മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ക്ലൈന്റിന്റെ ഇഷ്ടങ്ങളെ മികവോടെയും തികവോടെയും ഇണക്കി ചേർത്ത് കൊണ്ടുള്ള രൂപകൽപന

dhome-preferred-magazine

“നഗരവാരിധി നടുവിൽ നിന്നും അല്പം മാറി തന്നെ വേണം എന്റെ വീട്. തിരക്കേറിയ നഗരത്തിൽ നിന്നും മാറി സുഖപ്രദമായ അന്തരീക്ഷമുള്ള വാസസ്ഥലം. എന്നാൽ പ്ലോട്ട് ഉള്ളത് മണ്ണാർക്കാട് ടൗണിലെ തിരക്കുള്ള പ്രദേശമാണ്. നല്ല തിരക്കുള്ള  സ്ഥലമായതു കൊണ്ട് തന്നെ പ്ലോട്ടിൽ നിന്നും വീട്ടിലേക്കു കാഴ്ച എത്താത്ത വിധത്തിൽ ഉള്ള ഡിസൈൻ ക്രമീകരണങ്ങൾ ആവണം വീടിന്റെ ഡിസൈൻ എലെമെന്റുകളായി മാറേണ്ടത്” എന്നിങ്ങനെ ഉള്ള ആവശ്യങ്ങളുമായിട്ടാണ് വീട്ടുടമസ്ഥൻ ആർകിടെക്റ്റിനെ സമീപിക്കുന്നത്.

ആവശ്യങ്ങൾ തീർന്നിട്ടില്ല, പ്ലോട്ടിൽ ഒരു പൂർവിക ഭവനവും ഉണ്ട്. ഈ ഭവനത്തെ ബഫ്ഫർ ആക്കി മാറ്റി ആണ് പ്ലാൻ നടപ്പിൽ ആക്കിയത്. സൈറ്റ് പ്രധാന റോഡ് നിരപ്പിൽ നിന്നും ഏകദേശം മൂന്നു മീറ്റർ താഴെ ആയതിനാൽ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒരു ബഫ്ഫർ സൃഷ്ടിക്കാൻ ഇത് സഹായകമായി.

സൈറ്റിന്റെ സ്വാഭാവികതയിൽ നിന്ന് തന്നെ ആണ് LAEL  എന്ന് പേരുള്ള വീടിന്റെ ആശയം ഉയർന്നു വന്നത്. കുറഞ്ഞ കാഴ്ചകൾ ഉള്ള തരിശു  ഭൂമി ആയതുകൊണ്ടുതന്നെ വീടും ലാൻഡ്സ്കേപ്പും തമ്മിൽ ഒരു അഭേദ്യ ബന്ധം സൃഷ്ടിക്കും വിധമാണ് അകം പുറം ക്രമീകരങ്ങൾ എല്ലാം ഒരുക്കിയത്. ഈ സംയോജനം അദൃശ്യമായ കണക്റ്റിവിറ്റി ഉപയോഗിച്ച് ഓരോ സോണും വ്യാപ്‌തി കൂടുതൽ ഉള്ളതായി തോന്നിക്കാൻ സഹായിച്ചു.

ട്രോപ്പിക്കൽ മിനിമലിസം കൺസപ്റ്റ് ആണ് ഇന്റീരിയറിനു എങ്കിൽ, മിനിമൽ എക്സ്റ്റീരിയർ ഫീച്ചേഴ്സ് ആണ് എലിവേഷന്റെ ഹൈലൈറ്റ്. ലാർജ് സ്ലോപ്പിംഗ് റൂഫാണ് എലിവേഷന്റെ ഡിസൈൻ ഹൈലൈറ്റ്. ടീക് വുഡാണ് ഫർണിച്ചറുകൾക്കു ഉപയോഗിച്ചിട്ടുള്ളത്. പഴയ വീട്ടിലെ ഫർണിച്ചറുകൾ ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട്.

പ്ലാനിന്റെ മധ്യഭാഗത്തു ചിതറിക്കിടക്കുന്ന ഒന്നിലധികം ഒത്തുചേരൽ സ്ഥലങ്ങളാണ് വാസ്തുവിദ്യ ഘടനയുടെ ഹൈലൈറ്റ്. ക്ലൈന്റിന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടാണ് ഈ സ്‌പേസുകൾ രൂപകൽപന ചെയ്‍തിരിക്കുന്നത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചിലവഴിക്കാൻ പരമാവധി സ്‌പേസുകൾക്കു ഇവിടെ സ്ഥാനം കൊടുത്തിരിക്കുന്നത് കാണാം. ഇങ്ങനെ ചെയ്‌തിരിക്കുന്ന മൾട്ടിലെവൽ ഗാതറിങ് സ്‌പേസിൽ നിറയെ കാറ്റും വെട്ടവും കടന്നെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ബാക്കി ഉള്ള സ്‌പേസുകളിലേക്കുള്ള വെളിച്ചത്തിന്റെയും കാറ്റിന്റെയും പ്രധാന ഉറവിടമായി ഇത് വർത്തിക്കുന്നു.  വടക്കോട്ടു അഭിമുഖമായി നിൽക്കുന്ന ഗാതറിങ് സ്‌പേസിൽ നൽകിയിരിക്കുന്ന ജാളി വർക്കുകളിൽ കൂടി വടക്കു നിന്ന് വീശുന്ന കാറ്റും വെളിച്ചവും ഉന്മേഷം നിറയ്ക്കുന്നു.

ഇന്റീരിയറിൽ നൽകിയിരിക്കുന്ന പ്രൈവറ്റ് കോർട്ടിയാർഡാണ്‌ മറ്റൊരു ഹൈലൈറ്റ്. ഡബിൾ ഹൈറ്റ്‌ ലിവിങ് ഡൈനിങ് ഏരിയയിൽ നിന്നു കണക്റ്റ് ചെയ്തു കോർട്ട്‌യാർഡ് കൊടുത്തു. പുറത്തുനിന്നും അകത്തു നിന്നും ആക്സസ് ചെയ്യാൻ പാകത്തിനാണ് കോർട്ട്‌യാർഡ് ഡിസൈൻ ചെയ്‍തിരിക്കുന്നത്. ജാളി വർക്ക്‌ നല്കിയിരിക്കുന്നതുകൊണ്ടുതന്നെ പുറത്തുനിന്നു കാഴ്ച ഈ ഭാഗത്തേക്ക് എത്തുകയുമില്ല.

ഇൻഫോർമൽ സ്‌പേസ് ആയിട്ടാണ് അപ്പർ ലിവിങ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ കളർടോൺ ഉൾപ്പെടുത്തി. ഫർണിഷിങ്ങുകളിലാണ് കളർടോൺ കൊടുത്തിരിക്കുന്നത്. വൈബ്രന്റ് ഫീൽ ലഭിക്കത്തക്ക വിധത്തിൽ ഡിസൈൻ ചെയ്തു. എർത്തി ഫീൽ കൊണ്ടുവരുന്ന ഇന്റീരിയർ മെറ്റീരിയലും കളർ പാലറ്റും തിരഞ്ഞെടുത്തു. തടികൊണ്ടുള്ള ജോയ്നറികൾ തടസ്സമില്ലാത്ത വെളുത്ത ഭിത്തികൾ, കോൺക്രീറ്റ് ടെക്സ്ചർ ചെയ്‌ത മേൽത്തട്ട്, പ്രകൃതിദത്ത കോട്ട സ്റ്റോൺ ഫ്ളോറിങ് എന്നിങ്ങനെയാണ് അകത്തളങ്ങളുടെ ആമ്പിയൻസ് നിർണ്ണയിക്കുന്ന ഘടകങ്ങൾ.

വർക്കിങ് കിച്ചനും പാൻട്രി കിച്ചനും വേണം എന്ന് ക്ലൈന്റ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കിച്ചണിൽ തന്നെ ഫാമിലി ഡൈനിങ് കൊടുത്തു. വിരുന്നുകാർ ഉള്ളപ്പോൾ മാത്രമാണ് ഡൈനിങ് സ്‌പേസിലെ ഉപയോഗം ഉണ്ടാകുന്നുള്ളൂ. കൂടാതെ വർക്ക്‌ ഏരിയയും യൂട്ടിലിറ്റി ഏരിയയും ക്ലൈന്റിന്റെ പ്രത്യേക താല്പര്യാർത്ഥം കൊടുത്തു.

എല്ലാ കിടപ്പു മുറികളിൽ നിന്നും കോർട്ടിയാർഡിലേക്കു ലുവെർസ് നൽകി. അതുകൊണ്ടു തന്നെ വായു പ്രവാഹം കൃത്യമായി ഓരോ സ്പെസിലും എത്തുന്നത് നമുക്ക് അനുഭവിക്കാനാകും. ടോയ്‌ലെറ്റിൽ വരെ മെറ്റീരിയൽ പാലറ്റ് നീതി പുലർത്തിയിട്ടുള്ള ഡിസൈൻ രീതികൾ  അവലംബിച്ചിരിക്കുന്നത് നമുക്ക് കാണാം.

ഇങ്ങനെ കുറഞ്ഞ വ്യാപ്തി ഉള്ള സൈറ്റിൽ പോലും സ്‌പേഷ്യസ് ഡിസൈൻ എലെമെന്റുകൾക്കു പ്രാധാന്യം നൽകികൊണ്ടുള്ള വാസ്തുവിദ്യ മികവ് വീടിന്റെ മുക്കിലും മൂലയിലും കാണാനാകും വിധമാണ് lael എന്ന് പേരിട്ടിരിക്കുന്ന വീട്ടിൽ ചെയ്‍തിരിക്കുന്നത്.

Architect / Engineer / Design Firm

Barefoot Architects

Perinthalmanna

Phone – 9995729572, 9496149529

 

Client         : Shroff Gaffoor

Location    : Mannarkad

Area           : 4306 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas