“എന്നെ അറിയില്ലെങ്കിലും ഈ വീട് എല്ലാവർക്കും അറിയാം” വീട്ടുടമ ശിഹാബ് വടക്കേകാട് പറയുന്നു.
വളരെ വ്യത്യസ്തമായ ആശയവുമായി വീട് നിർമ്മിക്കണം എന്ന് പറഞ്ഞു വന്ന ക്ലൈന്റ്, നിർമ്മിക്കാം എന്ന് ഉറപ്പു കൊടുത്തിട്ടും നാട്ടിൽ നിർമ്മിക്കാൻ സാധ്യമാണോ? എന്നതായിരുന്നു അവരുടെ സംശയം. അതിനുള്ള ഉത്തരമാണ് ഈ വീട്.
“2013 ൽ ഒരു മാഗസിനിൽ നിർമ്മാൺ ഡിസൈൻസിന്റെ ഒരു റെനോവേഷൻ പ്രൊജക്റ്റ് കണ്ടു ഇഷ്ടപ്പെടുകയും നിർമ്മാൺ ഡിസൈൻസിന്റെ നമ്പർ സേവ് ചെയ്തു വച്ചെങ്കിലും ആ സമയത്തു ഒന്നും തന്നെ വീട് പണിയുന്നതിനുള്ള തീരുമാനം എടുത്തിരുന്നില്ല. പിന്നീട് നിർമ്മാൺ ഡിസൈൻസിന്റെ പ്രോജക്റ്റുകൾ പോയി കാണുകയും കണ്ടതെല്ലാം ഇഷ്ടപ്പെട്ടു തിരിച്ചു പോരുകയുമായിരുന്നു” ക്ലൈന്റ് പറയുന്നു. 2015 ലാണ് വീട് പണിയാൻ ഉള്ള തീരുമാനത്തിലേക്ക് വരുന്നതും വീണ്ടും നിർമ്മാണിനെ സമീപിക്കുകയും ചെയ്യുന്നത്.
കർവ് ആകൃതിയിൽ ഫ്ളോയിങ് ഫോം ഡിസൈൻ പാറ്റേണിൽ ചെയ്തിരിക്കുന്ന റൂഫിങ് സംവിധാനമാണ് എലിവേഷനിലെ ഹൈലൈറ്റ്. 53 സെന്റ് പ്ലോട്ടിലാണ് 5380 സ്ക്വയർഫീറ്റിൽ ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. വിശാലമായ ലാൻഡ്സ്കേപ്പും ചുറ്റിനും നിറയുന്ന പച്ചപ്പും തന്നെയാണ് വീടിന്റെ ആമ്പിയൻസ്. റോഡ് ലെവലിൽ നിന്നും അല്പം ഉയർന്നു നിൽക്കുന്ന പ്ലോട്ട് ആയതു കൊണ്ട് തന്നെയാണ് ഫ്ളോയിങ് ഡിസൈൻ പാറ്റേണിൽ റൂഫ് ചിട്ടപ്പെടുത്തിയത്. കാറ്റിന്റെ ഗതിയും കാലാവസ്ഥയും എല്ലാം കണക്കിലെടുത്തു കൊണ്ടുതന്നെയാണ് ഡിസൈൻ സ്വീകരിച്ചിട്ടുള്ളത്.
പ്ലോട്ടിന്റെ ലെവൽ അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടാണ് ഡ്രൈവ് വേയും വാക് വേയും കൊടുത്തത്. ഏതു ഭാഗത്തു നിന്ന് നോക്കിയാലും കാഴ്ചഭംഗി ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് എലിവേഷന് ഇങ്ങനെ ഒരു ഡിസൈൻ നയം സ്വീകരിച്ചത്.
കോമ്പൗണ്ട് വാളിന്റെ എഡ്ജിലൂടെ ചെടികൾ നട്ടു പിടിപ്പിച്ചത് സ്വകാര്യത ഉറപ്പാക്കുന്നതിന് കൂടിയാണ്. വീട്ടിലേക്കു കയറി വരുമ്പോൾ ഇടത്തു ഭാഗത്തായി കൃഷിക്കുള്ള സ്ഥലം കൂടി കൊടുത്തു. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്ന സ്ഥലം കൂടിയാണ് ഇത്. ആ സ്ഥലം അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടാണ് ലാൻഡ്സ്കേപ്പ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്.
എർത്തി തീമിനോട് ചേർന്ന് പോകുന്നതാണ് എലിവേഷനിലെ കളർ കോമ്പിനേഷൻ. പോർച്ചിൽ നിന്നും നേരെ മഴയും വെയിലും കൊള്ളാതെ സിറ്റൗട്ടിലേക്ക് കയറാൻ ഉതകും വിധമാണ് ഡിസൈൻ കൊടുത്തത്. സ്പേഷ്യസ് ആയ സിറ്റൗട്ടിൽ ഇരുന്നുകൊണ്ട് തന്നെ ലാൻഡ്സ്കേപ്പിലേക്കും റോഡിലെ കാഴ്ചകളിലേക്കും ചെന്നെത്താം.
അകത്തേയും പുറത്തേയും കാഴ്ചകളെ ബന്ധിപ്പിക്കുന്ന മേഖലകളാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ക്ലൈന്റ് എൻ ആർ ഐ ആയതുകൊണ്ടും വീട്ടിൽ നിൽക്കാൻ കഴിയാത്തതുകൊണ്ടും സെൻസർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഡീറ്റൈലിങ്ങുകൾ കൂടി കൊടുത്തുകൊണ്ട് ആണ് എല്ലാം ചെയ്തിട്ടുള്ളത്.
സിറ്റൗട്ടിൽ നിന്നും നേരെ കയറുന്നതു ഫോയറിലേക്കാണ്. ഫോയറിൽ നിന്നും നേരെ കയറുന്നത് ഫോർമൽ ലിവിങ്ങിലേക്ക് ആണ്. ഫോയറിന്റെ വലതു വശം ചേർന്ന് തന്നെയാണ് ഫാമിലി ലിവിങും. ഫോർമൽ ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിൽ കോർട്ടിയാർഡ് നൽകി സ്വകാര്യത കൊടുത്തു. സ്കൈലൈറ്റ് നൽകികൊണ്ട് കാറ്റും വെട്ടവും എത്തിക്കുന്ന ഭിത്തിയിലെ ദ്വാരങ്ങളും എല്ലാം നൽകി ഫങ്ഷണൽ സ്പേസാക്കി ആണ് ഇവിടം ഡിസൈൻ ചെയ്തിട്ടുള്ളത്. ഉള്ളിലേക്കെത്തുന്ന കാറ്റിനെ നിയന്ത്രിക്കുന്നതിനായി വാൾ പാനലിങ്ങുകൂടി കൊടുത്തു. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫോർമൽ ലിവിങ്.
സ്പേഷ്യസ് ആയി തന്നെയാണ് ഫാമിലി ലിവിങ്ങിന്റെ ക്രമീകരണവും. കോർട്ടിയാർഡുകളിൽ നിന്നെത്തുന്ന കാറ്റും വെട്ടവും എല്ലാം ഇവിടെ പ്രസന്നത നിറയ്ക്കുന്നു. എൽ ഷെയ്പ്പിലാണ് സിറ്റിംഗ് സ്പേസ് ഡിസൈൻ. ഫാമിലി ലിവിങ്ങിൽ നിന്നും വിഷ്വൽ ആക്സസ് കിട്ടുന്ന ഏരിയകളാണ് ഡൈനിങ്, സ്റ്റെയർകേസ്, ബെഡ്റൂമിന്റെയും കിച്ചന്റെയും ഇടയിൽ വരുന്ന ഭാഗം, ഔട്ഡോർ യാർഡിലേക്കുള്ള കണക്ഷൻ സ്പേസ് എന്നിങ്ങനെ. ഫാമിലി ലിവിങ്ങിൽ നിന്നും ഫോർമൽ ലിവിങ്ങിൽ നിന്നും ഈസി ആക്സസ് കിട്ടും വിധമാണ് ഡൈനിങ്ങിന്റെ ക്രമീകരണം. ഇവിടെ സ്വകാര്യത ഉറപ്പാക്കി സ്കൈലൈറ്റ് ഓപ്ഷനോട് കൂടി ഇന്റേണൽ കോർട്ടിയാർഡും കൊടുത്തു.
ഡൈനിങ്ങിൽ നിന്നും പുറത്തേക്കു പാഷിയോ കൊടുത്തിട്ടുണ്ട്. പുറത്തുള്ള ഈ പാഷിയോ വഴി അകത്തെ ഫാമിലി ലിവിങ്ങിലേക്കു കയറാനാകും. 8 മുതൽ 10 പേർക്ക് വരെ ഇരിക്കാവുന്ന സിറ്റിംഗ് സൗകര്യമാണ് ഡൈനിങ് ടേബിളിന്. ഹാങ്ങിങ് ലൈറ്റും വലതു ഭാഗത്തെ ഭിത്തിയിലെ മിറർ ഡെക്കോറും വുഡൻ കൺസോളുമെല്ലാം ഈ ഭാഗത്തെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലാണ് മുകളിലേയ്ക്കുള്ള സ്റ്റെയറിനു സ്ഥാനം. ഗ്രൗണ്ട് ഫ്ലോറിലെ കോമൺ സ്പേസുകളെ കണക്റ്റ് ചെയ്യുന്ന സ്റ്റെയർകേസിന് മെറ്റലും വുഡും ഗ്ലാസും ആണ് കൊടുത്തിട്ടുള്ളത്.
ഫാമിലി ലിവിങ്ങിൽ നിന്നും വലതുവശത്തേക്കു എത്തുന്നത് പാഷിയോ കം ഫാമിലി യാർഡിലേക്കാണ്. ആദ്യം പൂൾ മതി എന്ന തീരുമാനത്തിൽ എത്തിയെങ്കിലും മെയിന്റയിൻ ചെയ്യാൻ ഉള്ള ബുദ്ധിമുട്ടു മനസിലാക്കി ഫാമിലി യാർഡ് എന്ന കൺസപ്റ്റിലേക്കു എത്തിച്ചേരുകയായിരുന്നു. പാഷിയോ കം ഫാമിലി യാർഡിനുള്ളിൽ ഔട്ഡോർ കണക്ഷൻ ഉള്ളതുകൊണ്ട് തന്നെ ഫ്ലോറിങ്ങിനു വുഡൻ ടൈലും ഭിത്തിക്ക് സിമന്റ് ഫിനിഷും കൊടുത്തു.
ഡൈനിങ്ങിനോട് ചേർന്നാണ് കിച്ചൻ. വൈറ്റ് ഫിനിഷ് വേണമെന്നു ക്ലൈന്റ് പറഞ്ഞത് അനുസരിച്ചു ലക്വേഡ് ഗ്ലാസാണ് മെറ്റീരിയൽ ആയി കൊടുത്തത്. സ്പേഷ്യസായിട്ടാണ് അടുക്കളയിലെ ഡിസൈൻ ക്രമീകരണങ്ങൾ എല്ലാം തന്നെ. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചൻ കൂടി ഉണ്ട്. ഷോ കിച്ചനും വർക്കിങ് കിച്ചനും ഇടയിൽ പാർട്ടീഷൻ വാൾ ആണ് നൽകിയത്. പാർട്ടീഷൻ ഓപ്പൺ ആക്കിയാൽ രണ്ടു കിച്ചനും ഒരുപോലെ വർക്ക് ചെയ്യുകയും ചെയ്യാം.
ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ്റൂമുകളാണ് കൊടുത്തിട്ടുള്ളത്. ഒരു മാസ്റ്റർ ബെഡ്റൂമും ഒരു പരെന്റ്സ് റൂമും ആണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിലും രണ്ടു ബെഡ്റൂമുകൾ ആവശ്യാനുസരണം തന്നെ കൊടുത്തു. ബെഡ്റൂമുകൾ എല്ലാം പ്രായം കണക്കിൽ എടുത്തുകൊണ്ടു ഉള്ള തീം ആണ് പ്രാവർത്തികമാക്കിയിരിക്കുന്നത്. കട്ടിൽ കൂടാതെ ഇരിക്കാൻ ഉള്ള സ്പേസും ഡ്രസ്സിങ് റൂമും വാഡ്രോബും ടോയ്ലെറ്റും എന്നിങ്ങനെ എല്ലാ സൗകര്യവും കൊടുത്തു. മുകൾ നിലയിലെ മുറികളിൽ ഭാവിയിൽ മാറ്റം വരുത്താൻ സാധ്യമാക്കും വിധമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
സ്റ്റെയർ കയറി മുകളിലേക്ക് ചെല്ലുന്നതു അപ്പർ ലിവിങ്ങിലേക്കാണ്. സ്പേഷ്യസ് ആയിട്ടാണ് അപ്പർ ലിവിങ് ഡിസൈൻ ചെയ്തിട്ടുള്ളത്. എല്ലാ കുടുംബാംഗങ്ങളും ഒത്തുചേരുമ്പോൾ സംസാരിച്ചിരിക്കാൻ സാധ്യമാകണം എന്ന ആവശ്യത്തിൻ പുറത്താണ് സ്പേഷ്യസ് ആയി ഡിസൈൻ ചെയ്തത്. അപ്പർ ലിവിങ്ങിന്റെ വലതു വശത്താണ് ബാൽക്കണി, ഹെൽത് ക്ലബ്, സ്റ്റഡി ഏരിയ, ഓഫീസ് സ്പേസ്. ഹെൽത് ക്ലബ് സ്പേസിൽ നിന്നും കണക്ട് ചെയ്യാവുന്ന ഒരു ബാൽക്കണിയും ഉണ്ട്.
അപ്പർ ലിവിങ്ങിൽ നിന്ന് തന്നെയാണ് രണ്ടു ബെഡ്റൂമുകളിലേക്കും ഓപ്പൺ ടെറസിലേക്കുമുള്ള ആക്സസ്. സ്റ്റെയർ ഏരിയ വരുന്ന ഭാഗത്തു സീലിങ്ങിൽ കസ്റ്റമൈസ് ചെയ്ത LED ലൈറ്റ്സും കൊടുത്തു. ഡിസൈനർ ഫർണീച്ചറുകളാണ് അകത്തളങ്ങളിലെ മറ്റൊരു ആകർഷണീയത. അതുകൊണ്ടു തന്നെ എലഗന്റ് ലുക്ക് പ്രദാനം ചെയുന്നു.
ഇവിടെ കൺസ്ട്രക്ഷൻ സ്റ്റേജിൽ തന്നെ ടീം ആയി ഡിസ്ക്സ് ചെയ്തുകൊണ്ടാണ് ഓരോന്നും പ്രവർത്തികമാക്കിയത്. ക്ലൈന്റ് ഡിസൈനർക്കു നൽകിയ ഫ്രീഡവും ടീം വർക്കുമാണ് ഈ പ്രോജക്ടിനെ മികച്ചതാക്കിയത്. രണ്ടു വർഷം കൊണ്ടാണ് പണികൾ എല്ലാം പൂർത്തിയായത്. വീട് പണി തീരുന്ന സമയത്താണ് കോവിഡും ലോക്ഡൗണും വന്നത്. അതുകൊണ്ടു നാട്ടിലേക്കു ക്ലൈന്റിന് എത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടു വർഷം കഴിഞ്ഞാണ് വീടിന്റെ ഹൗസ് വാമിങ് നടത്തിയത്.
“2019 ൽ വീട് പണി കഴിഞ്ഞെങ്കിലും ഞങ്ങൾ വീട് കാണുന്നത് 2022 ലാണ്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഞങ്ങൾ നാട്ടിൽ ഉണ്ടായിരുന്നത്. അപ്ഡേറ്റ്സ് എല്ലാം അയച്ചു തന്നിരുന്നു. വീട് മുഴുവനായും നിർമ്മാൺ ടീം തന്നെയാണ് ചെയ്തത് എന്ന് വീട്ടുടമ പറയുന്നു.
Architect / Engineer / Design Firm
Nirman Designs
Manjeri
Malappuram
Phone – 9895978900
Client – Mr.Shihab Vadakkekad
Location – Thrissur
Area – 5380 sqft
Site Area – 53 .62 cent
Text courtesy – Resmy Ajesh
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590