പഴമയുടെ പ്രൗഡി വിളിച്ചോതുന്ന നാലുകെട്ടും നടുമുറ്റങ്ങളും ഏറ്റവും പുതുമയോടെ തിരികെ എത്തുന്നു. മഴയും മഞ്ഞും വെയിലും വിരുന്നെത്തുന്ന നടുമുറ്റങ്ങൾ നവീന രീതികൾ അവലംബിച്ച് ഒരുക്കുന്നത് ആണ് പുതിയ ട്രെൻഡ്. വെളിച്ചവും ശുദ്ധ വായുവും വന്നുചേരുന്നതിന് ഒപ്പം മറ്റ് സ്‌പേസുകളിലേക്ക് ഇവയുടെ ആമ്പിയന്റ് കടന്നു ചെല്ലുകയും വീട്ടകങ്ങൾ മുഴുവൻ പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുന്നു എന്നതാണ് നടുമുറ്റം ഉള്ള വീടുകളുടെ പ്രത്യേകത.
തേക്കിന്റെ ചന്തത്തിൽ
തേക്കിന്റെ ചന്തമാണ് ഈ നടുമുറ്റത്തിന്റെ ഹൈലൈറ്റ്. ഇവിടെ പില്ലറുകൾ വാർത്തു നടുമുറ്റത്തിനു ചുറ്റും ഇരിപ്പിട സൗകര്യം കൂടി കൊടുത്തു കൊണ്ടാണ് ഡിസൈൻ. തറയിൽ പെബിൾ വിരിച്ചു. താഴെ ഭിത്തിക്ക് ടൈൽ ക്ലാഡിങ് കൊടുത്തു. പർഗോളയ്ക്ക് ടഫൻഡ് ഗ്ലാസ്സ് ആണ് വിരിച്ചിരിക്കുന്നത്.
പരമ്പരാഗത ശൈലി ഉൾകൊണ്ട്
പഴമ വിളിച്ചോതുന്ന ഒരു കോർട്ടിയാർഡ് ഡിസൈൻ ആണിത്. നേരിട്ട് മഴയും മഞ്ഞും കടന്നു വരുന്നതിന് ഉള്ള ക്രമീകരണങ്ങൾ ഇവിടെ കാണാം. ട്രസ് വർക്ക് ചെയ്ത് ഓട് പാകിയാണ് വെള്ളം ഒഴുകി എത്താൻ പാകത്തിന് സെറ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗത പില്ലറുകൾ ആണ് മറ്റൊരു ആകർഷണീയത. മാറ്റ് ഫിനിഷ് ടൈൽ ആണ് ഫ്ളോറിങ്ങിന് വിരിച്ചിട്ടുള്ളത്.
തണുപ്പ് നിറയുന്ന ഇടം
തനി പരമ്പരാഗത ശൈലി അനുസരിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു കോർട്ടിയാർഡ് ആണിത്. തടിയുടെ പാനലിങ്ങും പില്ലറുകളും ആണ് ഭംഗി. വെള്ളം കെട്ടി നിർത്തിയിരിക്കുന്ന ഇവിടെ മീനുകൾ വളർത്തുന്നതിനും ഇടം ഉണ്ട്. ഭംഗിയോടെ ഒരു തുളസി തറയും കോർട്ടിയാർഡിന് ഉള്ളിൽ കൊടുത്തു. ഇരു വശത്തും നിന്നും സ്റെപ്പുകളും നൽകി. തണുപ്പ് അന്തരീക്ഷം ഇവിടെ ലഭിക്കുന്നതിന് ഒപ്പം നല്ലപോലെ കാറ്റും വെട്ടവും ഉൾതലങ്ങളിലേക്ക് പ്രവഹിക്കുകയാണ്.
പഴമയിലെ പുതുമ
പഴമയുടെ തനിമ ഉൾക്കൊണ്ട് കൊണ്ട് പുതുമയോടെ പണിതിരിക്കുന്ന ഒരു കോർട്ടിയാർഡ് ആണിത്. ടീക്ക് വുഡിലാണ് പാനലിങ് വർക്കുകൾ. ഒരു ഊഞ്ഞലിനും ഇവിടെ സ്ഥാനം കൊടുത്തു. പ്ലാന്റർ ബോക്സ് നൽകി ചെടികൾ വെച്ച് ഹരിതാഭമായ അന്തരീക്ഷവും കൊടുത്തു. കോർട്ടിയാർഡിന് ചുറ്റും ചാരുപടികൾ നൽകി ഇരിപ്പിട സംവിധാനവും കൊടുത്തു.
മോഡേൺ സ്റ്റൈലിൽ
മറൈൻ പ്ലൈ പാനലിങ് ആണ് ഈ കോർട്ടിയാർഡിന്റെ ഹൈലൈറ്റ്. മോഡേൺ കൺസെപ്റ്റ് ആണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. പില്ലറിന് ചുറ്റും നൽകിയിട്ടുള്ള ഡിസൈൻ മറൈൻ പ്ലൈയിൽ സിഎൻസി പാറ്റേൺ നൽകി വ്യത്യസ്തമാക്കി. ഫ്ളോറിങ് വുഡൻ ടൈൽ വിരിച്ചു. പ്ലാന്റർ ബോക്സ് മൾട്ടിവുഡിൽ നിർമ്മിച്ച് അതിനുള്ളിൽ ചെടികൾ വെച്ച് മനോഹരമാക്കി.
ചുവർചിത്ര കലയുടെ മനോഹാരിതയിൽ
പരമ്പരാഗത രീതിയാണ് നടുമുറ്റത്തിന്. തേക്കാണ് പാനലിങ്ങിനും സീലിങ്ങിനും കൊടുത്തിട്ടുള്ളത്. ഒരു ആർട്ടിസ്‌റ്റിനെ കൊണ്ട് വരപ്പിച്ച വനഭോജനം എന്ന ചുവർചിത്ര കലയും ഇവിടെ സ്ഥാനം കൊടുത്തത് നടു മുറ്റത്തിന്റെ ആമ്പിയൻസ് ഇരട്ടിപ്പിക്കുന്നു. ചെടികൾക്കും ഇവിടെ പ്രാധാന്യം കൊടുത്തു.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590