ഗൃഹത്തിന്റെ ചുറ്റുമുള്ള തുറസ്സായ സ്ഥലത്തുവേണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ. വടക്കു-കിഴക്ക്, തെക്കു-കിഴക്ക്, തെക്കു-പടിഞ്ഞാറ്, ബ്രഹ്മസ്ഥാനം ഇവിടങ്ങളിൽ ഒരിക്കലും സെപ്റ്റിക് ടാങ്ക് നിർമ്മിക്കരുത്. വടക്കു-കിഴക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചാൽ അത് ചിലപ്പോൾ ഭൂഗർഭജലത്തെ മലിനപ്പെടുത്തിയെന്നുവരാം. മാത്രമല്ല ഗുണപ്രദമായ സൗരോർജ്ജത്തോടും കാന്തികപ്രസരണത്തോടുമൊപ്പം ദുർഗന്ധവും ഗൃഹത്തിനുള്ളിലേക്ക് കടന്നുവരാൻ ഇത് കാരണമാകും. തെക്കു-കിഴക്ക് ഭാഗത്ത് അടുക്കള വരുന്നതാണ് ഉത്തമം. അടുക്കളയിലെ ക്രിയാത്മക പ്രവൃത്തിയും സെപ്റ്റിക് ടാങ്കിലെ നിർമ്മാർജ്ജന പ്രവൃത്തിയും തമ്മിൽ ഒരിക്കലും യോജിച്ചുപോവില്ല.
തെക്കു-പടിഞ്ഞാറ് ഭാഗം എപ്പോഴും ഘനമുള്ളതായി സൂക്ഷിക്കണം. സെപ്റ്റിക് ടാങ്കിന് വേണ്ടി നിർമ്മിക്കുന്ന കുഴി അവിടെ ശൂന്യത ഉണ്ടാക്കും. മാത്രമല്ല സായാഹ്ന സൂര്യന്റെ ഇൻഫ്രാറെഡ് രശ്മികൾ റേഡിയോആക്ടിവിറ്റി ഉള്ളതാണ്. നല്ല ചൂടുള്ള സായാഹ്നസൂര്യ രശ്മികൾ മൂലം സെപ്റ്റിക് ടാങ്കിൽ ധാരാളമായുണ്ടാവുന്ന മീതൈൻ പോലുള്ള വാതകങ്ങൾ കത്തും. ഇത് ഒരു ബോംബ് സ്ഫോടനത്തിന്റെ ഫലമാണുണ്ടാക്കുക. ബ്രഹ്മസ്ഥാനം എപ്പോഴും നിർമ്മാണമുക്ത മേഖലയായിരിക്കണം. കിഴക്ക് ദിക്കിൽ പ്രഭാതവന്ദനത്തിനും മറ്റും പോകുമ്പോൾ സെപ്റ്റിക് ടാങ്ക് കാണാതിരിക്കുന്നതാണ് ഉത്തമം.
സെപ്റ്റിക് ടാങ്കിന് ഉത്തമമായ സ്ഥലം വടക്കു-പടിഞ്ഞാറിന്റെ പടിഞ്ഞാറാണ്. എപ്പോഴും കൃത്യം വടക്കു-പടിഞ്ഞാറ് മൂല ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ടോയിലറ്റിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണത്. സെപ്റ്റിക് ടാങ്കിന് പറ്റിയ രണ്ടാമത്തെ സ്ഥലം തെക്കു-പടിഞ്ഞാറിന്റെ പടിഞ്ഞാറാണ്. (മൂലഭാഗം ഒഴുവാക്കുക.) ഭൂഗർഭജലസംഭരണിക്കും കെട്ടിടത്തിന് മുകളിലുള്ള ജലസംഭരണിക്കും ഉത്തമമായ വടക്ക്, പടിഞ്ഞാറ് ദിക്കുകളിൽ സെപ്റ്റിക് ടാങ്ക് പണിയരുത്.
ചോർച്ച തടയാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് വേണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ. ഇഷ്ടിക, കരിങ്കല്ല്, സിമന്റ്, കോൺക്രീറ്റ് എന്നിവ ഉപയോഗിക്കാം. അല്ലെങ്കിൽ ഭൂഗർഭജലം മലിനമാവാൻ സാദ്ധ്യതയുണ്ട്. ചുറ്റുമതിലിലോ, പ്രധാന കെട്ടിടത്തിന്റെ അടിസ്ഥാനത്തിലോ സെപ്റ്റിക് ടാങ്ക് നേരിട്ട് സ്പർശിക്കരുത്. പ്രധാന കെട്ടിടത്തിൽ നിന്നും കുറച്ച് മാറി വേണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ. ഖരമാലിന്യങ്ങൾ തെക്കു-പടിഞ്ഞാറ്, തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലെവിടെയെങ്കിലും അടിയുന്ന രീതിയിൽ വേണം സെപ്റ്റിക് ടാങ്ക് പണിയേണ്ടത്.
സെപ്റ്റിക് ടാങ്ക് സമചതുരാകൃതിയിലാവുന്നതാണ് നല്ലത്. അല്ലെങ്കിൽ നീളത്തിലുള്ള കിഴക്കു-പടിഞ്ഞാറ് രേഖ, വീതിയിലുള്ള തെക്കു-വടക്ക് രേഖയേക്കാൾ വലുതായിരിക്കണം. സെപ്റ്റിക് ടാങ്കിന്റെ മുഖം എപ്പോഴും തറനിരപ്പിലായിരിക്കണം.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590