മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

സ്പർശം

പേര് പോലെ തന്നെ മനോഹരമായ ഒരു വീട്, "സ്പർശം". ഓരോ സ്‌പേസും ഉപയോഗപ്രദമായ രീതിയിൽ പോസിറ്റിവിറ്റി ലഭ്യമാകും വിധം ഒരുക്കി.

dhome-preferred-magazine

വളരെ പെട്ടന്നാണ് വീട് പണിയുക എന്ന ഉദ്ദേശത്തിലേക്കു എത്തി ചേർന്നത്. അതുകൊണ്ടു തന്നെ ഇന്റീരിയറിനെപ്പറ്റി ഒരുപാടൊന്നും ആലോചിക്കാൻ ഉള്ള സമയം കിട്ടിയില്ല എന്ന് അനിലും ശാരികയും പറയുന്നു. ജോലിയുടെ ഭാഗമായി രണ്ടുപേരും സിംഗപ്പൂരാണ് താമസം. തിര ആർകിടെക്ച്ചർ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വർക്കുകൾ കണ്ടു ഇഷ്ടപ്പെട്ടു ഇന്റീരിയർ ചെയ്യാൻ ഏല്പിച്ചത് അവരെയാണ്. വളരെ കൃത്യമായ കമ്മ്യൂണിക്കേഷനും ഇടപെടലും എല്ലാം ഇഷ്ടപ്പെട്ട ഇന്റീരിയർ കൺസപ്റ്റിലേക്കു എളുപ്പം എത്തിച്ചേരാൻ സാധിച്ചു എന്ന് വീട്ടുകാർ പറയുന്നു.

പ്രധാന വാതിൽ തുറന്നു അകത്തേക്ക് കയറുന്നതു ഫോർമൽ ലിവിങ്ങിലേക്കാണ്. സെമി പാർട്ടീഷൻ നൽകിയാണ് ഫാമിലി ലിവിങ്ങിനെ വേർതിരിച്ചിട്ടുള്ളത്. പാർട്ടീഷൻ യൂണിറ്റിൽ ഡെക്കോർ ഐറ്റം വെക്കാനുള്ള സ്‌പേസുകൾ കൂടി കൊടുത്തു ഭംഗിയാക്കി. എർത്തി കളർടോണും, മെറ്റൽ, വുഡ്, പേസ്റ്റൽ ഷെയ്ഡുകളുമെല്ലാം ഇന്റീരിയറിൽ ആംബിയൻസ് നിർണ്ണയിക്കുന്ന ഘടകങ്ങൾ ആണ്. ഓപ്പൺ പ്ലാൻ തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. വാൾപേപ്പർ ഉൾപ്പെടെ നൽകിയിട്ടുള്ള ഫർണിഷിങ്ങുകൾ എല്ലാം ഭംഗി തരുന്നു. ഈ ലിവിങ് സ്‌പേസുകളുടെ ഉപയോഗത്തെ തടസ്സപെടുത്താതെയാണ് കൺവെർട്ടബിൾ പൂജ സ്‌പേസും കൊടുത്തിട്ടുള്ളത്. CNC കട്ടിങ് ഡിസൈനാണ് പൂജാസ്‌പേസിന്റെ ചാരുത.

പ്രകൃതിയുടെ പച്ചപ്പിനെ ഉൾത്തളങ്ങളിലേക്കു കൂടി കൊണ്ട് വന്നു ഡിസൈൻ ചെയ്ത കോർട്യാർഡാണ്‌ മറ്റൊരു ഫോക്കൽ പോയിന്റ്. ജാളി വർക്കും, ബുദ്ധയും, പച്ചപ്പുമെല്ലാം ഇവിടം മനോഹരമാക്കുന്നു. ഇരിപ്പിട സൗകര്യങ്ങൾ കൂടി നൽകികൊണ്ട് ഇവിടം ഉപയുക്തമാക്കി. വൈകുന്നേരങ്ങളിൽ ഇരിക്കാനും വിശ്രമിക്കാനുമെല്ലാം ഇവിടം പ്രയോജനപ്പെടുത്താം. ഡൈനിങ്ങിൽ നിന്നാണ് ഈ സ്‌പേസിലേക്കുള്ള പ്രവേശനം.

ജിപ്സം സീലിങ് വർക്കുകളും, ലാംപ് ഷേഡുകളും, ഫ്ളോറിങ് പാറ്റേണുകളുമെല്ലാം പരസ്പരം ചേർന്നുപോകും വിധം ഒരുക്കി. ഇന്റീരിയറിലെ മറ്റൊരു ഫോക്കൽ പോയിന്റ് ആണ് സ്റ്റെയർ ഏരിയ. ഫ്ലോറിങ്ങിൽ ഗ്രെഡിങ് പാറ്റേൺ നൽകിക്കൊണ്ടാണ് സ്റ്റെയറിലേക്കുള്ള ശ്രദ്ധ ആകർഷിക്കുന്നത്. സ്റ്റെയറിനു താഴെ വരുന്ന ഭാഗം റീഡിങ് സ്‌പേസാക്കി, നാച്ചുറൽ പ്ലാന്റസും ഇവിടെ നൽകി. കോൺക്രീറ്റ് സ്റ്റെപ്പിൽ ടോപ്പിൽ നാച്ചുറൽ വുഡ് നൽകി മനോഹരമാക്കി. ഹാൻഡ് റെയിലിനു ഗ്ലാസും കൊടുത്തു. സ്റ്റെയർ കേസ് വരുന്ന ഭാഗത്തു ഭിത്തിയിൽ കൊടുത്തിട്ടുള്ള ഗ്ലാസ് ഓപ്പണിങ്ങിന്റെ ഡിസൈൻ എലമെന്റ് നിഴൽ ചിത്രങ്ങൾ തീർക്കുന്നത് കാണാം.

എലഗന്റ് ലുക്ക് തരുന്ന ബെഡ്‌റൂമുകളാണ് മറ്റൊരു ഭംഗി. കണ്ണിനു അലോസരമാകാത്ത നിറങ്ങളും, മുറികളിലെ അലങ്കാരങ്ങളും എല്ലാം ആകെ ഡിസൈനിനോട് നീതി പുലർത്തുന്നു. ഡ്രസ്സിങ് ഏരിയ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും മുറികളിൽ നൽകി.

ഇനി അടുക്കളയിലേക്കെത്തിയാൽ WPC ലാമിനേറ്റ്സിന്റെ ചന്തമാണ്‌. ഫ്ലോറിങ്ങിനു വുഡൻ പ്ലാങ്ക് കൊടുത്തു. കിച്ചനോട് ചേർന്ന് തന്നെ വർക് ഏരിയയും നൽകി.

ഇങ്ങനെ വീടിനുള്ളിലെ ഓരോ സ്‌പേസും ഏറ്റവും ഭംഗിയോടെ വീട്ടുകാർ ആഗ്രഹിച്ചതിലും ഒരുപിടി മുന്നിൽ പണിതു കിട്ടിയതിന്റെ സന്തോഷത്തിലാണ്.

 

Architect / Design Firm
Ar.Swetha Santhosh & Ar.Rubin Suresh
Thira Architecture Studio
Udayamperoor
Phone – 7306103099, 8921386398

Client – Mr.Anil & Mrs.Sarika
Location – Kothamangalam , Ernakulam
Area – 2770 sqft
Site Area – 10 cents

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas