ്യമാണ്. ലൂവർ വിൻഡോ ആയതുകൊണ്ട് തന്നെ എയർ ഫ്ലോ കൃത്യമായി എപ്പോഴും ഉണ്ടാവുകയും ചെയ്യും.
സ്ലൈഡിങ് ഡോറാണ് ഫോർമൽ ലിവിലങ്ങിലേക്കുള്ള പ്രവേശനത്തിന്. ടഫൻറ് ഗ്ലാസ്സാണ് ഡോറിന്. വുഡൻ ഫ്ളോറിങ്ങാണ് ഇവിടെ ഹൈലൈറ്റ്. പഴയ വീട്ടിൽ ഉണ്ടായിരുന്ന തടി പുനരുപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തത്. ഈട്ടിയും തേക്കും ആണ് മെറ്റീരിയൽ. വുഡൻ സീലിങ്ങും പാനലിങ് വർക്കുകളും ഫോട്ടോ ഫ്രെയിമുകളും എല്ലാം ഇവിടെ ആംബിയൻസ് നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.
വിശാലമായ ഡൈനിങ് സ്പേസാണ് ഇവിടത്തെ ഒരു ഫോക്കൽ പോയിന്റ് എന്ന് തന്നെ പറയാം. ഡൈനിങ്ങിന്റെ എക്സ്റ്റൻഷൻ ആയി കോർട്യാർഡും ഇവിടെ ഉണ്ട്. പുറത്തെ കാഴ്ചഭംഗിയെ ഉള്ളിലേക്കെത്തിക്കുന്ന ഓപണിങ്ങും കൂടി ആകുമ്പോളാണ് ഇവിടം വിശാലമാകുന്നത്. ഡൈനിങ് സ്പേസ് ഫ്ലോറിങ്ങിൽ മൊറോക്കോൺ ടൈൽ വിരിച്ചാണ് ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഡൈനിങ്ങിന്റെ ക്രമീകരണം. മുകൾ നിലയിലെ അപ്പർ ലിവിങ്ങിൽ നിന്ന് കണക്റ്റിവിറ്റി സാധ്യമാകും വിധമാണ് ഡിസൈൻ.
മഴയും വെയിലും വിരുന്നെത്തുന്ന കോർട്യാർഡ് പ്രത്യേകതയാണ്. ഡെക് വുഡ് ഫ്ളോറിങ് ആണ്. ഹരിതാഭ നിറച്ചിരിക്കുന്നു ഇവിടം. ഗ്ലാസും സെക്യൂരിറ്റിക്ക് വേണ്ടി സിഗ്സാഗ് മോഡൽ റൂഫിങ്ങും ആണ്. ഇതൊരു ഡിസൈൻ എലെമെന്റായി കൂടി വർത്തിക്കുന്നു.
സ്വകാര്യത ഉറപ്പാക്കിയാണ് ഫാമിലി ലിവിങ് ഡിസൈൻ. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ പാറ്റിയോ സ്പേസിലേക്ക് ഇറങ്ങാം. ടഫൻഡ് ഗ്ലാസിന്റെയും ജാളി വർക്കിന്റെയും മനോഹാരിതയിൽ റൂഫിങ് ചെയ്തിരിക്കുന്നു. ഫാമിലി ഗാർഡൻ സ്പേസിൽ നിന്നെത്തുന്ന ആമ്പിയൻസ് ലിവിങ്ങിനെ സദാ പോസിറ്റിവിറ്റി ഉള്ള സ്പേസാക്കുന്നു.
വീതിയുള്ള ഉയരം കുറഞ്ഞ സ്റ്റെയർ കേസാണ് ആകർഷണീയത. സ്റ്റെപ്പ് കയറി ലാൻഡിംഗ് സ്പേസ് കൂടി കൊടുത്തതിനു ശേഷമാണ് അപ്പർ ലിവിങ്ങിലേക്കു എത്തുന്നത്. സ്റ്റീൽ സ്ട്രക്ച്ചറും ടഫൻഡ് ഗ്ലാസുമാണ് സ്റ്റെയറിന്റെ ഭംഗി. ഗ്ലാസിന്റെ ഓപ്പണിങ്ങുകളും ഡബിൾ ഹൈറ്റുമെല്ലാം ഇവിടെയും വിശാലമാക്കുന്നുണ്ട്. അപ്പർ ലിവിങ് കൂടാതെ മൂന്നു ബെഡ്റൂമുകൾ കൂടി മുകൾ നിലയിൽ കൊടുത്തു. താഴെ നിലയിലെ സൗകര്യവും ആഡംബരവും എല്ലാം മുകൾ നിലയിലെ ബെഡ്റൂമുകൾക്കും കൊടുത്തു.
മുകളിലും താഴെയുമായി 7 ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. താഴെ നിലയിലെ മാസ്റ്റർ ബെഡ്റൂം എലഗന്റ് ലുക്ക് പ്രദാനം ചെയ്യും വിധമാണ് ഡിസൈൻ. ഇവിടെ ആകർഷണീയത ഗ്ലാസ്സും വുഡും കോമ്പിനേഷനിൽ നൽകിയ വാഡ്രോബ് യൂണിറ്റാണ്. ഗ്ലാസ് ഉപയോഗിച്ചതുകൊണ്ടു തന്നെ മുറിയിൽ വിശാലത അനുഭവപ്പെടുകയും ചെയ്യുന്നു. ആധുനിക സൗകര്യങ്ങൾ എല്ലാം കൊടുത്തുകൊണ്ടാണ് മുറികൾ സജ്ജീകരിച്ചിട്ടുള്ളത്. ഫാമിലി യാർഡിലേക്കു മിഴി തുറക്കുന്ന മനോഹരമായ ബേ വിൻഡോയും കൊടുത്തു. നിറയെ കാറ്റും വെളിച്ചവും കടന്നെത്തുന്നതിനാൽ മുറിയിൽ സദാ കുളിർമ്മ അനുഭവപ്പെടുന്നു. കോട്ടിന്റെ ഹെഡ്റെസ്റ്റ് ലെതർ ഫിനിഷിലാണ്. ഫ്ലോറിങ്ങിനു പഴയ വീട്ടിലെ തടി തന്നെ പുനരുപയോഗിച്ചു.
ഇനി അടുക്കളയിലേക്കെത്തിയാൽ ഓപ്പൺ കിച്ചൻ ആണ്. വർക്കിങ് കിച്ചനും ഡ്രൈ കിച്ചനും കൊടുത്തു. ഡൈനിങ്ങിലേക്കുള്ള ആവശ്യത്തിന് മാത്രം ആണ് ഡ്രൈ കിച്ചൻ ഉപയോഗിക്കുന്നത്. ബാക്കി എല്ലാം വർക്കിങ് കിച്ചണിൽ ആണ് ചെയ്യുന്നത്. ഡൈനിങ്ങിന്റെ ഭാഗത്തേക്കും ലിവിങ്ങിന്റെ ഭാഗത്തേക്കും ഓപ്പണിങ് നൽകിയാണ് കിച്ചന്റെ ക്രമീകരണം. ഒരു ബേ വിൻഡോ കൂടി നൽകി കോർട്യാർഡിലേക്കുള്ള കാഴ്ചയും സാധ്യമാക്കി. കബോർഡുകൾക്കു HDHMR BOARD ആണ്. കൗണ്ടർ ടോപ്പിനു ക്വാർട്സ് വിരിച്ചു.
ഇങ്ങനെ 8000 സ്ക്വയർഫീറ്റിൽ എല്ലാ ആഡംബരങ്ങളും ആവശ്യങ്ങളും കോർത്തിണക്കി ആർകിടെക്ച്ചർ വിസ്മയം തീർത്ത ഒരു പ്രൊജക്റ്റ് ആണ് ഇതെന്ന് നിസംശയം പറയാം.
Architect / Engineer / Design Firm
Attiks Architecture
Calicut
Phone – 8589022307
Client – Mr. Kabeer
Location – Kondotty
Area – 8000 sqft
Site Area – 1 acre
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590