മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഞങ്ങളെ സ്നേഹിക്കുന്ന വീട്

dhome-preferred-magazine

ഒരുപാട് പ്രോജക്റ്റുകൾ റെഫർ ചെയ്തതിന് ശേഷമാണ് വീട് നിർമാണത്തിനായി നിർമാൺ ഡിസൈൻസിലേക്ക് എത്തിച്ചേരുന്നത്. പണിയാൻ പോകുന്ന വീടിനെപ്പറ്റി വളരെ കൃത്യവും വ്യക്തവുമായ ധാരണ ക്ലൈന്റിന് ഉണ്ടായിരുന്നു എന്ന് നിർമാണും പറയുന്നു. പരിപാലനം എളുപ്പമാക്കുന്ന “എലഗന്റ് ലുക്ക്” പ്രദാനം ചെയ്യുന്ന ഒരു വീടായിരിക്കണം എന്നാണ് ആദ്യമേ തന്നെ ക്ലൈന്റ് പറഞ്ഞത്.

 

മുകളിലും താഴെയുമായി നാല് കിടപ്പുമുറികൾ വേണം, അതിൽ പാരന്റ്സ് റൂമിൽ നിന്ന് പ്രയർ സ്പേസിലേക്ക് എളുപ്പം എത്താനും സാധ്യമാകണം എന്നും ഓപ്പൺ കിച്ചൻ എന്ന ആശയം മതി എന്നും മുൻകൂട്ടി പറഞ്ഞിരുന്നു. ഈ ആവശ്യങ്ങളെല്ലാം പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് ആദ്യത്തെ ലേഔട്ട് പ്ലാൻ നിർമാൺ തയ്യാറാക്കിയത്. കൂടാതെ ഫാമിലി ഗാതറിങ് സ്പേസ് കൂടി വേണമെന്ന് പറഞ്ഞിരുന്നു.

ഡബിൾ കാർ പാർക്കിങ്ങും സിറ്റൗട്ടും കൂടിയാണ് എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റെയർകേസ്, കോർട്ടിയാർഡ്, വർക്ക് ഏരിയ, യൂട്ടിലിറ്റി സ്പേസ് എന്നിങ്ങനെയാണ് ഗ്രൗണ്ട് ഫ്ലോറിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ്, രണ്ട് ബെഡ്‌റൂം, കോമൺ ബാൽക്കണി, ടെറസ് എന്നിങ്ങനെയാണ് മുകൾ നിലയിലെ സൗകര്യങ്ങൾ.

 

ക്ലൈന്റിന്റെ ഇഷ്ടങ്ങൾ അറിഞ്ഞ് ഓരോ സ്പേസും ഡിസൈൻ ചെയ്തത്, ഉടമ ശില്പിയ്ക്ക് കൊടുത്ത ഡിസൈൻ സ്വാതന്ത്രത്തിലൂടെയാണ്. ലാളിത്യം നിറഞ്ഞ ഡിസൈൻ ക്രമീകരണങ്ങൾ തന്നെയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, വീട്ടുടമയുടെ മക്കളിൽ ഒരാൾ നന്നായി ചിത്രം വരക്കും. അതുകൊണ്ടുതന്നെ അവരുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇവിടെ അലങ്കാരങ്ങളായി മാറ്റിയിരിക്കുന്നത്.

ഫർണിച്ചറുകളിലും ഫർണിഷിങ്ങുകളിലും കൊടുത്തിരിക്കുന്നത് ലാളിത്യം തന്നെയാണ്. പെയിന്റ് ഫിനിഷാണ് ഭിത്തികളുടെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഡൈനിങ്ങിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് ഫാമിലിയാർഡ് കൊടുത്തിരിക്കുന്നത് കാണാം. ഇവിടെ മാത്രമാണ് ടെക്സ്ചർ ഫിനിഷ് നൽകിയിട്ടുള്ളത്.

സ്റ്റെയർ കയറി മുകളിൽ എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ ഫ്ലോറിങ്ങിന് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്. അപ്പർ ലിവിങ്ങിൽ നിന്നും ഓപ്പൺ ടെറസിലേക്ക് എത്താം.

കിച്ചനിൽ നിന്നും ഡൈനിങ്ങിൽ നിന്നും ഈസി ആക്സസ് നൽകിയാണ് ഫാമിലി ഗാതറിങ് സ്പേസ് ഉള്ളത്. ഇവിടെ പച്ചപ്പിന്റെ സാനിദ്ധ്യം നിറച്ചുകൊണ്ട് മനോഹരമാക്കി.

അകത്തളത്തിൽ മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട്. കോർട്ടിയാർഡിനോട് ചേർന്ന് തന്നെ ഇരിപ്പിട സൗകര്യവും കൊടുത്തു. കോർട്ടിയാർഡിൽ മഡ് ജാളി കൊടുത്ത് തുറന്നതും വിശാലവുമാക്കി. പ്രാണികൾ അകത്തേക്ക് കയറുന്നത് തടയാൻ മോസ്കിറ്റോ മെഷ് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ കോർട്ടിയാർഡിൽ കൂടിയാണ് മാസ്റ്റർ ബെഡ്‌റൂമിലേക്കുള്ള എൻട്രി കൊടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ബെഡ്‌റൂമിൽ നിന്നുള്ള കാഴ്ച ഭംഗി ഈ കോർട്ടിയാർഡാണ്. അതുപോലെ തന്നെ അമ്മയുടെ മുറിയിൽ നിന്ന് എളുപ്പത്തിൽ പ്രയർ സ്പേസിലേക്ക് എത്തും വിധമാണ് ലേഔട്ട് ഡിസൈൻ ചെയ്തിട്ടുള്ളത്.

മക്കൾക്കുള്ള കിടപ്പുമുറികൾ ഇവിടെ അവരുടെ അഭിരുചിക്കനുസരിച്ച് ഒരുക്കി. മോഡേൺ തീമിൽ ആധുനിക സൗകര്യങ്ങൾ എല്ലാം കൊടുത്തുകൊണ്ടാണ് ഒരുക്കിയിട്ടുള്ളത്.  ഒരു ബെഡ്‌റൂമിൽ നിന്ന് ബാൽക്കണിയും കൊടുക്കാനായി.

ഇവിടെ ഓരോ സ്പേസും വീട്ടുകാർക്ക് ഉപയോഗിക്കാൻ ഉതകും വിധമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഓരോ സ്പേസിനും അതിന്റേതായ പ്രാധാന്യം കൊടുത്തത് അവരുടെ ജീവിതരീതികൾക്ക് ഇണങ്ങും വിധമാണ്. അതുകൊണ്ടുതന്നെ ഒരിഞ്ച് സ്പേസ് പോലും ഇവിടെ പാഴായി പോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

വീടിന്റെ എലിവേഷനിലെ ഭംഗിയും ലാളിത്യവും ഇന്റീരിയറിലും പ്രകടമാകും വിധമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട് പണിയുടെ ഓരോ ഘട്ടവും അടുത്തറിഞ്ഞതുകൊണ്ടു തന്നെ മക്കളിൽ ഒരാൾ ആർക്കിടെക്ച്ചർ കോഴ്സ് തിരഞ്ഞെടുത്തു എന്നതും നിർമാൺ ഡെവലപ്പേഴ്‌സിന് അഭിമാനമാണ്. “ഓരോ ദിവസവും ഏറ്റവും ഭംഗിയോടെ സന്തോഷത്തോടെ വീട്ടിൽ ഇരിക്കാൻ കഴിയുക എന്നുള്ളത് തന്നെയാണ് ഭാഗ്യം. അത്രയ്ക്ക് ഞങ്ങൾ ഞങ്ങളുടെ വീടിനെ സ്നേഹിക്കുന്നു” വീട്ടുകാരുടെ വാക്കുകളിങ്ങനെ.

Architect / Engineer / Design Firm

Nirman Designs

Manjeri, Malappuram

Phone – 9895978900

 

Client                    – Mr.Vinod Mavoor

Location               – Mavoor

Area                      – 2773 sqft

Site Area              –  13.84 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas