പച്ചപ്പിനാൽ പൊതിഞ്ഞ പ്രകൃതിയും പ്രകൃതിയുടെ സ്രോതസുകളും, ആംബിയസിനും ഇടയിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന വ്യത്യസ്തമായ ഒരു വീട്. വുഡിന്റെയും മെറ്റൽ പാലറ്റിന്റെയും കോമ്പിനേഷൻ നൽകുന്ന മനോഹാരിതയും എലിവേഷന്റെ ആകർഷണീയതകളായ കുളം, ഗസേബു, കോംപൗണ്ട് വാൾ, വരാന്ത എന്നിവ പ്രകൃതിയുമായി സംവദിക്കുന്നതിലൂടെ കാഴ്ചയ്ക്കും അതിലുപരി പോസിറ്റിവ് എനർജി നിറയ്ക്കുന്നതിനും സഹായിക്കുന്നു.
ലാൻഡ്സ്കേപ്പിലെ കുളവും, ഗസേബുവും നീളൻ വരാന്തയും പ്രധാന കവാടത്തിലേക്കുള്ള മനോഹരമായ പ്രവേശന പാത സൃഷിടിക്കുന്നു. നല്ല ഉയരമുള്ള ജനാലകൾ, കോളനെഡ് സിറ്റൗട്ടുകൾ, സ്‌കൈലൈറ്റ് ഓപ്‌ഷനുകൾ എന്നിവ വീടും പ്രകൃതിയുമായി തടസങ്ങൾ ഇല്ലാതെ സംവദിക്കാൻ സഹായിക്കുന്നു.
പുറത്തെ മനോഹര കാഴ്ചകൾ എല്ലാം ഒരു തടസ്സവുമില്ലാതെ ഉള്ളിലേക്ക് എത്തുന്നതിനാൽ സദാ ഉന്മേഷത്തോടെ ഓരോ സ്പേസിലും ചിലവഴിക്കാൻ സാധിക്കുന്നു എന്നുള്ളത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഈ ഫ്രീ ഫ്ലോയിങ് സ്‌പേസുകളാണ് വീടിനു പുറത്തായാലും അകത്തായാലും വ്യത്യസ്തത കൊണ്ടുവരുന്നത്.
ഗ്രേ, വൈറ്റ്, വുഡൻ കോമ്പിനേഷനാണ് അകത്തളങ്ങളുടെ കളർടോൺ. ഫർണിഷിങ്ങുകളിലും ഇതേ തീം പിൻതുടർന്നിരിക്കുന്നതു ക്ലാസി ലുക്ക് തരുന്നുണ്ട്. വലിയ ജനാലകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളും പ്രകൃതിയുടെ സ്രോതസുകളെ ഇടതടവില്ലാതെ ഉൾത്തളങ്ങളിലേക്കു എത്തിക്കുന്നു.
ന്യൂട്രൽ കളർ തീമിനൊപ്പം തന്നെ വാൾ പെയിന്റിങ്ങുകളും, ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം പരസ്പരം നീതി പുലർത്തുന്നുണ്ട്. കണ്ണിനു അലോരസമാകുന്നത് ഒന്നും തന്നെ അകത്തളങ്ങളിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കൊടുത്തുകൊണ്ടാണ് ഓരോ സ്‌പേസും ജീവസുറ്റതാക്കി മാറ്റിയിരിക്കുന്നത്. വാൾ ക്ലാഡിങ് വർക്കുകളും മിനിമൽ ആർട്ട് വർക്കുകളും വെളുത്ത ചുവരിൽ നിറയുന്നു.
ബെഡ്റൂമുകൾ എല്ലാം തന്നെ സ്വകാര്യത ഉറപ്പാക്കി കൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങൾ ആണ് നടപ്പിലാക്കിയിട്ടുള്ളത്. ഉയരമുള്ള ഇൻബിൽറ്റ് അലമാരകളും ഫ്ലോട്ടിങ് വുഡ് വർക്കുകളും ഓരോ കിടപ്പു മുറിയിലും ഫ്ളോർ സ്‌പേസ് കൂട്ടുന്നു.
പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുന്ന കേരള മോഡൽ മേൽക്കൂര കാലാവസ്ഥ കണക്കിൽ എടുത്തു കൊണ്ട് ഡിസൈൻ ചെയ്തവയാണ്. കുത്തനെ ഡിസൈൻ ചെയ്‌തിരിക്കുന്ന മേൽക്കൂര പുതുമ നൽകുന്നുണ്ട്.
ഇങ്ങനെ ചുറ്റുപാടുകളോട് നിരന്തരം സംവദിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തെ കുളത്തിലേക്കും പൂന്തോട്ടത്തിലേക്കും തുറക്കുന്ന വിധത്തിലാണ് വീടിന്റെ വരാന്തകൾ എല്ലാം ക്രമീകരിച്ചിട്ടുള്ളത്. സീലിങ്ങിന് സമാനമായ ഫ്ലോറിങ് പാറ്റേൺ പ്രവേശന വരാന്തയ്ക്കു പ്രാധാന്യം നൽകുന്നു.
Architect / Engineer / Design Firm
Ar. M M Jose
Mindscape Architects
Pala
Phone – 9447659970
Client – Mr Tony Tomy Madapallimattam
Location – Kottayam
Area – 5401 sqft
Site Area – 1.5 acre
Photography – Manu Jose Photography
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590