മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

കാലത്തിനൊപ്പം സഞ്ചരിക്കുന്ന വീട്

dhome-preferred-magazine

“5 വർഷം മുൻപ് ഡിഹോം മാഗസിനിൽ പ്രസിദ്ധികരിച്ച വീട് കണ്ടിട്ടാണ് വീട്ടുടമയായ റിയാസ് ഞങ്ങളെ സമീപിക്കുന്നത്.” അതുപോലെ ഒരു വീടാണ് പണിയേണ്ടത് ഡിസൈനേഴ്സ് പറയുന്നു. അതൊരു പ്രത്യേകത ഉള്ള വീടായിരുന്നു. പരമ്പരാഗത ശൈലിയുടേയും മോഡേൺ ശൈലിയുടേയും മിശ്രണം. ആ ഒരു കൺസെപ്റ്റാണ് ഇവിടേയും നിവർത്തിച്ചിരിക്കുന്നത്. ഓപ്പൺ കൺസെപ്റ്റ് അഥവാ തുറന്ന നയം സ്വീകരിച്ചാണ് വീട് അടിമുടി പണിതിരിക്കുന്നത്. ക്ലൈന്റിന്റെ ആവശ്യവും ഇതുതന്നെ ആയിരുന്നു. അടച്ചുപൂട്ടി ശ്വാസം മുട്ടിക്കുന്ന ഡിസൈൻ രീതികൾ ഒന്നും തന്നെ വേണ്ട എന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു.

 

2017-ൽ ആണ് വീട് പണി തുടങ്ങുന്നതിനുള്ള പദ്ധതിയിട്ട് തറ കെട്ടിയത്. പിറകെ എത്തിയ കോവിഡും വെള്ളപ്പൊക്കവും പണി നിർത്തിവെച്ചു. പ്ലോട്ടിലും വെള്ളം കയറിയിരുന്നു. അങ്ങനെ തറ മൂന്നടിയോളം മണ്ണിട്ട് പൊക്കിയാണ് പണി പുനരാരംഭിച്ചത്. 2023-ൽ ആണ് എല്ലാ പണികളും തീർന്ന് കയറിയത്. ഞങ്ങൾ പുറത്തായതുകൊണ്ട് തന്നെ എല്ലാം നേരിട്ട് കാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു എങ്കിലും ഓൺലൈൻ വഴി എല്ലാ അപ്ഡേറ്റും സൂം മീറ്റിങ് വഴി എല്ലാം കാണിച്ചു തന്നിരുന്നു. ഒന്നിലും ഒരു കുറവും വരാതെ എല്ലാം ഞങ്ങളോട് ആലോചിച്ച് ഇരുകൂട്ടർക്കും തൃപ്തി വരുന്ന രീതിയിലാണ് ഓരോ സ്പേസും ഡിസൈൻ ചെയ്തെടുത്തത്.

“അകത്തെ സ്പേസുകളെല്ലാം ഒറ്റ മൊഡ്യൂളിൽ മതി എന്ന ഞങ്ങളുടെ തീരുമാനം ബാക്കിയുള്ളവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്നാൽ ആ ഒരു രീതി തന്നെ മതി എന്ന തീരുമാനത്തിൻ മേൽ ഇന്റീരിയർ ഒരുക്കി. അങ്ങനെ    സർവ്വപണിയും കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല കാലത്തിനൊത്ത ഡിസൈൻ രീതികളോട് ഒത്തിണങ്ങുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും വലിയ ഹൈലൈറ്റ്” വീട്ടുടമ റിയാസ് പറയുന്നു. വീട്ടുടമ റിയാസിന്റെ ഭാര്യ ഹബീബ സിവിൽ എൻജിനീയർ കൂടി ആയതു കൊണ്ട് ഒരോന്നിനെപ്പറ്റിയും വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ കറക്ഷൻസും എളുപ്പം ചെയ്യാനും സാധ്യമായി.

മിനിമൽ കൺസെപ്റ്റിൽ മതി ആകെ ഡിസൈൻ ക്രമീകരണങ്ങൾ എന്ന് ആദ്യമേ തന്നെ പറഞ്ഞതനുസരിച്ചാണ് ഇന്റീരിയർ ലേ ഔട്ട് തന്നെ തയ്യാറാക്കിയിരിക്കുന്നത്. ഗ്രീൻ, വൈറ്റ്, ബ്രൗൺ തീമിനോട് ചേർന്ന് പോകുന്ന പ്രത്യേകം ചെയ്യിപ്പിച്ച ഫർണീച്ചറുകളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

അകത്തളങ്ങളിൽ സ്കൈലൈറ്റ് കൊടുത്ത് ഡിസൈൻ ചെയ്തിരിക്കുന്ന കോർട്ടിയാർഡും അതിനു ഉള്ളിലെ പച്ചപ്പും മറ്റ് എല്ലാ സ്പേസുകളിലേയ്ക്കും ഊഷ്മളത നിറയ്ക്കുന്നു. വലിയ ജനാലകൾ കാറ്റും വെളിച്ചവും അകത്തളങ്ങളിലേയ്ക്ക് യഥേഷ്ടം കൊണ്ടെത്തിക്കുന്നു. അതുകൊണ്ടുതന്നെ മുറികളിലെല്ലാം പോസിറ്റിവിറ്റി സദാ നിലനിൽക്കുന്നു.

സിംപിൾ ലുക്കാണ് ബെഡ്‌റൂമുകളുടെ സവിശേഷത. സ്പേഷ്യസ് ആയിട്ടാണ് മുറികൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

കിച്ചനും ഓപ്പൺ കൺസെപ്റ്റിൽ തന്നെ ഡിസൈൻ ചെയ്തു. കൗണ്ടർ ടോപ്പിന് കൊറിയൻ മെറ്റീരിയൽ ആണ് കൊടുത്തത്. കബോർഡുകൾക്ക് അക്രിലിക് ഗ്ലാസാണ് ഇട്ടത്.

വീടിന് പുറകിൽ ഒരു നദിയുണ്ട്. അതുകൊണ്ടു തന്നെ മുകളിലെ ടെറസിൽ ഒരു ഊഞ്ഞാലും കൊടുത്തു. ഇവിടെ ഇരുന്ന് മനോഹര കാഴ്ചകൾ ആസ്വദിക്കാനും വെയിൽ ഏൽക്കാനും ഒക്കെ ഉതകുന്നതാണ്.

ഹൈ ക്വാളിറ്റി ഉൽപന്നങ്ങൾ മാത്രമാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. ഞങ്ങൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ എല്ലാം തീർക്കാനായി എന്നുള്ളതും സംതൃപ്തി തരുന്നു എന്ന് വീട്ടുകാർ പറയുന്നു. പല ആർക്കിടെക്ച്ചർ ഓഫിസുകളിൽ നിന്നും ക്വട്ടേഷൻ കിട്ടി അതിൽ നിന്നും മികച്ച സമീപനവും വർക്കും എല്ലാം ഒത്തിണങ്ങി കിട്ടിയതിൽ ഞങ്ങളും അതീവ സന്തുഷ്ടരാണെന്ന് ഉറപ്പിച്ച് പറയാം.

Architect / Engineer / Design Firm

iama Designers & Developers LLP

Calicut

Phone – 9446312919, 9778424120

 

Client                     – Mr.Riyas

Location               – Kannur

Area                      – 3000 sqft

Site Area              – 23 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas