മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ശാരദ വിഹാർ

പൈതൃകത്തിന്റേയും ആധുനിക നിർമാണത്തിന്റേയും തടസ്സമില്ലാത്ത സംയോജനമാണ് ഇവിടെ ആകർഷണീയത.

dhome-preferred-magazine

70 വർഷത്തോളം പഴക്കമുള്ള പ്രൗഢിയും പാരമ്പര്യത്തനിമയും ഉള്ള തറവാട് വീടിന്റെ തനിമ അതേപടി നിലനിർത്തികൊണ്ട് വേണം ഇന്നത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട് നവീകരിക്കാൻ. പൈതൃകത്തിന്റേയും ആധുനിക നിർമാണത്തിന്റേയും തടസ്സമില്ലാത്ത സംയോജനമാണ് ഇവിടെ ആകർഷണീയത. ഭൂതകാലത്തേയും വർത്തമാനകാലത്തേയും സമന്വയിപ്പിക്കുന്ന സാങ്കേതികതയാണ് വീടിന്റെ ചാരുത.

കോംപൗണ്ട് വാളിൽ നിന്നുതന്നെ നവീകരണങ്ങൾക്ക് തുടക്കമിട്ടു. മതിൽ ഉയർത്തികെട്ടി ഹരിതാഭ നിറയുന്ന ലാൻഡ്‌സ്‌കേപ്പ് കൊടുത്തുകൊണ്ട് പണിതു. നിറഞ്ഞ പച്ചപ്പും തുളസിത്തറയും എല്ലാം പഴമയിൽത്തന്നെ നിലകൊള്ളുന്നു. ചെങ്കല്ലിന്റെ ഭിത്തിയും തൂണുകളും ലൂവർ ജനാലകളും തൂവന പലകയും ഓട് വിരിച്ച മേൽക്കൂരയും പാരമ്പര്യത്തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് നവീകരിച്ചു. കുത്തനെയുള്ള ചരിഞ്ഞ മേൽക്കൂര സങ്കീർണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു.

ഫണ്ടർ മാക്സ് പാനലുകൾ പൊതിഞ്ഞാണ് പ്രധാന കവാടവും മറ്റ് ഗേറ്റുകളും പണിതത്. ചെങ്കല്ലിന്റെ ചാരുതയാണ് കവാടത്തിന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്നത്. പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന വിധമാണ് നവീകരണങ്ങൾ. ഇവിടെ ക്ലൈന്റ് ഒരു ഡോക്ടർ ആയതുകൊണ്ടുതന്നെ കൺസൾട്ടേഷൻ ഏരിയ നൽകിയിട്ടുണ്ട്. സ്വകാര്യത ഉറപ്പാക്കികൊണ്ടാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്ടിയാർഡ്, കിച്ചൻ, വർക്ക് ഏരിയ, രണ്ട് ബെഡ്റൂമുകൾ എന്നിങ്ങനെ താഴെ നിലയിലും മൂന്ന് കിടപ്പുമുറികളും ബാത്റൂമും ബാൽക്കണി എന്നിങ്ങനെ മുകൾനിലയിലും കൊടുത്തു. വീടിന് അകത്തുനിന്നും പോർച്ചിൽ നിന്നും ഒരേപോലെ പ്രവേശിക്കാവുന്ന പുറത്തെ കോർട്ടിയാർഡ് വീടിന്റെ ആകെ ആംപിയൻസ് മാറ്റ് കൂട്ടുന്നുണ്ട്.

പഴമ നിലനിർത്തുന്ന ലിവിങ് ഏരിയയിൽ പഴയ ഫർണിച്ചറുകൾ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. ലിവിങ്ങിനേയും ഡൈനിങ്ങിനേയും ബന്ധിപ്പിക്കുന്നത് ഡ്രൈ കോർട്ടിയാർഡും അതിനോട് ചേർന്നുള്ള ഇടനാഴിയുമാണ്. പരമ്പരാഗത ശൈലിയോട് നീതിപുലർത്തുന്ന ഇടനാഴി കേരളത്തിന്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

തുറന്നതും സ്വകാര്യത ഉറപ്പാക്കുന്നതുമായ ഓരോ സ്പേസും വളരെ കൃത്യതയോടെ വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിന്യസിച്ചിരിക്കുന്നു. വീടിനുള്ളിലെ രണ്ട് നടുമുറ്റങ്ങളാണ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നത്.

മുകളിലേക്കെത്തിയാൽ നീളത്തിലുള്ള ബേവിൻഡോ പ്രകൃതിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കും വിധം കൊടുത്തു. ഇതിന്റെ താഴെയായി സ്റ്റോറേജ് സൗകര്യവും ഏർപ്പെടുത്തി.

ശാന്തവും സുന്ദരവുമായിട്ടാണ് എല്ലാ കിടപ്പുമുറികളും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. പരമ്പരാഗത ഘടകങ്ങൾ സൂക്ഷ്മമായി സംരക്ഷിച്ചുകൊണ്ട് സൗന്ദര്യശാസ്ത്രത്തിനും ഘടനാപരമായ സമഗ്രതയ്ക്കും മുൻ‌തൂക്കം കൊടുത്തുകൊണ്ടാണ് ആർക്കിടെക്റ്റ് ഓരോ സ്പേസും ഇവിടെ നവീകരിച്ചിട്ടുള്ളത്.

കടപ്പ സ്റ്റോൺ, ലാറ്ററേറ്റ്, തടിപ്പണികൾ, ഡിസൈൻ പാറ്റേണുകൾ, ടെക്സ്ചർ വർക്കുകൾ എന്നിങ്ങനെ അകത്തും പുറത്തുമുള്ള ക്രമീകരണങ്ങൾ വീടിന്റെ പ്രൗഢി എടുത്തുകാണിക്കുന്നുണ്ട്.

 

ഇങ്ങനെ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് നഗരജീവിതത്തിന്റെ മനോഹാരിതയിലേക്ക് കടന്നെത്തും വിധം ശാന്തവും ഊഷ്മളതയും നിറയ്ക്കുന്ന ശാരദ വിഹാറാണ് ഇപ്പോൾ നാട്ടിലെ താരം.

Architect / Engineer / Design Firm

Ar.Shyam Raj Chandroth & Ar.Aziya H Mondal

7th Hue Architecture Studio,

Thrissur

Phone – 9846965441, 9061048106

 

Client                     – Dr.AnandaKeshavan & Dr.Sujatha

Location               – Thrissur

Area                      – 3100 sqft

Site Area              – 9 cent

 

Engineer              – V Nandahari

Photo Courtesy  – Ar.K. Midhul

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas