ചങ്ങനാശ്ശേരിയ്ക്ക് അടുത്ത് പാറേപ്പള്ളിയിൽ 12 സെന്റ് സ്ഥലത്താണ് ഈ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. സിംപിൾ ഫോമിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. മുറ്റം ടൈൽ വിരിച്ച് ഭംഗിയാക്കി. ട്രോപ്പിക്കൽ – കണ്ടംപ്രററി മിശ്രണമാണ് എലിവേഷന്റെ ഭംഗി. പുറമെ നിന്നുള്ള കാഴ്ചയിൽ വീടിനെ മനോഹരമാക്കുന്നത് നാച്വറൽ ക്ലേ ടൈൽ ക്ലാഡിങ്ങാണ്. ഇവിടെ വീട്ടുകാർ ശില്പിയോട് ആവശ്യപ്പെട്ടത് നാല് കിടപ്പുമുറികളും പരമാവധി മുറ്റവും വേണമെന്നായിരുന്നു.
1865 സ്ക്വയർഫീറ്റിലാണ് താഴെ നിലയിലെ സൗകര്യങ്ങൾ. കാർപോർച്ചും സിറ്റൗട്ടും കടന്നാണ് ലിവിങ്ങിലേക്ക് പ്രവേശിക്കുന്നത്. ധാരാളം ജനാലകൾ നൽകിയത് വെളിച്ചവും വായുവും യഥേഷ്ടം ഉള്ളിലേക്കെത്തിക്കുന്നു. ഫോർമൽ ലിവിങ്ങിൽ കസ്റ്റംമെയ്ഡ് ഫർണിച്ചറുകളാണ് ഇട്ടിരിക്കുന്നത്. ന്യൂട്രൽ നിറങ്ങളാണ് അകത്തളത്തിന്റെ ഭംഗി. പ്രയർ റൂമും ലിവിങ്ങിനോട് ചേർന്നു തന്നെ ഒരുക്കി.
ഫാമിലി ലിവിങ്ങിന്റെ ഭിത്തിയുടെ ഒരു ഭാഗത്ത് ഫാമിലി ഫോട്ടോകൾ ഹാങ്ങ് ചെയ്ത് വ്യത്യസ്തമാക്കി. ഇങ്ങനെ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അറ്റാച്ഡ് ബാത്റൂമോടുകൂടിയ രണ്ട് കിടപ്പ് മുറികൾ, കിച്ചൻ, യൂട്ടിലിറ്റി ഏരിയ എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ. 908 സ്ക്വയർഫീറ്റിലാണ് ഫസ്റ്റ് ഫ്ലോറിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ്, ഓപ്പൺ ടെറസ്, ബാൽക്കണി, അറ്റാച്ഡ് ബാത്റൂമോടുകൂടിയ രണ്ട് കിടപ്പ് മുറികൾ എന്നിങ്ങനെ മുകൾ നിലയിലുമായി ഒരുക്കി.
ഡൈനിങ്ങിന് ടിക് വുഡിൽ ഗ്ലാസ് ടോപ്പ് കൊടുത്തു. ടിക് വുഡിൽ തന്നെ അപ്ഹോൾസ്റ്ററി ചെയ്ത കസേരകളുമാണ് ഇവിടെ ഇട്ടിരിക്കുന്നത്.
മുകളിലേക്കുള്ള സ്റ്റെയർകേസിന് ഹാൻഡ് റെയ്‌ലിന് ടഫൻറ് ഗ്ലാസിൽ വുഡൻ റെയ്‌ലിങ് കൊടുത്തു ഭംഗിയാക്കി. ഇവിടെ ഫാൾസ് സീലിങ് ചെയ്യാതെയാണ് കോൺക്രീറ്റിനുള്ളിൽ നിന്നും സ്പോട്ട് ലൈറ്റുകൾ കൊടുത്ത് ഭംഗിയാക്കിയിട്ടുള്ളത്.
ഡൈനിങ്ങിനോട് ചേർന്നുള്ള കിച്ചനിൽ ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും കൊടുത്തു. ഇവിടെത്തന്നെ ഒരു ഓവർ ഹെഡ് ഷോകേസും കാണാം. വളരെ വിശാലമായി തന്നെ എല്ലാ സൗകര്യങ്ങളോടെയുമാണ് വർക്കിങ് കിച്ചൻ ഡിസൈൻ. പരമാവധി സ്‌റ്റോറേജ് യൂണിറ്റുകളും പുൾ ഔട്ട് യൂണിറ്റുകളും നൽകിയിട്ടുണ്ട്. കൗണ്ടർ ടോപ്പിന് ഉപയോഗിച്ചിരിക്കുന്നത് നാനോ വൈറ്റ് മെറ്റീരിയലാണ്.
ഒന്നാം നിലയിൽ രണ്ട് ബെഡ്‌റൂമുകളാണ് ഉള്ളത്. ഡ്രസിങ് ഏരിയ, വെറ്റ് ആൻഡ് ഡ്രൈ ഏരിയ തിരിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന ബാത്റൂമുകൾ, മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷ് ചെയ്ത കബോർഡുകൾ എല്ലാ ബെഡ്‌റൂമുകളിലും കൊടുത്തിട്ടുണ്ട്. ചെറിയ ഒരു ബാൽക്കണിയും മുകൾ നിലയിൽ കൊടുത്തു. പിറക് വശത്ത് ഓപ്പൺ ടെറസിൽ റൂഫ് ചെയ്ത് വിശാലമാക്കി യൂട്ടിലിറ്റി ഏരിയയും കൊടുത്തു.
ഇങ്ങനെ ക്ലൈന്റിന്റെ ആവശ്യങ്ങളെ മുൻനിർത്തി ഒരു തരി സ്ഥലം പോലും പാഴാക്കാതെയുള്ള പ്ലാൻ തന്നെയാണ് ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത്.
Architect / Engineer / Design Firm
Purple Builders
Thodupuzha
Phone – 9495602810
Client – Mr.Jose Thevalakara
Location – Changanassery
Area – 2773 sqft
Site Area – 12 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590