പരമ്പരാഗതമായി കിട്ടിയ ഒരേക്കർ ഭൂമിയിലാണ് രാജീവും കുടുംബവും അതിമനോഹരമായി പരമ്പരാഗത ശൈലി തന്നെ കൂട്ടിയിണക്കികൊണ്ടു വീട് പണിതത്. പ്ലോട്ടിൽ നിറയെ മരങ്ങളും പഴയ തറവാട് വീടും ഉണ്ടായിരുന്നു. പഴയ വീട് പൊളിച്ചു അതെ പൊസിഷനിൽ തന്നെ ആണ് പുതിയ വീടിന്റെ നിർമ്മിതി.
പുതിയ വീടിന്റെ നിർമ്മിതിക്ക് ആവശ്യമായ ചില മരങ്ങൾ മുറിച്ചു എന്നല്ലാതെ നില നിന്നിരുന്ന മരങ്ങൾ എല്ലാം അതേപടി ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കികൊണ്ടു തന്നെ നിലനിർത്തി. എലിവേഷനെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് നിറഞ്ഞു നിൽക്കുന്ന ഈ പച്ചപ്പ് തന്നെയാണ്.
രണ്ടു തട്ടായിട്ടാണ് പ്ലോട്ട് നിലനിന്നിരുന്നത്. വീടിരിക്കുന്ന ഭാഗത്തു നിന്ന് മണ്ണിട്ട് താഴേക്കു സ്ലോപ് കൊടുത്തു കൊണ്ട് സ്റ്റെപ്പ് നൽകി. വീടിരിക്കുന്ന ഭാഗം ഒരു തട്ടിലും ലാൻഡ്സ്കേപ്പ് നിലകൊള്ളുന്നത് രണ്ടാമത്തെ തട്ടിലുമാക്കി. പഴയ വീടിനോടു ചേർന്ന് ഉണ്ടായിരുന്ന തൊഴുത്ത് പൊളിക്കാതെ തന്നെയാണ് പുതിയ വീടും പണിതിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആദ്യം രണ്ടു നില വീടാണ് പ്ലാൻ ചെയ്തിരുന്നതു പിന്നീട അത് മാറ്റി ഒരു നില വീട് മതി എന്ന ധാരണയിൽ എത്തിച്ചേർന്നു. എല്ലാ സ്പേസും പരമാവധി ഉപയോഗപ്രദമാക്കണം എന്ന ആവശ്യത്തിനുപുറത്താണ് ഒരു നില വീടാക്കി മാറ്റിയത്.
നീളത്തിൽ ഉള്ള വരാന്തയാണ് എലിവേഷനിലെ ആകർഷണം. നീളൻ വരാന്തയുടെ ഇടതു വശത്തായിട്ടാണ് കാർപോർച്ച് കൊടുത്തത്. നീളൻ വരാന്തയിൽ നിന്ന് ഡ്രോയിങ് റൂമിലേക്ക് ആണ് കയറുന്നത്. ഡ്രോയിങ് റൂമിന്റെ ഇടതു വശത്തായിട്ടാണ് സിറ്റിംഗ് സൗകര്യം നൽകിയിട്ടുള്ളത്.
വീടിന്റെ അകത്തു നടുവിലായി മനോഹരമായ ഒരു സെൻട്രൽ കോർട്ടിയാർഡ് ഉണ്ട്. ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും സ്റ്റഡി സ്പേസിൽ നിന്നുമെല്ലാം കാഴ്ച ഭംഗി ലഭിക്കത്തക്ക വിധത്തിൽ ആണ് കോർട്ടിയാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
അകത്തളത്തിൽ ഒരു ഫോക്കൽ പോയിന്റ് തന്നെയാണ് ഈ കോർട്ടിയാർഡ്. കോർട്ട്യാർഡ് ഉൾകൊള്ളുന്ന വരാന്തയിൽ വെർട്ടിക്കൽ പർഗോള നൽകി ഡിവിഷൻ ചെയ്തു. കോർട്ട്യാർഡിനു അഭിമുഖമായി പ്രയർ ഏരിയയും കൊടുത്തു.
പരമ്പരാഗത ശൈലിയുടെ മനോഹാരിത വിളിച്ചോതുന്ന ഒരു ചുവർ ചിത്രകല ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം. വനഭോജനം എന്ന തീം ആധാരമാക്കി ഒരു ആർട്ടിസ്റ്റിനെകൊണ്ടു വരപ്പിച്ചതാണ് മ്യൂറൽ പെയിന്റിംഗ്. കോർട്ട്യാർഡിനു അഭിമുഖമായ വരാന്തയിൽ ആണ് പെയിന്റിംഗ്.
കോർട്ട്യാർഡിനു ചുറ്റും നൽകിയിട്ടുള്ള വരാന്തയിൽ നിന്നാണ് ബെഡ്റൂമുകളിലേക്കും പ്രേവേശനം നൽകിയിട്ടുള്ളത്. അറ്റാച്ചഡ് ബാത്റൂമ്മോടുകൂടിയ നാല് ബെഡ്റൂമുകളാണ് ഉള്ളത്.
ഡൈനിങ്ങിനെയും കിച്ചനെയും വേർതിരിക്കുന്നത് വാഷ് ഏരിയ ആണ്. മോഡേൺ കൺസെപ്റ്റ് ആണ് അടുക്കളയ്ക്ക്. സെക്കന്റ് കിച്ചനും കൊടുത്തു. കൂടാതെ വിറകു ധാരാളമായി ലഭിക്കുന്നതിനാൽ അടുപ്പ് ഉൾപ്പെടുന്ന വർക്കിങ് കിച്ചനും കൂടി നൽകിക്കൊണ്ടാണ് കിച്ചൻ പൂർത്തിയാക്കിയത്.
തേക്കിന്റെ ചന്തമാണ് ഇന്റീരിയറിലെ എടുത്തു കാണിക്കേണ്ട ഒന്ന്. മറൈൻ പ്ലൈ, വെനീർ ഒന്നും തന്നെ ഉപയോഗിക്കാതെ മുഴുവൻ തേക്കിലാണ് തീർത്തിരിക്കുന്നത്. എലിവേഷൻ സ്ലോപ് ആയതുകൊണ്ട് തന്നെ ആറ്റിക് സ്പേസ് ലഭ്യമായി. അങ്ങനെ ഫസ്റ്റ് ഫ്ലോർ സ്പേസിൽ ലൈബ്രറിയും ഒരു ടോയ്ലെറ്റും കൂടി ഉൾപ്പെടുത്തി.
4200 സ്ക്വയർഫീറ്റിൽ പരമ്പരാഗത ശൈലി പിന്തുടർന്ന് കാലാതീതമായ ആശയങ്ങളും അലങ്കാരങ്ങളും കൊടുത്തുകൊണ്ട് ഒരേക്കർ വരുന്ന പ്ലോട്ടിൽ ഡിസൈൻ ചെയ്ത വീട് ആരെയും ആകർഷിക്കും.
Architect / Engineer / Design Firm
Anoop Kumar . C.A
Planet Architecture,
Changanacherry
Phone – 9961245604
Client – Rajeev
Location – Mannar, Parumala
Area – 4200 sqft
Site Area – 1 Acre
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590