മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

കണ്ടംപ്രററി ശൈലിയുടെ നിർമ്മാണ തത്വങ്ങളെ അന്വർത്ഥമാക്കിയ വീട്

പ്രകൃതിയുടെ സ്രോതസുകളെ വീടിനകത്ത് വിഹരിക്കാൻ അനുവദിക്കും വിധമാണ് അകംപുറം ഒരുക്കിയിട്ടുള്ളത്.

dhome-preferred-magazine

സാധാരണ കണ്ടു വരുന്ന ടിപ്പിക്കൽ ശൈലികളെ ഒന്ന് മാറ്റിപ്പിടിപ്പിക്കണം എന്ന വീട്ടുകാരുടെ ആഗ്രഹത്തെ അന്വർത്ഥമാക്കിയാണ് വീടിന്റെ ഡിസൈൻ. “L” ഷേയ്പ്പ് പ്ലോട്ടിലാണ് 4668 സ്ക്വയർഫീറ്റിൽ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.  പ്രകൃതിയുടെ സ്രോതസുകളെ വീടിനകത്ത് വിഹരിക്കാൻ അനുവദിക്കും വിധമാണ് അകംപുറം ഒരുക്കിയിട്ടുള്ളത്.

എക്സ്റ്റീരിയറിൽ നമ്മെ ആകർഷിക്കുന്ന പ്രധാന ഘടകം പോർച്ചിനോട് ചേർന്നുള്ള കാന്റിലിവർ ഷോവാളാണ്. എക്സ്പോസ്ഡ് സിമന്റ് ഫിനിഷാണ് കൊടുത്തത്. വീടിന്റെ ഏതൊരു ഭാഗത്തുനിന്ന് നോക്കിയാലും ഷോവാൾ കാണാൻ സാധിക്കും എന്നതാണ് ഹൈലൈറ്റ്. പല ലെവലുകളിലുള്ള ഷോവാൾ ഇങ്ങനെ എക്സ്റ്റീരിയറിൽ കൊടുത്തിരിക്കുന്നത് ഭംഗിക്ക് മാത്രമല്ല വെയിൽ ഏൽക്കുന്നത് കുറയ്ക്കാൻ കൂടി വേണ്ടിയാണ്.

പ്ലോട്ട് ‘L’ ഷെയ്പ്പിൽ ആയതുകൊണ്ടുതന്നെ ലാൻഡ്സ്‌കേപ്പിനും പ്രാധാന്യം കിട്ടി. വാക്‌വേയും പ്ലാന്റിങ് ക്രമീകരണങ്ങളും ടെറാക്കോട്ട ജാളി വർക്കും എല്ലാം ഭംഗിയാക്കി. അധികം പരിപാലനം ആവശ്യമില്ലാത്ത കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളാണ് ലാൻഡ്സ്‌കേപ്പിനെ ഭംഗിയാക്കുന്നത്.

കണ്ടംപ്രററി, മോഡേൺ എലമെന്റുകളാണ് അകത്തളങ്ങളുടെ പ്രൗഢി. ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിളാണ്. കുറച്ച് ഭാഗം മാത്രമേ വുഡൻ ഫ്ലോറിങ് കൊടുത്തത്.  എലമെന്റുകളുടെ ആധിക്യമില്ലാതെ ആവശ്യങ്ങൾ അനുസരിച്ചുള്ള നയങ്ങളും ക്രമീകരണങ്ങളും മാത്രം ഏർപ്പെടുത്തി ഇന്റീരിയറിനെ വ്യത്യസ്തമാക്കി എന്നുതന്നെ പറയാം.

സ്പേഷ്യസ് ഡിസൈൻ കൺസപ്റ്റിലാണ് കോമൺ ഏരിയകളെല്ലാം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹൈലൈറ്റഡ് വാളുകളും സീലിങ് പാറ്റേണുകളും പാർട്ടീഷൻ എലമെന്റുകളും അകത്തളങ്ങൾക്ക് എലഗന്റ് ലുക്ക് പ്രദാനം ചെയ്യുന്നു.

നീളത്തിൽ ഡിസൈൻ ചെയ്ത 8 സീറ്റർ ഡൈനിങ്ങും അതിനോട് ചേർന്ന് ഫാമിലി സിറ്റിങ്ങും അറേഞ്ച് ചെയ്തു. ഫാമിലി സിറ്റിങ് സ്പേസിൽ നിന്നും ഇറങ്ങാവുന്ന വിധത്തിൽ മനോഹരമായ പാഷിയോയും ഡിസൈൻ ചെയ്തു. മൂവബിൾ ഫർണീച്ചറുകളാണ് ഇന്റീരിയറിന്റെ പ്രത്യേകത.

ഹെഡ്ബോർഡും സീലിങ് പാറ്റേണും ഫർണിച്ചറുകളും ഫർണിഷിങ്ങുകളും ടെക്സ്ചർ വർക്കുകളും ലൈറ്റിങ്ങും എല്ലാം കിടപ്പുമുറികളെ വ്യത്യസ്തമാക്കുന്നുണ്ട്. കിടപ്പുമുറികളിലേക്കും നേരിട്ട് കാറ്റും വെളിച്ചവും എത്തിക്കുന്നതിനുള്ള ഉപാധികളോടെയാണ് ഡിസൈൻ ക്രമീകരണം.

ഓരോ സ്പേസും ഏറ്റവും ആസ്വാദ്യകരമായി ഉപയോഗിക്കാൻ കഴിയും വിധമാണ് ഇവിടെ ആർക്കിടെക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ക്ലൈന്റിന്റെ ആവശ്യവും ആഗ്രഹവും ഇതായിരുന്നു.

Architect / Engineer / Design Firm 

MM Architects,
Kozhikode
Phone – 9847249528

Client        :  Shamseer
Location   :  Mahe
Area           :  4668 sqft
Bedrooms : 5
Site Area   :  22 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas