മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ചിത്രം വരച്ചതുപോലൊരു വീട്

പ്രകൃതിയോട് ഇഴകിച്ചേർന്ന് നിൽക്കുന്ന എലിവേഷനും പ്രകൃതി ഭംഗി വിരുന്നെത്തുന്ന അകത്തളങ്ങളും ആണ് ഈ വീടിനെ മനോഹരമാക്കുന്നത്.

dhome-preferred-magazine

സമാധാന അന്തരീക്ഷമുള്ള ഗ്രാമ്യഭംഗിയുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തുകയും അതിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ ഉള്ള ഡിസൈൻ ക്രമീകരണങ്ങൾ അകത്തും പുറത്തും നൽകിക്കൊണ്ടാണ് ശിൽപി ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ വീടിന്റെ രൂപഭംഗിയ്ക്കും പ്രകൃതിയുടെ സൗന്ദര്യത്തിനും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് വീടിന്റെ കോംബൗണ്ട് വാൾ മുതൽ ഡിസൈൻ ചെയ്തിട്ടുള്ളത്.

ശാന്തത നിറയുന്ന ഇടമായതുകൊണ്ടുതന്നെ ഉൾത്തളങ്ങളിലേക്കും ഈ ശാന്തത അനായാസം കൊണ്ടുവരാനായി. തുറന്ന ഇടങ്ങളും ലളിതമായ അലങ്കാരങ്ങളും മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രകൃതിയുടെ വിശാലതയിലേക്ക് അടുത്തറിയുന്ന ഇടങ്ങൾതന്നെയാണ് ഈ വീടിന്റെ പ്രത്യേകത. പ്രകൃതിയോട് ഇഴകിച്ചേർന്ന് നിൽക്കുന്ന എലിവേഷനും പ്രകൃതി ഭംഗി വിരുന്നെത്തുന്ന അകത്തളങ്ങളും ആണ് ഈ വീടിനെ മനോഹരമാക്കുന്നത്. ഭംഗിയുള്ള ഒരു പൂളും ഗസേബുവും നൽകിയിട്ടുണ്ട്. വിഷ്വൽ ഇ൦പാക്റ്റ് കൊണ്ടുവരുന്നതിനും വീടിന്റെ കാഴ്ചഭംഗി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

ഇന്റീരിയറിലേക്കെത്തിയാൽ ഓപ്പൺ നയങ്ങളാണ് പ്രൗഢഗംഭീരങ്ങളായി നിലകൊള്ളുന്നത്. ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസിലേക്കുള്ള തുടർച്ച വളരെ ഉപയുക്തമായിത്തന്നെ കൊണ്ടുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. വിശാലമായ സ്പേസുകളിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് ചെന്നെത്താൻ ഒരുക്കിയ സംവിധാനങ്ങൾ ഇന്റീരിയറിന്റെ ആംപിയൻസ് നിർണയിക്കുന്നു.

ഫ്ലോറിങ് പാറ്റേണുകൾ, സീലിങ്, കാബിനറ്റുകൾ, പാനലിങ്ങുകൾ എന്നിവയുടെ തടിയുടെ സാന്നിധ്യം മറ്റു ഡിസൈൻ എലമെന്റുകളോടും വെൺമയോടും നീതി പുലർത്തിക്കൊണ്ട് ഊഷ്മളത പ്രദാനം ചെയ്യുന്നു. ഇവിടെ ഓരോ സോണുകളിലേക്കും ഉള്ള ഇടങ്ങൾ വേർതിരിക്കപ്പെടുന്നതിനാൽ മേൽക്കൂര കാസ്കേഡുകളുടെ ബാഹ്യഭംഗി പ്ലാനിൽ പ്രതിഫലിക്കുന്നത് കാണാം.

ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും പുറത്തെ പ്രകൃതിയുടെ ക്യാൻവാസിലേക്ക് ചെന്നെത്താൻ സാധ്യമാകുന്ന ക്രമീകരണങ്ങൾ നൽകിയതാണ് അകത്തളങ്ങളുടെ ശ്രദ്ധേയമായ സവിശേഷത.

ഫാമിലി ലിവിങ്ങിൽ ഭിത്തിയുടെ ഒരു ഭാഗത്ത് കുടുംബാംഗങ്ങളുടെ ഫോട്ടോ കൊളാഷ് നൽകിയത് കാഴ്ച ഭംഗി ആകർഷിക്കുന്നു.

കാറ്റും വെട്ടവും കയറിയിറങ്ങുന്നതിനാൽ ഓരോ സ്പേസിലും പോസിറ്റീവ് എനർജി നമുക്ക് അനുഭവേദ്യമാകും. ലളിതമായ ഡിസൈൻ എലമെന്റുകളും ആർട്ടിഫാക്റ്റുകളും എല്ലാം ഇന്റീരിയറിന്റെ ആകെ ഭംഗിയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. പകൽ സമയങ്ങളിൽ ലൈറ്റിന്റേയോ ഫാനിന്റേയോ ആവശ്യകത വരുന്നില്ല.

എലഗന്റ് ഫോമിലാണ് കിടപ്പുമുറികളുടെയെല്ലാം ക്രമീകരണം. വുഡൻ ഫ്ലോറിങ്ങും മാർബിൾ ഫ്ലോറിങ്ങുമെല്ലാം മുറികളുടെ ഭംഗി കൂട്ടുന്നുണ്ട്. വലിയ ജനാലകൾ മറ്റെല്ലാ സ്പേസുകളിലും നൽകിയതുപോലെ തന്നെ എവിടേയും കൊടുത്തു. വാഡ്രോബ് യൂണിറ്റും ഡ്രസിങ് യൂണിറ്റുമെല്ലാം മുറികൾ ഉപയോഗിക്കുന്നവരുടെ അഭിരുചികൾക്കൊത്ത് ഡിസൈൻ ചെയ്തു.

ഇങ്ങനെ വീട്ടുകാരുടെ സംതൃപ്തിക്കും സമാധാനത്തിനും ഒരു കോട്ടവും വരാതെയുള്ള പ്ലാൻ തന്നെയാണ് ശിൽപി ഇവർക്കായി നൽകിയത്. അതുകൊണ്ടുതന്നെ ശാന്തവും സുന്ദരവുമായ വീട്ടിൽ സമാധാനത്തോടെ നിൽക്കാനും കഴിയുന്നു എന്ന് വീട്ടുകാരും പറയുന്നു.

Architect / Engineer / Design Firm

Ar.M M Jose

Mindscape Architects

Kanjirappally

Phone  – 9447659970

office@msa.org.in

 

Client                    – Mr. Sajan Mani

Location               – Thodupuzha

Area                      – 7619 sqft

Site Area              – 3 Acre

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas