മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഈ വീട് കാലാനുസൃതം, കാലാവസ്ഥയ്ക്ക് അനുയോജ്യം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. പ്രത്യേകിച്ച് ചൂടിനെ പ്രതിരോധിക്കും വിധത്തിലുള്ള സ്ട്രക്ച്ചർ ഡിസൈനാണ് സവിശേഷത.

dhome-preferred-magazine

പ്രകൃതിയുടെ സൗന്ദര്യാത്മകതയെ ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയുള്ള പ്രദേശത്താണ് “പ്രകൃതി” എന്ന് പേരുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. പ്രത്യേകിച്ച് ചൂടിനെ പ്രതിരോധിക്കും വിധത്തിലുള്ള സ്ട്രക്ച്ചർ ഡിസൈനാണ് സവിശേഷത. ഈ ഒരു സ്ട്രക്ച്ചർ രൂപപ്പെടുത്തുന്നതിന് കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് പ്രകൃതിയോട് ഇണങ്ങുന്ന ഉൽപന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വീട്  പൂർത്തീകരിച്ചത്.

ലെവൽ വ്യതിയാനമുള്ള റൂഫിങ് രീതി തന്നെയാണ് വീടിന്റെ ആകെ ഭംഗി നിർണയിക്കുന്നത്. 10 സെന്റ്‌ ‘L’ ആകൃതിയിലാണ് പ്ലോട്ട് ഉണ്ടായിരുന്നത്. പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തികൊണ്ടുതന്നെയാണ് എല്ലാം ഡിസൈൻ ചെയ്തത്. ലാറ്ററേറ്റിന്റെ ചന്തവും ടെറാക്കോട്ട ജാളി വർക്കുകളും വലിയ ജനാലകളും എല്ലാം വീടിന്റെ ആകെ ഭംഗി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കാർപോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാ ഏരിയ, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ നാല് കിടപ്പുമുറികൾ, ബാൽക്കണി എന്നിങ്ങനെയാണ് ആകെ സൗകര്യങ്ങൾ വിന്യസിച്ചിരിക്കുന്നത്.

വിശാലതയ്ക്കും സൗന്ദര്യത്തിനും സൗകര്യത്തിനും മുൻ‌തൂക്കം നൽകിക്കൊണ്ടാണ് അകത്തളങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്. സ്വകാര്യതയ്ക്ക് കൂടി മുൻ‌തൂക്കം കൊടുത്തുകൊണ്ട് സെമി ഓപ്പൺ കൺസെപ്റ്റിലാണ് കോമൺ സ്പേസുകളെ വേർതിരിച്ചിട്ടുള്ളത്.

വലിയ ജനാലകളും കോർണർ വിൻഡോസുമെല്ലാം യഥേഷ്ടം കാറ്റും വെട്ടവും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ സദാ പ്രസന്നത നിറയുന്നു. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ഫർണിച്ചർ ഡിസൈൻ.

ചെറിയൊരു ഇടനാഴിയും പർഗോളയും ജാളി വർക്കുകളും എല്ലാം വ്യത്യസ്തമായ ഡിസൈൻ പാറ്റേണിൽ ഒരുക്കിയത് ഭംഗിയാണ്.

പ്രകൃതിദത്തവും പരമ്പരാഗതവുമായ സൗന്ദര്യശാസ്ത്രം സംരക്ഷിക്കുന്നതോടൊപ്പം തന്നെ വീട്ടിൽ താമസിക്കുന്നവരുടെ സൗകര്യത്തിനും കൂട്ടി മുൻ‌തൂക്കം കൊടുത്തു കൊണ്ടുള്ള ഡിസൈൻ നയങ്ങൾ നൽകിക്കൊണ്ടാണ് ഈ വീട് വ്യത്യസ്തമാകുന്നത്. സമകാലിക വാസ്തു വിദ്യാ ശൈലിഘടകങ്ങളുടെ സൂക്ഷ്മമായ അടയാളങ്ങളും ഈ വീട് ഉൾക്കൊള്ളുന്നു.

ന്യൂട്രൽ നിറങ്ങളും തടിയുടെ കോമ്പിനേഷനും വ്യത്യസ്തമായ സ്റ്റെയർകേസും എല്ലാം ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്. നീളത്തിൽ വ്യത്യാസം വരുത്തി ഡിസൈൻ ചെയ്തിട്ടുള്ള പടികളാണ് ഇന്റീരിയറിലെ പ്രധാന ആകർഷണീയത. നിഷുകളും അതിനുള്ളിലെ ആർട്ടിഫാക്റ്റുകളും ചെടികളുമെല്ലാം അകത്തളങ്ങളെ മനോഹരമാക്കുന്നുണ്ട്.

ലളിതവും ശാന്തവും സുന്ദരവുമായ കിടപ്പുമുറികളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തി.

കിച്ചനിൽ മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്, കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്.

ഇങ്ങനെ വീട്ടുകാരുടെ ആഗ്രഹങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ കാലത്തിനൊപ്പം കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന വിധത്തിലും ഗംഭീരവും സുഖപ്രദവും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമായി ഈ വീട് ഡിസൈൻ ചെയ്തു കൊടുത്തത് സോളോ ആർക്കിടെക്റ്റാണ്.

Architect / Engineer / Design Firm

Solo Architects

Trivandrum

Phone  – 9048885010

 

Client                    – Mr. Sandeep & Mrs. Monisha K

Location               – Karyavattom, Trivandrum

Area                      – 2600 sqft

Site Area              –  9.3 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas