8000 സ്ക്വയർഫീറ്റിൽ ചെർപ്പുള്ളശ്ശേരിയിൽ സ്ഥിതി ചെയുന്ന ഈ വീട് ഷനിൽ നാസറിനും കുടുംബത്തിനും വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത് എംഎം ആർക്കിടെക്സാണ്. റോഡ് ലെവലിൽ നിന്നും അല്പം താഴ്ന്നാണ് പ്ലോട്ട് നിലനിന്നിരുന്നത്. ഏതാണ്ട് രണ്ടു അടിയോളം മണ്ണിട്ട് പൊക്കി ലെവൽ ചെയ്തതത്തിനു ശേഷമാണ് വീട് പണി തുടങ്ങിയത്. റെക്റ്റാംഗുലർ ആകൃതിയാണ് പ്ലോട്ടിന് ഉണ്ടായിരുന്നത്.
റോഡിനു വലതുഭാഗത്തായി പാടം ഉണ്ടായിരുന്നു. അതിനാൽ തന്നെ ആ ഭാഗത്തെ കാഴ്ചഭംഗി ആസ്വദിക്കുന്നതിനു വലിയ ഓപ്പണിങ്ങുകൾ കൊടുത്തുകൊണ്ടാണ് അകത്തളങ്ങൾ ഒരുക്കിയിട്ടുള്ളത്. ഈ ഓപ്പണിങ്ങുകളിലൂടെ ധാരാളം കാറ്റും വെട്ടവും അകത്തളങ്ങളിൽ എത്തുകയും സദാ പോസിറ്റിവിറ്റി നിറയുകയും ചെയുന്നു.
വിശാലമായ പ്ലോട്ടിൽ തട്ട് തട്ടായി ഡിസൈൻ ചെയ്ത എലിവേഷൻ തന്നെയാണ് വീടിന്റെ പുറംഭംഗി. മോഡേൺ ശൈലിയിലാണ് എലിവേഷന്റെ ഒരുക്കങ്ങൾ. മോഡേൺ എലെമെന്റുകൾ നൽകികൊണ്ട് കാലാവസ്ഥയ്ക്കും അനുയോജ്യമാകുന്ന രീതിയിൽ ആണ് എലിവേഷൻ ഒരുക്കിയിട്ടുള്ളത്.
എത്ര അകലെ നിന്നും വീടിന്റെ കാഴ്ചഭംഗി സാധ്യമാകും വിധമാണ് എലിവേഷൻ. ലാൻഡ്സ്കേപ്പ് റോഡ് ലെവലിൽ നിന്നും അല്പം ഉയർത്തി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പല പല തട്ടുകളായി പ്ലാന്റർ ബോക്സുകൾ കൊടുത്തുകൊണ്ട് ഭംഗിയാക്കി. വാട്ടർ ബോഡിയും കൊടുത്തു.
മുകളിലും താഴെയുമായി 6 കിടപ്പു മുറികൾ, വിശാലമായ ഹാൾ എന്നിങ്ങനെ ആയിരുന്നു ക്ലൈന്റിന്റെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് പ്ലാൻ ഡെവലപ്പ് ചെയ്തത്. എംഎം ആർക്കിടെക്ട് ചെയ്ത മറ്റൊരു പ്രോജക്ട് കണ്ടു ഇഷ്ടപ്പെട്ടിട്ടാണ് ക്ലൈന്റ് എംഎം ആർക്കിറ്റെക്റ്റ്സിനെ സമീപിച്ചത്.
ലിവിങ് ഏരിയയിൽ ഭിത്തിയിൽ കൊടുത്തിരിക്കുന്ന എക്സ്പോസ്ഡ് സിമന്റ് പാനലിംഗും ബ്രാസിന്റെ ആർട്ട് വർക്കും എല്ലാം എലഗന്റ് ലുക്ക് ആൻഡ് ഫീൽ തരുന്നുണ്ട്.
എളുപ്പം ഉപയോഗിക്കാൻ സാധ്യമാകുന്ന ഇടങ്ങൾ തന്നെ ആണ് ഇന്റീരിയറിൽ ഹൈലൈറ്റ്. സെമി കന്റംപ്രററി കൺസപ്റ്റിലാണ് ഒരുക്കങ്ങൾ. സീലിങ്ങിലെ പാനലിങ് വർക്കുകളും ഡിസൈൻ പാറ്റേണുമെല്ലാം ഇന്റീരിയറിൽ ആകെ ഭംഗിയോട് ചേർന്ന് പോകുന്നു.
10 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളും ചെയറുമാണ് ഡൈനിങ്ങിലെ ആകർഷണീയത.
സ്കൈലൈറ്റ് ലഭ്യമാകുന്ന ഇന്റേണൽ കോർട്ടിയാർഡും അകത്തളങ്ങളുടെ മാസ്മരികത കൂട്ടുന്നുണ്ട്.
സ്റ്റീലും വുഡുമാണ് സ്റ്റെയർകേസിന്റെ ഭംഗി. ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിളാണ്. തടിപ്പണികൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്.
ബെഡ്റൂമുകൾ എല്ലാം ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഫർണിഷിങ്ങുകളിൽ ഉൾപ്പെടെ കളർ തീം കൊടുത്തുകൊണ്ട് മനോഹരമാക്കി. ആധുനിക സംവിധാങ്ങൾ എല്ലാം തന്നെ എല്ലാ മുറികളിലും കൊടുത്തിരിക്കുന്നു. വിശാലമായിട്ടാണ് എല്ലാ ഒരുക്കങ്ങളും.
കിച്ചൻ വെണ്മയ്ക്കു മുൻതൂക്കം കൊടുത്തുകൊണ്ട് കൊറിയൻ ടോപ്പാണ് നൽകിയത്. ബ്രേക്ഫാസ്റ്റ് ടേബിളും കിച്ചണിൽ കൊടുത്തു.
ഇങ്ങനെ വിശാലതയുടെ ഭംഗിയ്ക്ക് ഒപ്പം തന്നെ ആധുനിക സൗകര്യങ്ങൾ എല്ലാം നൽകികൊണ്ട് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം ആക്കി മാറ്റിയിരിക്കുകയാണ് ഈ വീട്.
Architect / Engineer / Design Firm
MM Architects
Calicut
Phone – 9605911444
Client – Mr. Shanil Nazar
Location – Cherpulasseri
Area – 8000 sqft
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590