പച്ചപ്പിന്റെ തിരശീലയിലൂടെ സമീപത്തെ താഴ്വരകളെ അഭിമുഖീകരിച്ചു നിൽക്കുന്ന ചെരിഞ്ഞ ഭൂപ്രദേശത്തു സ്ഥിതി ചെയുന്ന വീട്. സ്ഥലം കുറവാണു എന്ന് പറഞ്ഞു വീട് പണിയാൻ മടിച്ചു നില്കുന്നവർക്കൊക്കെ പ്രചോദനമാണ് ഈ കുഞ്ഞൻ വീട്.
സൈറ്റിന്റെ പരിമിതികളെ മറികടന്നു കൊണ്ട് അതൊരു കുറവായി കണക്കാക്കാതെ സൗകര്യങ്ങൾക്കും സൗന്ദര്യത്തിനും ഒരു വിട്ടുവീഴ്ചയും നൽകാതെ ആണ് ഈ വീട് ഡിസൈൻ ചെയ്‌തിട്ടുള്ളത്. 4 കിടപ്പു മുറികൾ ഉള്ള വീട് സൈറ്റിന്റെ ഉയരത്തെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടു കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കികൊണ്ടുമാണ് വീടിന്റെ ഡിസൈൻ ക്രമീകരണങ്ങൾ ഇവിടെ പൂർത്തിയാക്കിയത്.
ഒന്നാം നിലയിൽ ( സബ് ഗ്രൗണ്ട് ഫ്ലോർ) കാർ പാർക്കിംഗ് സ്‌പേസ്, അടുക്കളയോടുകൂടിയ സ്റ്റുഡിയോ, ബെഡ്‌റൂം, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്. സൈറ്റിന്റെ ചെരിവിന് അനുസൃതമായി സൈറ്റിന്റെ അതിർത്തിയോടു ചേർന്നുള്ള കോണിപ്പടികളിലൂടെയാണ് വീട്ടിലേക്കുള്ള പ്രവേശനം. ഈ പ്രദേശത്തെ ചുവന്ന ലാറ്ററൈറ്റ് മണ്ണിൽ നിന്നും പാറകൾ നിറഞ്ഞ പരുക്കൻ ഭൂപ്രദേശത്തു നിന്നും ഉള്ള കളർ ടോൺ ഉൾക്കൊണ്ട് വീടിനു പുറംഭാഗം മോടി പിടിപ്പിച്ചത്.
വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ കാണുന്ന വിശാലമായ ലാൻഡിംഗ് സ്‌പേസും പ്ലാന്റർ ബോക്‌സും മനോഹാരിതയാണ്. താഴെ നിലയിൽ ലിവിങ് ആൻഡ് ഡൈനിങ് സ്‌പേസിലേക്കു നയിക്കുന്ന ഒരു എൻട്രി സിറ്റ്ഔട്ടും വാഷ് കൗണ്ടറും ഉൾപ്പെടുന്നു. ഇവിടെ ഇഷ്ടികയും കല്ലും കൊണ്ട് ഹൈലൈറ് ചെയ്‌തിരിക്കുന്ന ഭിത്തി ഉൾപ്പെടുന്ന കോർട്ടിയാർഡും സ്‌കൈലൈറ്റും ആണ് ഇവിടെ ഫോക്കൽ പോയിന്റ്.
ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ്, ബാൽക്കണി, അറ്റാച്ചഡ് ബാത്റൂമോട് കൂടിയ രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെ ആണ് സൗകര്യങ്ങൾ. വുഡും സ്റ്റീലും കൊണ്ടും നിർമിച്ച ഗോവണിയും ഗോവണിയിൽ നിന്ന് ആകാശത്തിലേക്കുള്ള കാഴ്ചയും ഇവിടത്തെ ആംബിയൻസു കൂട്ടുന്നുണ്ട്. ഇവിടെ നിന്നും മൂന്നാം നിലയിലേക്ക് പ്രവേശിക്കാം.
ദൂരെ താഴ്വര കാഴ്ചകളിലേക്ക് തുറക്കുന്ന നീളമുള്ള ബാൽക്കണിയും സ്റ്റഡി സ്‌പേസും ഇവിടെ ഉണ്ട്. ബാൽക്കണിയും വിശാലമായ വിൻഡോ ഗ്ലാസും ഉൾപ്പെടുന്ന അറ്റാച്ഡ് ബാത്റൂമോട് കൂടിയ രണ്ടു കിടപ്പു മുറികളും ഇവിടെ ഉണ്ട്.
കോണിപ്പടികൾ ടെറസിലേക്കു നയിക്കുമ്പോൾ അവിടെ ഒരു കോംപാക്ട് ബാർകൗണ്ടറും ഉണ്ട്. ഇവിടെ മേൽക്കൂരയ്ക്ക് സെമി ഷെയ്‌ഡഡ് പർഗോള നൽകി. മനോഹര കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിന് ഇവിടെ സിറ്റിംഗ് സ്‌പേസിനും ഇടം കൊടുത്തു.
സൈറ്റിന്റെ ആകൃതി, ഭൂപ്രദേശം, സ്ഥലപരിമിതി എന്നിവ മറികടന്നുകൊണ്ട് കാറ്റിനും വെട്ടത്തിനും സ്വാഗതമരുളിക്കൊണ്ടാണ് ഓപ്പണിങ്ങുകളും സ്‌കൈലൈറ്റും എല്ലാം നല്കിയതു കെട്ടിടത്തിന് അകത്തു തണുത്ത താപനില നിലനിർത്തുന്നു.
ഓപ്പൺ ഫ്ലോർ പ്ലാനിങ്ങിൽ പോലും ഓരോ സ്‌പേസുകളും വിദഗ്ധമായി തന്നെ വേർതിരിക്കുന്നു. ബ്രേക്ഫാസ്റ്റ് കൗണ്ടറോടുകൂടിയ ഓപ്പൺ കിച്ചനും. ചാര നിറവും കറുപ്പ് നിറവും കലർന്ന ഇരുണ്ട നിറത്തിലാണ് അടുക്കള ഡിസൈൻ. വീടിനു പിറകിലെ ലോൻഡ്രി സ്‌പേസും കൗണ്ടർ ടോപ്പോടു കൂടിയ നീളമുള്ള കാബിനറ്റും ഉൾപ്പെടുന്ന താൽക്കാലിക റൂഫിങ്ങോട് കൂടിയ സെറ്റ് ബാക് സ്‌പേസിനെ വളരെ ക്രിയാത്മകമായി തന്നെ ഉപയോഗപെടുത്തി.
ബോക്സ് ടൈപ്പ് എലിവേഷനെ ഭംഗിയാകുന്നത് സമകാലീന ശൈലിയിലെ ഘടകങ്ങൾ ആണ്. വീട് താമസ സമയത്തു അലങ്കോലപ്പെടാൻ ഉള്ള സാധ്യത ഒഴിവാക്കുന്നതിനായി അത്യാവശ്യ അലങ്കാരങ്ങളോടെ മാത്രം ഇന്റീരിയർ ഒരുക്കി. പരമാവധി സ്റ്റോറേജ് സ്‌പേസുകൾക്കു പ്രാധാന്യം നൽകിയാണ് ഓരോ സ്‌പേസും ക്രമപ്പെടുത്തിയത്.
സ്ഥല പരിമിതിയുടെയും ഭൂപ്രകൃതിയുടെയും വെല്ലുവിളി നേരിട്ട് ഇങ്ങനെ നിർണായകമായ ഡിസൈൻ സമീപനവും മൾട്ടിലെവൽ സൈറ്റിന്റെ പരമാവധി പ്രയോജനപ്പെടുത്തി വിട്ടുവീഴ്ചയില്ലാത്ത ഡിസൈൻ നയങ്ങൾ ഏർപ്പെടുത്തിയുമാണ് നാരോ പ്ലോട്ടിലെ നാനോ ഹോം ഡിസൈൻ ചെയ്‌തത്.
Architect / Engineer / Design Firm
Ar.Mithun.O.Raghavan , Ar.Meghna Anilkumar
Designloom Architects
Kochi
Phone – 9495181756
Client – Mr Abhilash AL & Kavitha
Location – Kalamassery, Kochi
Area – 2400 sqft
Photo Courtesy : Ar.Midhul KM
Contractors:-
Civil Contractor – M/s Shellarc Constructions, Manjummel Kochi
Interior Contractor – Mr Ebin Francis, Absolute Interiors, Kochi
Structural Engineering Consultants – Staunch Consulting, kochi
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590