മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ആവശ്യമറിഞ്ഞ് പുതുക്കൽ

dhome-preferred-magazine

ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതാണ് ഓരോരുത്തർക്കും അവരവരുടെ വീടുകൾ. അതുകൊണ്ടു തന്നെ വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അവ പൂർണ്ണമായി പൊളിച്ചുകളയാൻ മനസ്സ് വരാറില്ല. എന്നാൽ കാലാതീതമായ മാറ്റങ്ങളെയും ജീവിതരീതികളെയും വീട് ഉൾക്കൊള്ളുകയും വേണം. അതുകൊണ്ടാണ് 15 വർഷം പഴക്കമുള്ള വീട് പുതുക്കി പണിയാൻ തീരുമാനിച്ചത്. അന്നത്തെ ചുറ്റുപാടുകൾക്കനുസരിച്ചു പണിത ഒരുനില വീടായിരുന്നു. ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും അകത്തേക്ക് കടന്നു വരുന്നത് കുറവായിരുന്നു. മൂന്ന് കിടപ്പു മുറികളും ഹാളും കിച്ചനുമൊക്കെ ആയിരുന്നു പഴയ വീട്ടിലെ സൗകര്യങ്ങൾ.

 

റെനോവേഷൻ ചെയ്യാം എന്ന് തീരുമാനിച്ചപ്പോൾ മുഴുവനായും പൊളിച്ചു കളഞ്ഞു കൊണ്ടുള്ള കൂട്ടിച്ചേർക്കലുകൾക്കല്ല പ്രാധാന്യം കൊടുത്തത്. പഴയ വീടിന്റെ സ്വാഭാവികത നിലനിർത്തികൊണ്ടും കാറ്റും വെട്ടവും കയറിയിറങ്ങത്തക്ക വിധമുള്ള ക്രമീകരണങ്ങളും നൽകി കൊണ്ട് വീടിന്റെ കാർപോർച്ച് മാത്രമാണ് പൂർണ്ണമായി പൊളിച്ചു നീക്കിയത്. പരമ്പരാഗത ശൈലിയുടെ പൂരകങ്ങൾ ആണ് പഴയ വീടിനു ഉണ്ടായിരുന്നത്. ബാക്കി ഉണ്ടായിരുന്നതെല്ലാം  അതേപടി നിലനിർത്തിക്കൊണ്ടാണ് പരിവർത്തനങ്ങൾ ഇവിടെ സാധ്യമാക്കിയത്. ഒരുനില വീടായിരുന്ന പഴയ വീടിനെ ഇരുനില വീടാക്കി. വളരെ സ്‌പേഷ്യസായ രണ്ടു കിടപ്പു മുറികളും ടെറസുമാണ് മുകൾ നിലയിൽ കൊടുത്തത്.

ചെരിഞ്ഞ മേൽക്കൂരയായിരുന്നു പഴയ വീടിന്. ഇത് പാടെ ഒഴിവാക്കിയത്  പുതിയൊരു മുഖച്ഛായ തന്നെ വീടിനു ലഭ്യമായി. മാറിവരുന്ന ജീവിത രീതികളും ഡിസൈൻ നയങ്ങളും എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് പരിവർത്തനങ്ങൾ ഇവിടെ സാധ്യമാക്കിയിട്ടുള്ളത്. സമകാലീന ശൈലിയുടെ പൂരകങ്ങളായ ലൂവറുകളും, ഗ്ലാസ്സും എല്ലാം ഇവിടെയും കൊടുത്തു. എലിവേഷനൊത്തൊരു കോമ്പൗണ്ട് വാളും ഡിസൈൻ ചെയ്തു.

 

1470 സ്ക്വയർഫീറ്റിലാണ് പഴയ വീട്ടിലെ സൗകര്യങ്ങൾ ഉണ്ടായിരുന്നത്. പരമാവധി പൊളിച്ചു നീക്കലുകൾ ഒഴിവാക്കി കൊണ്ട് ഉള്ള സ്‌പേസുകളെ തുറന്നതും വിശാലവുമാക്കി മാറ്റി. അങ്ങനെ സൗകര്യങ്ങൾ എല്ലാം വിന്യസിച്ചു കഴിഞ്ഞപ്പോൾ  വീട് 2752 സ്ക്വയർഫീറ്റായി മാറി. പഴയ വീട്ടിൽ ഉണ്ടായിരുന്ന പുനരുപയോഗിക്കാൻ കഴിയുന്നവ പുതിയ വീട്ടിലും സ്ഥാനം പിടിച്ചു. ഓരോ മുറിയും ഉപയോഗിക്കുന്നവരുടെ അഭിരുചികൾക്കനുസരിച്ചാണ് ഡിസൈൻ ചെയ്‌തത്‌. എല്ലാ വിധ ആധുനിക സൗകര്യങ്ങളും മുറികളിൽ കൂട്ടി ചേർത്തു. പഴയ വീടിന്റെ ഫ്ളോറിങ് അതേപടി നിലനിർത്തി. ബ്ലാക് ഗ്രാനൈറ്റായിരുന്നു പഴയ വീടിന്.

അതിഥികളെ സ്വാഗതം ചെയുന്ന വിധത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ് ഏരിയയിലെ വലിയ ജനാലകൾ  നല്ലതുപോലെ വെളിച്ചവും വായുവും എത്തിക്കുന്നതിനൊപ്പം തന്നെ മുറിയെ വിശാലവുമാക്കി. വീട്ടിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ ആശയ വിനിമയം സാധ്യമാകണം എന്ന ആശയത്തിൻമേലാണ് ഡിസൈൻ നയങ്ങൾ. ഗ്രീനിഷ് നിറത്തിന്റെ ഭംഗിയാണ് ഇന്റീരിയറിന്റെ ആകർഷണം.

മുകളിലേക്കുള്ള സ്റ്റെയർകേസ് പുതിയതായി കൂട്ടിച്ചേർത്തത് ആണ്. കോൺക്രീറ്റിന്റെയും സ്റ്റീലിന്റെയും തടിയുടെയും കോമ്പിനേഷനാണ് സ്റ്റെയറിന്. സ്റ്റെയർ കയറി അപ്പർ ലിവിങ്ങിലേക്കു എത്തുന്നതിനു മുൻപായി ഒരു ലാൻഡിംഗ് സ്‌പേസ് കൊടുത്തു. സ്റ്റെയർ ഏരിയയുടെ താഴ്ഭാഗത്തായാണ് വാഷ് കൗണ്ടറും ഷൂറാക്കും നൽകിയത്. സ്റ്റെയറിനോട് ചേർന്ന് തന്നെയാണ് ഡൈനിങ്ങിനും സ്ഥാനം നൽകിയിട്ടുള്ളത്. ഇവിടെ ഭിത്തിയുടെ ഒരു ഭാഗം ക്രോക്കറി യൂണിറ്റാക്കി. ഡൈനിങ്ങിനു മുകളിലെ ഫാൾസ് സീലിങ്ങും മനോഹരമാണ്. ഭിത്തിയിലെ ക്ലാഡിങ് വർക്കും ഭംഗിയാണ്.

കുട്ടികളുടെ മുറികളാണ് മുകൾ നിലയിൽ ഉള്ളത്. ഹോം തിയേറ്റർ ചെയ്യാനുള്ള സ്‌പേസ് കൂടി ഇവിടെ കൂട്ടിച്ചേർത്തിട്ടുണ്ട്. കുട്ടികളുടെ ഇഷ്ട നിറങ്ങൾക്കനുസരിച്ചാണ് മുറികൾ ഒരുക്കിയത്. വിശാലതയോടെയാണ് മറ്റു ബെഡ്‌റൂമുകളും ഡിസൈൻ ചെയ്‌തത്‌. ഹെഡ് ബോർഡും സീലിങ് പാറ്റേണുമെല്ലാം മുറികളിൽ വ്യത്യസ്തത കൊണ്ട് വരുന്നുണ്ട്. സൗകര്യങ്ങൾ എല്ലാം ഇന്നത്തെ രീതികൾക്കനുസരിച്ചു എലഗന്റ് ലുക്ക് തരും വിധം ക്രമപ്പെടുത്തി.

പഴയ അടുക്കളയുടെ കൗണ്ടർടോപ്പ് എല്ലാം പാടെ മാറ്റി. നാനോ വൈറ്റാണ് കൗണ്ടർ ടോപ്പിനു നൽകിയിട്ടുള്ളത്. യെല്ലോ വൈറ്റ് കളർ കോമ്പിനേഷനാണ് കിച്ചന്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനും കൂടി ഇടം നൽകിയാണ് കിച്ചൻ സൗകര്യമുള്ളതാക്കിയത്.

എത്ര വർഷം പഴക്കം ഉള്ളതാണെങ്കിലും മുഴുവനായി പൊളിച്ചു കളയാതെ തന്നെ ഇന്നത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സൗന്ദര്യവും സൗകര്യവുമുള്ളതാക്കി മാറ്റാൻ കഴിയും എന്നുള്ളതിന് ഉദാഹരണമാണ് ഈ വീട്.

Architect / Engineer / Design Firm

George Soveen & Ar.Cisy

Aetas Design Studio

Kochi

Phone – 9895757686

aetasarchitects.in

 

Client                    – Mr. Anil Kumar

Location               – Puthenkurish

Area                      – 2400 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas