മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇവിടം സ്വർഗ്ഗമാണ്….

dhome-preferred-magazine

നയനമനോഹര കാഴ്ചകൾ, ശാന്തവും സുന്ദരവുമായ അന്തരീക്ഷം, നിറഞ്ഞ പച്ചപ്പും വെളിച്ചവും ഇവയ്ക്കിടയിൽ ഒരുനില വീട് നിലകൊള്ളുന്നത് ആരുമൊന്നു നോക്കി പോകും. ആരും താമസിക്കാൻ കൊതിക്കുന്ന ഒരിടം.

ലാളിത്യം എന്ന നയം ആവർത്തിക്കുന്നതിനോടൊപ്പം തന്നെ ആ നയത്തോട് നീതി പുലർത്തുന്ന ഒരു സ്‌കീം നൽകി കൊണ്ടാണ് വീട്ടുകാരുടെ ആവശ്യങ്ങൾ ഇവിടെ ഡിസൈൻ ചെയ്‍തിരിക്കുന്നത്.

ഉയരം കുറഞ്ഞ കോമ്പൗണ്ട് വാളും പ്രവേശന കവാടവും കോബിൾ സ്റ്റോൺ പതിച്ച മുറ്റവും കടന്നാണ് വീട്ടിലേക്കു എത്തുന്നത്. ഇവിടേക്കുള്ള ദൂരകാഴ്ചയിൽ തന്നെ ജിജ്ഞാസ ഉണർത്തും വിധമാണ് വീട് രൂപകൽപന ചെയ്‍തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇരുന്നു ആസ്വദിക്കാനും തനിച്ചിരിക്കാനും  ആണ് ഇഷ്ടം എങ്കിൽ അതിനു യോജിച്ച വിധത്തിലുമാണ് വീടിനുള്ളിലെ ഓരോ സ്‌പേസും ഇവിടെ ഡിസൈൻ ചെയ്‌തിട്ടുള്ളത്.

 

വീടിനകത്തേക്ക് പ്രവേശിച്ചാൽ വെണ്മ നിറഞ്ഞ അകത്തളങ്ങൾ ആണ് നമ്മളെ സ്വാഗതം ചെയുന്നത്. ഓപ്പൺ ടു ഓൾ എന്ന സംവിധാനം ഏറ്റവും മനോഹരമായി തോന്നുന്നത് അകത്തളത്തിലെ നടുമുറ്റം കാണുമ്പോൾ ആണ്. പുറം കാഴ്ചകളെ അകത്തേക്ക് എത്തിക്കുന്ന ഓപ്പണിങ്ങുകളും ആ മനോഹര കാഴ്ചകളുടെ തുടർച്ച കൊടുത്തിരിക്കുന്ന നടുമുറ്റവും ആണ് ഇന്റീരിയറിന്റെ ആമ്പിയൻസ്. ഇങ്ങനെ പ്രോജക്ടിനെ ഏകീകരിക്കുന്ന ഓപ്പൺ കൺസപ്റ്റും വെണ്മ നിറഞ്ഞ ഭിത്തികളും കാലാതീതമായ കളർ പാലറ്റിൽ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത് കാണാം.

ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നിവയെ ബന്ധിപ്പിക്കുന്ന നടുമുറ്റത്തിനെ കുട്ടികളുടെ സ്ഥലം എന്ന നിലയിലും ഇവിടെ ഉപയോഗപ്പെടുത്താനാകും വിധം ക്രമീകരിച്ചു.

ഒരു സ്‌പേസിൽ നിന്നും മറ്റൊരു സ്‌പേസിലേക്കുള്ള തുടർച്ചയിൽ ചുവരുകളിൽ ഭാഗികമായി കലാസൃഷ്ടികളും കുടുംബകഥ ചിത്രീകരിക്കുന്ന  ഫോട്ടോഗ്രാഫുകൾക്കും സ്ഥാനം കൊടുത്തിരിക്കുന്നു.

ഡബിൾ ലോഡഡ് ലീനിയർ ക്യാബിനറ്റുകൾ, ഐലൻഡ് റേഞ്ച് ഹുഡ്, കുക്ടോപ്പ്, ഫാമിലി ലിവിങ്ങിനു പിന്നിലെ ബ്രേക്ഫാസ്റ്റ് കോർണർ എന്നിങ്ങനെ വുഡൻ ഫിനിഷിൽ കൊടുത്തിരിക്കുന്നതാണ് കിച്ചന്റെ ആഡംബരം.

വുഡ് പ്ലാങ്ക് ഉപയോഗിച്ച് ഫുൾ ഹൈറ്റ്‌ സീ ത്രൂ പാർട്ടീഷനുകൾ ഇവിടെ ആധുനിക സവിശേഷത സൃഷ്ടിച്ചുകൊണ്ട് ഡിസൈൻ കോമ്പോസിഷനിലേക്കു ഊഷ്മളത നൽകുന്നു ഒപ്പം കുടുംബഅന്തരീക്ഷവും സുഖകരമാക്കുന്നു.

 

ഇങ്ങനെ സ്ഥിരവും തുറക്കാവുന്നതുമായ ഗ്ലാസ് പാനലുകൾ ഉള്ള വലിയ ജാലകത്തിലൂടെ ഹരിതാഭയും മഴയും മഞ്ഞും വെയിലും നിഴലും ആസ്വദിക്കാൻ ഉതകും വിധം പുറത്തെ അനന്തമായ കാഴ്ചകൾ  ഇവിടം സ്വർഗമാക്കുന്നു എന്ന് വീട്ടുകാർ പറയുന്നു.

Architect / Engineer / Design Firm

Ar. M M Jose

Mindscape Architects

Pala

Phone – 9447659970

 

Client – Denny Pappachen

Location – Thrissur

Area – 5282 sqft

 

Photo Courtesy – Shijo Thomas

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas