മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

“ശില്പിയുടെ കയ്യൊപ്പു പതിഞ്ഞ വീട്” കാഴ്ചകളാൽ സമ്പന്നമാണ് ഇവിടം

നീളൻ വരാന്തയും പാഷിയോയും റൂഫിങ് രീതിയും ഓപ്പണിങ്ങുകളും എല്ലാം അവയുടെ കർമ്മം നിർവഹിക്കുന്നതിന് ഒപ്പം തന്നെ വീടിന്റെ ആകെ ഭംഗി നിർണ്ണയിക്കുകയും ചെയുന്നുണ്ട്.

dhome-preferred-magazine

വീടും വീട്ടുകാരും എല്ലാം വ്യത്യസ്ത ആശയങ്ങൾ പങ്കു വെക്കുന്നവർ ആയിരിക്കും. ഈ ആശയങ്ങളോട് പൂർണമായി യോജിച്ചു കൊണ്ട് അതിനൊപ്പം തന്നെ ആർക്കിടെക്ടിന്റെ കയ്യൊപ്പു കൂടി പതിപ്പിക്കണം എങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ ശില്പിയുടെ കയ്യൊപ്പു പതിഞ്ഞ വീടും വീടിനെ അത്രയേറെ സ്നേഹിക്കുന്ന വീട്ടുകാരെയും നമുക്ക് കാണാം.

 

തെക്കു വശത്തേക്കും പടിഞ്ഞാറു വശത്തേക്കും ചായ്‌വ് ഉള്ള തെങ്ങിൻ തോപ്പായിരുന്നു പ്ലോട്ട്.  പ്ലോട്ടിന്റെ കിഴക്ക് ഭാഗത്ത് പഴയ വീട് നിലനിന്നിരുന്നു. 78 സെന്റാണ് പ്ലോട്ട് ഉണ്ടായിരുന്നത്. അധികം മരങ്ങൾ ഉണ്ടായിരുന്നില്ല. വീടിന്റെ മുൻഭാഗത്തായി ഭൂമി കാണത്തക്കവിധം പിറകിലേക്ക് ഇറക്കിയാണ് വീട് ഡിസൈൻ ചെയ്തത്.

 

നിറഞ്ഞ പച്ചപ്പിനു നടുവിലൂടെ ഡ്രൈവ് വേയും വാക് വേയും കടന്നാണ് നീളത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന വീട്ടിലേക്കു എത്തുന്നത്.  വീടിന്റെ എക്സ്റ്റൻഷൻ ആയി വരത്തക്ക രീതിയാണ് ലാൻഡ്‌സ്‌കേപ്പ് എന്നത് ശ്രദ്ധേയമാണ്.

78 സെന്റ് പ്ലോട്ടിലാണ് കാലാതീതമായ ആശയങ്ങൾ ഉൾക്കൊണ്ട് പണി തീർത്തിരിക്കുന്നത്. ഒരു നിലയിൽ ഓടിട്ട വീടായിരുന്നു ക്ലൈന്റിന് വേണ്ടിയിരുന്നത്. സുരക്ഷയ്ക്കും ചൂട് കുറയ്ക്കുന്നതിനും സ്ലാബ് വാർത്തിട്ട് മുകളിൽ ട്രസ് ചെയ്താണ് സാധാരണ വീട് വിരിക്കുന്നത്. ഇങ്ങനെ വരുന്ന സ്പേസ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി എന്റർടെയിൻമെന്റ് സ്പേസ് ക്രിയേറ്റ് ചെയ്തു. അങ്ങോട്ടേയ്ക്ക് സ്റ്റെപ്പും കൊടുത്തു.

 

കൂടാതെ സോളാർ പാനൽ വെക്കാനുള്ള ഇടവും ഇതിനോടനുബന്ധിച്ച് നൽകാനുമായി. ശിൽപി ആർക്കിടെക്റ്റിന്റെ പല പ്രോജക്റ്റുകളും കാണുകയും വിലയിരുത്തുകയും വളരെ കൃത്യമായി റെഫർ ചെയ്തതിന് ശേഷമാണ് ശിൽപി ആർക്കിടെക്റ്റിലേക്ക് വീട്ടുകാർ എത്തിച്ചേർന്നത്.

മനോഹരമായിട്ടാണ് ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയ്‍തിരിക്കുന്നത്. വീടിന്റെ നീളൻ വരാന്തയും പില്ലറുകളും എല്ലാം പരമ്പരാഗത ശൈലിയുടെ പൂരകങ്ങൾ ആണെങ്കിലും ഇവിടെ ഇരു ശൈലികളോടും നീതി പുലർത്തുകയും ആ ക്രമീകരണങ്ങൾ എല്ലാം പരസ്പരം ചേർന്ന് പോകുകയും ചെയുന്നുണ്ട്.  ഇവിടെ ആർക്കിടെക്റ്റും ക്ലൈന്റും തമ്മിലുള്ള സഹവർത്തിന്റെയും വിശ്വാസത്തിന്റേയും ഔട്ട്പുട്ടാണ് ഈ വീടെന്ന് പറയാം.

സ്ലോപ്പ് റൂഫാണ് ഡോമിനേറ്റിങ് ഫാക്ടർ. വാസ്തുവിലൂന്നിക്കൊണ്ടു തന്നെ തെക്ക് പടിഞ്ഞാറ് ഭാഗം ഉയർത്തി. സ്റ്റെപ്പ് അപ്പ് ഫോർമാറ്റിൽ എലിവേഷൻ കൊടുത്തപ്പോൾ അതൊരു എലിവേഷനിലെ ഡിസൈൻ എലമെന്റായി കൂടി മാറി. അതുകൊണ്ടുതന്നെ പ്രകൃതിയുമായി ഇഴകി ചേരാൻ ഇതിന്റെ രൂപഘടനയ്ക്ക് സാധിക്കുന്നു എന്നതു തന്നെയാണ് ഹൈലൈറ്റ്. ഡാർക്ക് – ഗ്രേ കളറാണ് റൂഫിന്. നാച്വറൽ കളറുകളും ടോണുകളും തന്നെയാണ് ആകെ നിറങ്ങളുടെ ചാരുതയിൽ എടുത്തു നിൽക്കുന്നത്.

ഇനി ഉൾത്തളങ്ങളിലേക്കു  എത്തിയാൽ വലിയ ഓപ്പണിങ്ങുകളും ഇതിലൂടെ വിരുന്നെത്തുന്ന ആമ്പിയൻസുമാണ് വീട്ടകങ്ങളിൽ പ്രസന്നത നിറയ്ക്കുന്നത്. പ്രകൃതി യുടെ സ്രോതസ്സുകളായ കാറ്റും വെട്ടവും കയറി ഇറങ്ങി പോകുന്ന അവസ്ഥ വീടിനുള്ളിൽ ഇരിക്കുമ്പോൾ നമുക്ക് അനുഭവേദ്യമാകുന്നു. ലിവിങ് ഏരിയയുടെ ഇരു വശവും കൊടുത്തിരിക്കുന്ന ഓപണിങ്ങുകൾ വിരുന്നുകാർക്ക് വാം വെൽകമിങ് ഫീൽ കൊടുക്കുന്നു.

ന്യുട്രൽ നിറങ്ങൾ പച്ചപ്പിനോട് കൂടി ചേർന്ന് പോകുവാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് ഫർണിഷിങ്ങുകൾ ഉൾപ്പെടെ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ടെക്സ്ചർ ഭിത്തികളും ലാംപ് ഷേഡുകളും ഫർണിച്ചറുകളും എല്ലാം എലഗന്റ് ഫീൽ ലുക്ക് തരുന്നുണ്ട്.

ഫർണിച്ചറുകൾ എല്ലാം ഇന്റീരിയർ ലെ ഔട്ടിനനുസരുച് ഡിസൈൻ ചെയ്‌തിരിക്കുന്നവയാണ്. വീടിനുള്ളിലും നീളത്തിൽ ഉള്ള കോറിഡോറും സ്‌കൈലൈറ്റിൽ നിന്നെത്തുന്ന നിഴൽ ചിത്രങ്ങളും മനോഹാരിതയാണ്.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് ഫർണിച്ചറുകളുടെ വിന്യാസം. സ്റ്റെയർ കേസും പാർട്ടീഷൻ യൂണിറ്റുകളുമെല്ലാം വേറിട്ട ശൈലി നൽകുന്നു. ഉൾത്തളങ്ങളിലും ഹരിതാഭ നിറച്ച് കണ്ണിനു കുളിർമ്മയും ഉന്മേഷവും നൽകുന്നു. ഗ്രെ, വൈറ്റ് കോമ്പിനേഷനൊപ്പം വുഡൻ നിറങ്ങളുമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

ഒരു സ്‌പേസിൽ നിന്നും മറ്റൊരു സ്‌പേസിലേക്കുള്ള ഒഴുക്ക് ഇവിടെ കാണാനാകും. ഫ്രീ ഫ്ളോയിങ് സ്‌പേസുകൾ ആണ് ആകെ. സെമി പാർട്ടീഷനുകൾ നൽകിയിരിക്കുന്നത് ഫ്രീ ഫ്ളോയിങ് സ്‌പേസുകളുടെ ഭംഗി ചോരാതെയാണ്.

ഇങ്ങനെ ആർക്കിടെക്ച്ചർ തത്വങ്ങളോട് നീതി പുലർത്തികൊണ്ടു ശില്പി ആർക്കിടെക്ട്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ സെബാസ്റ്റ്യൻ ജോസാണ് വീട്ടുകാരുടെ ജീവിത ശൈലിക്ക് അനുസരിച്ചു മനോഹരമായ ഭവനം തീർത്തു കൊടുത്തിരിക്കുന്നത്. ശില്പിയും വീട്ടുകാരും ഒരുപോലെ സന്തോഷത്തിലാണ്. വീട് ഇഷ്ടപ്പെട്ട് വീട്ടുകാരുടെ സുഹൃത്തുക്കളുടെ വീട് ഒരുക്കാനുള്ള അവസരം കിട്ടിയതാണ് ശിൽപി ആർക്കിടെക്റ്റ്സിന്റെ വിജയം.

Architect / Engineer / Design Firm

Ar.Sebastian  Jose

Silpi  Architects , Kochi

Phone  – 9495791674

 

Client                    – Sudeep

Location               – Kattanam, Alappuzha

Area                      – 4500 sqft

Site Area              –   77 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas