ജീവൻ തുടിക്കുന്ന വീട് വാസ്തുശില്പികളുടെ വീട്. “സ്വന്തം വീടായതുകൊണ്ടു തന്നെ ആവശ്യങ്ങളും ആഗ്രഹങ്ങൾക്കും അതിരുകൾ നിർണയിക്കാതെയുള്ള ഡിസൈൻ ഫ്രീഡം വേണ്ടതുപോലെ ഉണ്ടാകുമല്ലോ, ആ സ്വാതന്ത്രത്തെയാണ് ചോല എന്ന ഞങ്ങളുടെ വീട്ടിൽ കാണാനാവുക” ദമ്പതികളായ അനൂപും ശ്രുതിയും പറയുന്നു.
ട്രഡീഷണൽ ആർക്കിടെക്ച്ചറിന്റെ മാനദണ്ഡങ്ങൾ മാത്രം നടപ്പിലാക്കുന്നതിന് പകരം കണ്ടംപ്രററി സ്പേസിന് ഇടം കൊടുത്തുകൊണ്ട് ട്രഡീഷണൽ എലമെന്റുകൾ നൽകുകയാണ് ഇവിടെ ചെയ്തത്.
റോഡിൽ നിന്നും നീളത്തിലുള്ള നടപ്പാതയിലൂടെയാണ് വീട്ടിലേക്ക് എത്തുന്നത്. വീടിന്റെ ആകെ ഭംഗിയോട് തുലനം ചെയ്യും വിധത്തിലാണ് കാർ പോർച്ച് ഡിസൈൻ. കാർ പോർച്ച് ഉൾപ്പെടെ എക്സ്പോസ്ഡ് ആയിട്ടുള്ള ഭാഗങ്ങളിൽ വെട്ടുകല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ചാലിശേരി ഭാഗത്തു നിന്നും ശേഖരിച്ച കല്ലുകളാണിത്. നടപ്പാതയ്ക്ക് പഴയ തറവാടുകളിൽ നിന്നും മറ്റും ലഭ്യമായ കല്ലുകളാണ് വിരിച്ചിട്ടുള്ളത്.
പച്ച പുതച്ച പാടത്തിന്റെ അതിമനോഹാരിത വീടിനെ പ്രൗഢഗംഭീരമാക്കുന്നു എന്ന് വേണം പറയാൻ. സിറ്റൗട്ടിൽ നിന്നും വീട്ടകങ്ങളിൽ നിന്നും ഈ മനോഹാരിത ആവോളം ആസ്വദിക്കാൻ ഉതകും വിധമാണ് ഡിസൈൻ ക്രമീകരണങ്ങൾ നൽകിയിട്ടുള്ളത്. വീടിന്റെ ആകെ ആംപിയൻസ് കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരിടമാണ് സിറ്റൗട്ട്. പോളിഷ്ഡ് മാർബിളാണ് സിറ്റൗട്ട് പാർട്ടിൽ ഫ്ലോറിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. നീളത്തിൽ ഡിസൈൻ ചെയ്ത സിറ്റിങ് സ്പേസും മനോഹരമാണ്. ഭിത്തിയുടെ ഒരു ഭാഗത്ത് വെട്ടുകല്ല് കൊടുത്ത് ഹൈലൈറ്റ് ചെയ്തു. ഗ്രൗട്ട് ഫിനിഷ് സീലിങ്ങാണ് ഇവിടെ മറ്റൊരു ഹൈലൈറ്റ്. മറ്റു സ്പേസുകളോടും ഹരിതാഭയോടും നീതി പുലർത്തുന്ന ഒരു സീലിങ് പാറ്റേണാണിത്.
എസിയുടെയോ ഫാനിന്റെയോ ആവശ്യം പരമാവധി കുറയ്ക്കാൻ സാധ്യമാകുന്ന സംവിധാനങ്ങളാണ് ആകെ നൽകിയിരിക്കുന്നത്. അതുതന്നെയാണ് ഈ കൺസ്ട്രക്ഷന്റെ പ്രത്യേകത. മെഷ് അടിച്ചുകൊണ്ടാണ് എല്ലാ ഓപ്പണിങ്ങുകളും നൽകിയിട്ടുള്ളത്.
ടഫന്റ് ഗ്ലാസിന്റേയും വുഡിന്റേയും കോമ്പിനേഷനിൽ തീർത്ത പ്രധാന വാതിൽ ആകർഷണമാണ്. കസവ് മുണ്ട് ഗ്ലാസിനുള്ളിൽ സാൻവിച്ച് ചെയ്ത് വ്യത്യസ്തതയും പാരമ്പര്യ തനിമയും കൊണ്ടുവന്നു. പ്രകൃതിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കും വിധം ഓപ്പൺ കൺസെപ്റ്റിലാണ് ഫോർമൽ ലിവിങ്ങിന്റെ ഡിസൈൻ. അഴികളുള്ള ജനാലകളും മാവും കുളവും എല്ലാം ഇവിടുത്തെ ആംപിയൻസ് നിർണയിക്കുന്നു. കുളം പാരമ്പര്യ ഘടകമായി നിലനിർത്തിക്കൊണ്ടുതന്നെ സ്വിമ്മിങ് പൂളിന്റെ എല്ലാ സംവിധാനങ്ങളും ഉൾച്ചേർത്തു.
ഡൈനിങ് കം കിച്ചൻ. മാവും കുളവും എല്ലാമായി ഇഴുകിച്ചേർന്നാണ് ഡൈനിങ് കം കിച്ചൻ ഡിസൈൻ ചെയ്തിട്ടുള്ളത്. ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയറിനും സ്ഥാനം. ബ്രേക്ഫാസ്റ്റ് കൗണ്ടർ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് കിച്ചൻ ചെയ്തിട്ടുള്ളത്. ഡൈനിങ്ങിലേക്കും അപ്പർ ലിവിങ്ങിലേക്കും കണക്റ്റിവിറ്റി ലഭിക്കും വിധമാണ് ക്രമീകരണം. കല്ലിൽ തീർത്ത വാഷ് കൗണ്ടറും ഇവിടെ വ്യത്യസ്തത പുലർത്തുന്നു. വാഷ് ഏരിയയോട് ചേർന്ന് തന്നെ ഇന്റേണൽ ഗാർഡനും നൽകി മനോഹരമാക്കി. പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങളെ നശിപ്പിക്കാതെയുള്ള സ്പേസ് വിന്യാസമാണ് ഈ വീടിനെ വേറിട്ട് നിർത്തുന്നത്.
ഗസ്റ്റ് ബ്ലോക്ക്, റെസിഡൻഷ്യൽ ബ്ലോക്ക് എന്നിങ്ങനെയാണ് വീട്ടിലെ സ്പേസുകളെ വിന്യസിച്ചിട്ടുള്ളത്. ശുദ്ധവായു അകത്തളങ്ങളിൽ കയറിയിറങ്ങുന്നതുകൊണ്ട് തന്നെ എല്ലാ സ്പേസിലും സദാ കുളിർമ്മയും പോസിറ്റിവിറ്റിയും നിലനിൽക്കുന്നു. ഫോൾഡിങ് ഡോർ നൽകിക്കൊണ്ടാണ് പ്രകൃതിയേയും വീടിനേയും വേർതിരിച്ചിട്ടുള്ളത്. ടഫന്റ് ലാമിനേറ്റഡ് ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്.
ഡൈനിങ്ങിൽ നിന്നും മുകളിലേക്കെത്തിയാൽ അപ്പർ ലിവിങ്ങാണ്. വെർട്ടിക്കൽ ലൂവർ വുഡ്ഡൻ വിൻഡോ തന്നെയാണ് ഇവിടേയും ആകർഷണം. വുഡൻ ഫ്ലോറിങ്ങാണ്. താഴെയുള്ള സ്ലാബിന്റെ ബീം ആണ് ഇവിടെ സിറ്റിങ് സ്പേസാക്കി മാറ്റിയിരിക്കുന്നത്. ഉള്ളിൽ സ്റ്റോറേജ് സ്പേസും കൊടുത്തു. നാച്വറൽ മെറ്റീരിയലുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് വേണ്ടി കൊടുത്തിരിക്കുന്ന ജാളി ഫസാഡ് മനോഹരവും, അതിന്റെ കടമ കൃത്യമായി നിർവഹിക്കുകയും ചെയ്യുന്നു. ഇടവഴിയെ ഓർമപ്പെടുത്തുന്ന കോറിഡോറും എല്ലാം ഇന്റീരിയറിലെ മാസ്മരികതകളാണ്.
പാരമ്പര്യത്തനിമയും ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കികൊണ്ടാണ് ബെഡ്‌റൂമുകളെല്ലാം ഡിസൈൻ ചെയ്തിട്ടുള്ളത്. മാസ്റ്റർ ബെഡ്‌റൂമിൽ നിന്ന് പാടവും കുളവും കാണാം. ഈ മനോഹര ദൃശ്യങ്ങളാണ് മുറികളുടെ സൗന്ദര്യം.
മൂന്നാമത്തെ നിലയിൽ മനോഹരമായ ഒരു ഫോക്കൽ പോയിന്റ് ഉണ്ട്. ബാൽക്കണി സ്പേസ് കൊടുത്തുകൊണ്ടാണ് ഇവിടം ഭംഗിയാക്കിയത്. ഈ സ്പേസിൽ ഇരുന്നാൽ പാടവും ഹൈവേയും വീടിന്റെ അകത്തളങ്ങളിലേക്ക് എല്ലാം കാഴ്ച ചെന്നെത്തും. ആക്ടിവിറ്റി സ്പേസായി ഇവിടം ഉപയോഗിക്കാം ‘മച്ച്’ എന്ന ആശയത്തിന്റെ മോഡേൺ വേർഷൻ.
ഗ്രാമ്യഭംഗിയുടെ മടിത്തട്ടിൽ ഒരു സുന്ദരഗേഹം എന്ന് നിസംശയം പറയാമെന്ന് വീട്ടിൽ വരുന്നവരെല്ലാം പറയുന്നു.
Architect / Engineer / Design Firm
Ar.Anoop K & Er.Sruthy K
Art on Architecture
Chalissery, Palakkad
Phone – 9946447676
artonarchitecture@gmail.com
Client – Ar.Anoop K & Er.Sruthy K
Location – Chalissery, Palakkad
Area – 2800 sqft
Site Area – 50 cent
Photo Courtesy – Ar.Prasanth Mohan, Running Studios
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590