നിലമ്പൂർ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 500 മീറ്റർ ഉള്ളിലേക്ക് കയറിയാണ് 12 സെന്റ് പ്ലോട്ട് ഉണ്ടായിരുന്നത്. ശാന്തമായ അന്തരീക്ഷവും ബഹളങ്ങൾ ഇല്ലാത്തതുമായ പ്ലോട്ടായിരുന്നു. ഇവിടെ ആണ് സജേഷിനും കുടുംബത്തിനും വേണ്ടി വീട് പണിയാൻ തീരുമാനിച്ചത്. പടിഞ്ഞാറ് അഭിമുഖമായിട്ടാണ് പ്ലോട്ട് നിലനിന്നിരുന്നത്. റോഡ് ലെവലിൽ നിന്നും പുറകിലോട്ട് സ്ലോപ് ആയിരുന്നു. ഈ സ്വാഭാവികത നിലനിർത്തിക്കൊണ്ടാണ് സ്ട്രക്ച്ചർ ഡിസൈൻ പൂർത്തിയാക്കിയത്.
സ്ലോപ് ആയത് ഒരു കുറവായി കാണാതെ റോഡിൽ നിന്നും കാഴ്ച ഭംഗി കിട്ടത്തക്കവിധത്തിലാണ് ശിൽപികൾ വീട് ഡിസൈൻ ചെയ്തത്. ഇവിടെ വീട്ടുകാരും ശില്പികളും തമ്മിൽ ഉള്ള വിശ്വാസത്തിന്റേയും സ്വാതന്ത്രത്തിന്റേയും പ്രതിഫലനങ്ങൾ ഈ വീട്ടിൽ നമുക്ക് കാണാനാകും. ഡിസൈൻ ഫ്രീഡം നൽകിയതുകൊണ്ട് തന്നെ ഇരുകൂട്ടരുടേയും ആശയങ്ങൾ പൊരുത്തപ്പെടാൻ പ്രയാസപ്പെടേണ്ടി വന്നില്ല. ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ ഓരോ ഡിസ്കഷൻസ് കഴിയുമ്പോഴും കൃത്യമായി മനസിലായതുകൊണ്ടു തന്നെ ഓരോ ഘട്ടങ്ങളും എളുപ്പം പൂർത്തിയാക്കാനായി എന്നുള്ളതാണ് ഇവിടെ ശ്രദ്ധേയം.
മിനിമലിസം ഇഷ്ടപ്പെടുന്ന വീട്ടുകാർക്കായി ആഗ്രഹിച്ചത് പോലെ തന്നെ ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാല് കിടപ്പുമുറികൾ (അറ്റാച്ഡ് ബാത്ത്റൂം) എന്നിങ്ങനെയുള്ള ആവശ്യങ്ങളെ കൃത്യമായ വായുവും വെളിച്ചവും ഉറപ്പാക്കികൊണ്ടുള്ള ഡിസൈൻ കൺസപ്റ്റുകളാണ് ഇവിടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇവിടെ വീട് തെക്ക് – പടിഞ്ഞാറ് അഭിമുഖമായതുകൊണ്ടുതന്നെ ചൂട് കാറ്റ് അകത്തേക്ക് കയറാൻ ഉള്ള സാധ്യത കൂടുതലാണ്. പ്ലാനിങ് ലെവലിൽ തന്നെ സ്ലോപ്പായിരുന്ന പ്ലോട്ടിനെ രണ്ട് ലെവലാക്കി ചിട്ടപ്പെടുത്തി. റോഡിൽ നിന്നും പ്രവേശിക്കുന്ന ഭാഗം അല്പം ഉയർത്തിയും കിഴക്ക് ഭാഗം അല്പം താഴ്ത്തിയുമാണ് ചെയ്തത്. തെക്ക് – പടിഞ്ഞാറ് ഭാഗത്ത് അനുഭവപ്പെടുന്ന ചൂട് ഉയരം കൂടുതലുള്ള ബ്ലോക്കായതിനാൽ ചൂടിനെ തടയിടുന്നു. കിഴക്ക് ഭാഗത്ത് ചൂട് കുറയുകയും ചെയ്യുന്നു.
ഈ വീട്ടിലെ ഫോക്കൽ പോയിന്റ് എന്ന് പറയുന്നത് ഹാളിൽ ഇരുവശത്തും നൽകിയിരിക്കുന്ന കോർട്ടിയാർഡാണ്. ഒരു കോർട്ടിയാർഡിൽ ഫിഷ് പോണ്ട് കൊടുത്തു. മറുവശത്തുള്ള കോർട്ടിയാർഡിൽ പ്ലോട്ടിൽ നിലനിന്നിരുന്ന മൾബറി പ്ലാന്റ് നിലനിർത്തി കൊണ്ടുതന്നെ കോർട്ടിയാർഡ് ഒരുക്കി. പ്ലോട്ടിൽ ഉണ്ടായിരുന്ന പ്ലാവും ഇതുപോലെ നിലനിർത്തികൊണ്ട് തന്നെ ഡിസൈൻ ചെയ്തതിനാൽ ഈ ഭാഗത്തേൽക്കുന്ന ചൂടിനെ പ്രതിരോധിക്കാനുമായി.
ചൂട് അധികം എത്തുന്ന പടിഞ്ഞാറ് ഭാഗത്ത് ജനലുകളുടെ എണ്ണം കുറച്ചു. ഫസ്റ്റ് ഫ്ലോറിലെ ഒരു ബെഡ്‌റൂമും ലിവിങ് സ്പേസും പടിഞ്ഞാറ് ഭാഗത്താണ്. ഇവിടെ ജനൽ കൊടുക്കാതെ രണ്ട് സൈഡിലേക്ക് മാറ്റി വടക്ക് കിഴക്കായിട്ടാണ് ജനാലകൾ നൽകിയത്. പടിഞ്ഞാറ് ഭാഗത്ത് വരുന്ന ഭിത്തി പ്ലെയിൻ ആയി തോന്നാതെ ഇരിക്കാൻ ഇവിടെ ഡിസൈൻ എലമെന്റ് നൽകി വ്യത്യസ്തമാക്കി. തുരുമ്പ് പോലെ തോന്നിക്കുന്ന സ്റ്റീൽ ഫിനിഷ് ടെക്സ്ചർ ഫിനിഷ് കൊടുത്തു. ഡബിൾ വാൾ നൽകിയതും ചൂടിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു. എലിവേഷനിലും ഈ ഒരു രീതി തന്നെ അവലംബിക്കുന്നതിന്റെ ഭാഗമായി ഇതേ ടെക്സ്ചർ ഫിനിഷ് നൽകി കൂടാതെ നാച്വറൽ ക്ലാഡിങ്ങും കൊടുത്ത് ഹൈലൈറ്റ് ചെയ്തു.
എലിവേഷനിലെ എടുത്തു പറയേണ്ട സവിശേഷത പോർച്ചും സിറ്റൗട്ടും കനോപ്പി മോഡൽ സ്ലാബ് നൽകി. ഇത് നൽകിയത് കാരണം പടിഞ്ഞാറ് നിന്നെത്തുന്ന ചൂടിനെ കനോപ്പി ബ്ലോക്ക് ചെയ്യുകയും നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കാനുമാകും. റോഫിനിഷിൽ നൽകിയ ഗേറ്റും കോംപൗണ്ട് വാളും ഹരിതാഭ നിറച്ച ലാൻഡ്സ്‌കേപ്പും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കുന്നുണ്ട്. വീടിന്റെ പ്രധാന വാതിലിന് നേരെ വരുന്നിടത്ത് വിക്കറ്റ് ഗേറ്റ് കൂടി കൊടുത്തു.
ട്രോപ്പിക്കൽ ഡിസൈൻ ഹൈലൈറ്റുകളാണ് ഇന്റീരിയറിന്റെ ആകർഷണീയത. സിറ്റൗട്ടിന് ബ്ലാക്ക് ഗ്രാനൈറ്റാണ്. പ്രധാന വാതിൽ തുറന്ന് നേരെ പ്രവേശിക്കുന്നത് ഫോയറിലേക്കാണ്. ഇവിടെ കോട്ടാ സ്റ്റോണിന്റെ ലതർ ഫിനിഷിൽ ചെയ്തിരിക്കുന്ന ഫ്ലോറിങ്ങാണ് ശ്രദ്ധേയം. ഫ്ലോറിങ്ങിൽ പാറ്റേണുകൾ ക്രിയേറ്റ് ചെയ്തുകൊണ്ടാണ് മനോഹരമാക്കിയിട്ടുള്ളത്.
പ്രധാന വാതിൽ തുറന്നാൽ നേരെ കാണുന്നത് കരിങ്കൽ പതിച്ച ഭിത്തിയാണ്. ഭിത്തിയിൽ ബുദ്ധനേയും കൊടുത്തു. ആഷ് വുഡിൽ ചെയ്തിരിക്കുന്ന ഫർണീച്ചറുകളാണ് ഇന്റീരിയറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കസ്റ്റംമെയ്ഡും റെഡിമെയ്‌ഡും ആയിട്ടുള്ള ഫർണിച്ചറുകൾ അകത്തളങ്ങളെ അലങ്കരിക്കുന്നു.
മെറ്റലിന്റെ വുഡിന്റേയും ചന്തമാണ് സ്റ്റെയർകേസിന്.
അകത്തെ ഫിഷ് പോണ്ടിൽ വാട്ടർ ഫൗണ്ടനും സെറ്റ് ചെയ്തു. ഫിഷ് പോണ്ടിന് അഭിമുഖമായി ഊഞ്ഞാൽ കൂടി കൊടുത്തു. വൈകുന്നേരങ്ങളിലെ വെയിൽ ഇവിടെ നിഴൽ ചിത്രങ്ങൾ വരയ്ക്കുന്നത് കാണാൻ മനോഹരമാണ്.
മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. താഴെ നിലയിലെ ഗസ്റ്റ് ബെഡ്റൂമിന് കടപ്പ സ്റ്റോൺ ആണ് കൊടുത്തത്. ബ്ലാക്ക് വുഡൻ – സിമന്റ് ടെക്സ്ചർ കോംപിനേഷനാണ് ഇവിടെ മനോഹരമാക്കുന്നത്. മാസ്റ്റർ റൂമിൽ കോട്ടാ സ്‌റ്റോണിന്റെ ഫ്ലോറിങും പ്രിന്റഡ് ടൈലുമാണ് കൊടുത്തിട്ടുള്ളത്. ഭിത്തിയിൽ നിഷുകൾ കൊടുത്ത് ഭംഗിയാക്കി. കുട്ടികളുടെ മുറിയിൽ അവരുടെ അഭിരുചികൾക്കൊത്ത് ഡിസൈൻ ചെയ്തു. സീലിങ്ങും ഭിത്തിയും ഫ്ലോറിങ്ങും എല്ലാം വ്യത്യസ്ത പാറ്റേണുകൾ പിന്തുടർന്നു.
ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ കൂടി നൽകിയ ഓപ്പൺ കൺസപ്റ്റിൽ പണിത മോഡുലാർ കിച്ചനാണ് ഇവിടെ. ഒരു കിച്ചൻ മാത്രം മതി എന്ന ക്ലൈന്റിന്റെ പ്രത്യേക താല്പര്യാർത്ഥമാണ് ഒറ്റ കിച്ചനിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ഡിസൈൻ ചെയ്തിട്ടുള്ളത്. ഇവിടേയും സ്റ്റോണിന് ആണ് പ്രാധാന്യം.
ഇങ്ങനെ ട്രോപ്പിക്കൽ ഡിസൈനിൽ വരുന്ന മെറ്റീരിയൽ പാലറ്റും അതിനോട് ചേർന്ന് പോകുന്ന ഫർണിഷിങ്ങുകളും നാച്വറൽ ഫിനിഷിങ് ഫ്ലോറിങ് മെറ്റീരിയലുകളും സിമന്റ് ടെക്സ്ച്ചറും എല്ലാം റസ്‌റ്റിക് ബ്യൂട്ടി തരുന്ന അകത്തളങ്ങളാണ് ഇവിടെ ആംപിയൻസ് നിർണയിക്കുന്നത്. എവിടെ ഇരുന്നാലും ഓരോ സ്പേസിനേയും ആസ്വദിക്കാനും അനുഭവിക്കാനും ഉതകും വിധത്തിലാണ് ശിൽപികൾ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ “ധ്വനി” എന്ന പേര് ഇവിടെ അന്വർത്ഥമാകുന്നു.
Architect / Engineer / Design Firm
Rizwan Riyaz & Shajabeen K
BANI Architects
Calicut
Phone – 9496343201, 8075540644
Client – Mr.Sajesh Thippilikad
Location – Wandoor
Area – 2920 sqft
Site Area – 12 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590